Friday, April 26, 2024 06:04 PM
Yesnews Logo
Home News

ഇസ്ലാമിക് സ്റ്റേറ്റിൽ ജീവിക്കാൻ നാടുവിട്ട മലയാളികളെ ഇന്ത്യ സ്വീകരിച്ചേക്കില്ല; ജിഹാദികൾ അഫ്ഗാൻ ജയിലിൽ തുടരേണ്ടി വരും

Avdhesh Singh . Jun 12, 2021
india-will-not-accept-is-women--jailed-in-afghanistan-kerala-born
News

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിൽ  സ്ഥാപിച്ച ഖലീഫയ്റ്റിൽ( ശരിയാ രാജ്യത്തിൽ ) ജീവിക്കാൻ ഇന്ത്യയിൽ നിന്ന് നാട് വിട്ടവരെ   ഇന്ത്യ സ്വീകരിക്കില്ല. ഐ.എസ് ഭീകരന്മാരായ ഭർത്താക്കന്മാർ    ആക്രമങ്ങളിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇവരെ അഫ്ഗാൻ സൈന്യം പിടിച്ച ജയിലിൽ അടച്ചിരുന്നു. കേരളത്തിൽ നിന്നും സമ്പൂർണ ഇസ്ലാമിക രാജ്യത്തിൽ കഴിയാൻ ഓടിപ്പോയ പെൺ കുട്ടികളെ സൈനീക  നീക്കത്തിലാണ്  അഫ്ഗാൻ സൈന്യം പിടി കൂടിയത്. നാലു പെൺകുട്ടികളും അവരുടെ കുട്ടികളുമാണ് കാബൂൾ ജയിലിൽ കഴിയുന്നത്.

ഐ.എസ്. സ്വാധീനമേഖലയായ നാഗ്രഹാറിൽ നിന്നും 2019 നവംബറിലാണ് ഇവർ പിടിയിലായത്.ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂർത്തിയായതോടെ അഫ്ഗാൻ സൈന്യം നടത്തിയ അക്രമണങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഭീകരന്മാരോടൊപ്പം ഉണ്ടായിരുന്ന ഭാര്യമാരും കുട്ടികളും അങ്ങനെ സൈന്യത്തിന്റെ പിടിയിലായി.മിക്കവരും ഒന്നിലധികം വിവാഹം കഴിച്ചിരുന്നു.ഭർത്താക്കന്മാർ കൊല്ലപ്പെടുമ്പോൾ ഭീകരമാരിൽ വേറൊരാൾ ഇവരെ കല്യാണം  കഴിക്കയും അവർ കൊല്ലപ്പെടുമ്പോൾ വേറെ ഏതെങ്കിലും  ഭീകരന്മാരെ വിവാഹം കഴിക്കയും ചെയ്യുകയാണ് ഇസ്ലാമിക് സ്റ്റേറ്റിലെ പതിവ്. ഇപ്പോൾ ജയിൽ കഴിയുന്നവരുടെ  സ്ഥിതിയും വ്യത്യസ്തമല്ല. 

ജയിലിൽ കഴിയുന്നത് കൊല്ലപ്പെട്ട  ഭീകരന്മാരുടെ ഭാര്യമാർ 


 
അഫ്ഗാനിസ്ഥാനിൽ സജീവമായി അക്രമങ്ങളിൽ പങ്കെടുത്തിരുന്ന ഭീകരന്മാരുടെ ഭാര്യമാരാണ്  ഇപ്പോൾ ഒരു രാജ്യത്തിനും വേണ്ടാതെ ജയിലിൽ കഴിയേണ്ടി  വരുന്നത്..സ്വന്തം രാജ്യത്തെ ഒറ്റു കൊടുത്തു ഓടി പോയവരെ തിരിച്ചു സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ സമീപനം കൈകൊണ്ടിരിക്കയാണെന്ന്  ദി ഹിന്ദു ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു. നാലു യുവതികളും കുട്ടികളുമാണ് അഫ്ഗാൻ ജയിലിൽ കഴിയുന്നത് .സോണിയ സെബാസ്റ്റ്യൻ അഥവാ ഐഷ , മെറീന ജെക്കബ് അഥവാ മറിയം നിമിഷ അഥവാ അഫാത്തിമ റാഫെല്ല എന്നിവരാണ് കുട്ടികൾക്കൊപ്പം അഫ്ഗാൻ സൈന്യത്തിന്റെ തടവിൽ കഴിയുന്നത്. 

ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുഭാവികളെ തീറ്റിപ്പോറ്റാൻ  ഇനിയും കഴിയില്ലെന്ന് നിലപാടിലാണ് അഫ്ഗാൻ സൈന്യം  ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട്. മറ്റു രാജ്യങ്ങളിൽ നിന്നും എത്തി ഇസ്ലാമിക് സ്റ്റേറ്റ്  സ്ഥാപിച്ച ഖലീഫയ്റ്റിൽ ( സമ്പൂർണ്ണ ശരിയാ രാജ്യം )താമസിക്കാനും പ്രവർത്തിക്കാനുമെത്തിയവരെ   എന്തിന്  തീറ്റിപോറ്റണമെന്ന സമീപനമാണ് അഫ്ഗാൻ സർക്കാരിന്റേത്. ഇവർക്ക് വേണ്ടി  ചെലവഴിക്കാൻ തയ്യാറല്ലെന്ന് സമീപനം അഫ്ഗാൻ സൈന്യവും കൈകൊണ്ടു. 

ഇതേ തുടർന്ന് വിവിധ രാജ്യങ്ങളോട് ഈ ഭീകരവാദികളെ തിരിച്ചു കൊണ്ട് പോകാൻ പറ്റുമെങ്കിൽ നടപടികൾ എടുക്കാമെന്ന് അവർ അറിയിച്ചു.ഇതനുസരിച്ച് 13 രാജ്യങ്ങളോടാണ്  ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇന്ത്യ  ഇക്കാര്യത്തിൽ ഇത് വരെ  അനുകൂല സമീപനം കൈക്കൊണ്ടിട്ടില്ല.ഇന്ത്യൻ സർക്കാരിന് ഈ ഭീകരവാദികളെ തിരിച്ചു കൊണ്ട് വരുന്നതിനോട് യോജിപ്പില്ലെന്ന് ഹിന്ദു റിപ്പോർട്ട് പറയുന്നു.

 കേരളത്തിൽ നിന്ന് പോയ  ഭീകരന്മാരുടെ നിലപടിൽ മാറ്റമില്ല; തീവ്ര നിലപാടുകൾ തുടരുന്നു 

ശരിയാ നിയമങ്ങൾ നടപ്പാക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വപ്‍ന രാജ്യത്തിലെത്തിയ കേരളത്തിൽ നിന്നും പോയ ഭീകരവാദികൾക്കു ഇപ്പോളും തീവ്ര  നിലപാട്. അഫ്ഗാനിസ്ഥാനിൽ എത്തിയ ഇവരെ ചോദ്യം ചെയ്ത എൻ.ഐ.എ സംഘത്തിനും സുരക്ഷ ഉദ്യോഗസ്ഥർക്കും ഇവരുടെ നിലപാടുകളിൽ ഒരു മാറ്റവും കാണാൻ സാധിച്ചില്ല.ഇവർ തീവ്ര നിലപാടുകൾ തുടരുകയാണ്.ഈ സാഹചര്യത്തിൽ ഇവരെ തിരിച്ചു കൊണ്ട് വരുന്നത് അപകടകരമാവുമെന്നു ഒരു വിഭാഗംസുരക്ഷാ  ഉദ്യോഗസ്ഥർ കരുതുന്നത്. വിശദമായ ചോദ്യം  ചെയ്യലിൽ ആവശ്യത്തിനുള്ള വിവരങ്ങൾ ലഭിച്ചു .ഇനി കൂടുതൽ വിവരങ്ങൾ ലഭിക്കാനില്ലെന്നാണ് അന്വേഷണ  സംഘത്തിന്റെ നിലപാട്.

നിലവിലെ സാഹചര്യത്തിൽ ഇവരെ കൊണ്ട് വരുന്നത് കൊണ്ട് കേസിൽ പ്രത്യേകിച്ച്   ഒരു നേട്ടവുമില്ല. മാപ്പു സാക്ഷിയാക്കി കേസ്സന്വേഷണം അവസാനിപ്പിക്കൻ സാധിച്ചാലും ജീവിതകാലം മുഴുവൻ ഈ ഭീകരവാദികളെ തടവിൽ പാർപ്പിക്കേണ്ടി വരും.സുരക്ഷ സൗകര്യങ്ങളും ഒരുക്കേണ്ടി വരും.  ഇന്ത്യയിലെ  ദേശീയവാദികൾ കടുത്ത എതിർപ്പ് ഉയർത്തുകയും ചെയ്യും.ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്  സ്റ്റേറ്റിന്റെ സ്ലീപ്പർ സെല്ലുകളും അവരെ പിന്തുണക്കുന്ന ബുദ്ധിജീവികളുടെ പിന്തുണയും അസ്വസ്ഥതകൾ വളർത്താനും വഴിയുണ്ട്.   ഈ സാഹചര്യത്തിൽ ഇവരെ തിരിച്ചു കൊണ്ട് വരേണ്ടതില്ലെന്ന് സമീപനമാണ്  സർക്കാരിനും ഉള്ളത്. 
ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ഭീരവാദികളെ അഫ്ഗാനിസ്ഥാനിൽ തന്നെ വിചാരണ ചെയ്തു ഉചിതമായ ശിക്ഷ നടപടികൾ എടുക്കട്ടേ എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

മാതൃ രാജ്യത്തെ ചതിച്ച്  ഓടി പോയ വരുടെ നാൾവഴി 

സോണിയ സെബാസ്റ്റിയൻ എന്ന ഐഷ സകീർ നായിക്കിന്റെ മുംബയിലെ സംഘടന വഴിയാണ് ഐ.എസിലേക്ക് ആകര്ഷിക്കപെടുന്നത്.കാസർഗോഡ് സ്വദേശിയായ റാഷിദ്  അബ്ദുല്ലയാണ് സോണിയ സെബാസ്റ്റിയനെ വിവാഹം കഴിച്ചു ഐ.എസിൽ ചേർത്തത്. 2016 ഇൽ ഇരുവരും അഫ്ഗാനിസ്ഥാനിലേക്കു പോയി അവരുടെ സ്വപ്ന രാജ്യമായ ,  ഇസ്ലാമിക് സ്റ്റേറ്റിന്റെ  ശരിയാ രാജ്യത്തിൽ ജീവിച്ചു തുടങ്ങി. മെറിൻ ജേക്കബ് വിവാഹം ചെയ്തത് വിൻസെന്റ് അഥവാ യഹിയ എന്ന പാലക്കാട് സ്വദേശിയെയാണ്. ഇരുവരെയും ഇസ്ലാമിക് സെറ്റിലേക്ക് നയിച്ചത് സകീർ നായിക്കിന്റെ വിവാദ സംഘടനയായ ഇസ്ലാമിക് റിസർച് ഫൌണ്ടേഷൻ ( ഐ ർ.എഫ്) തന്നെയാണ്.

വിൻസെന്റിന്റെ സഹോദരൻ ബക്സൺ ആണ് നിമിഷയെ വിവാഹം ചെയ്തത്.ഇരുവരെയും സകീർ  നായിക്കിന്റെ സംഘടന തന്നെ ഐ.എസിൽ ചേർത്തു. കേരളത്തിലെ ജമാ  അതെ ഇസ്ലാമി ഉൾപ്പെടയുള്ള സംഘടനയിൽ പ്രവർത്തിപ്പിക്കുന്നവർ പിന്തുണക്കുന്ന ഭീകരനാണ്  സകീർ നായിക്ക് എന്ന വിവാദ പുരോഹിതൻ. ഇയാളുടെ പീസ് ടി.വി വഴി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയ  പ്രചരണങ്ങൾ നടത്തുകയാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഭീകരവാദത്തിന്  ഇന്ത്യയിൽ വേരുറപ്പിക്കാൻ പ്രവർത്തിച്ച സകീർ നായിക്ക്  ഇപ്പോൾ രാജ്യം വിട്ടു മുങ്ങിയിരിക്കയാണ്. 

Write a comment
News Category