Friday, April 26, 2024 05:53 PM
Yesnews Logo
Home News

സേവ് ലക്ഷദ്വീപുകാർക്ക് തിരിച്ചടി; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

Alamelu C . Jun 17, 2021
kerala-hc-rejected-pil-lakshwadeep-reforms-petition-congress
News

സേവ് ലക്ഷദ്വീപുകാർക്ക്  കനത്ത തിരിച്ചടി. ദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഭരണപരിഷ്കാരങ്ങൾ തടയണമെന്ന ഹർജി കേരള ഹൈക്കോടതി തളളി താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട നടപടി, ഡയറി ഫെയിം പൂട്ടാൻ എടുത്ത തീരുമാനം, കോവിഡ്  എസ.ഓ.പി തുറക്കൽ എന്നിങ്ങനെ ലക്ഷദ്വീപിൽ  നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികൾ റദ്ദാക്കണമെന്ന ഹർജിയിലെ ആവശ്യവും കോടതി തള്ളിയതോടെ ദ്വീപിനെ സംബന്ധിച്ചു നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ മുനയൊടിയുകയാണ്. കടുത്ത മന്ധ്യാവകാശ ലംഘനങ്ങൾ നടക്കുകയാണെന്ന് ഇസ്ലാമിസ്റ്റുകളും പ്രതിപക്ഷ കക്ഷികളും പ്രചരിപ്പിക്കുകയായിരുന്നു. 

  കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍പി ഭാട്യ യുടെ നേതൃത്വത്തിലുള്ള  ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണ പരിഷ്‌കാരങ്ങൾ  അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. 


 

Write a comment
News Category