Thursday, April 18, 2024 05:59 PM
Yesnews Logo
Home News

കേന്ദ്രമന്ത്രി സഭ വികസനം : ജ്യോതിരാദിത്യസിന്ധ്യക്കും ഭൂപീന്ദർ യാദവിനും ദിനേശ് ത്രിവേദിക്കും സാധ്യത?

Arnab Roy . Jun 17, 2021
central-cabinet-expansion-scindia-thrivedi-bhupender-are-probables
News

കേന്ദ്രമന്ത്രി സഭ സമഗ്രമായി അഴിച്ചി പണിയാൻ അവസാന മിനുക്കുപണികൾ കഴിഞ്ഞതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി സഭയുടെ മുഖച്ഛായ മാറ്റുന്ന വിപുലമായ അഴിച്ചു പണി അടുത്ത ആഴ്ച  നടക്കുമെന്ന് ടൈംസ് നൗ റിപ്പോർട്ടു ചെയ്യുന്നു.

മധ്യപ്രദേശിൽ നിന്നുള്ള ജ്യോതിരാദിത്യസിന്ധ്യ, ബംഗാളിൽ നിന്നുള്ള ദിനേശ് ത്രിവേദി, തെലങ്കാനയിൽ നിന്നുള്ള ഭൂപീന്ദർ യാദവ്, ലഡാക്കിൽ നിന്നുള്ള ജാമ്യങ് തെസ്‌റീങ് നംഗ്യാൽ എന്നിവർക്ക് സാധ്യത വർധിച്ചതായി ചാനൽ പറയുന്നു. യു.പി യിൽ നിന്നുള്ള വരുൺ ഗാന്ധിക്കും സാധ്യത  വർധിച്ചിട്ടുണ്ട്. 

കേന്ദ്രമന്ത്രി സഭ ഇത്തവണ സമഗ്രമായി അഴിച്ചു പണിയാനാണ് പ്രധാനമന്ത്രി തയ്യാറെടുക്കുന്നത്.ഒന്നിലധികം വകുപ്പുകൾ കൈവശം വെച്ചിരിക്കുന്ന മന്ത്രിമാരിൽ നിന്ന് പുതിയ മന്ത്രിമാർക്ക് അധികാരം നൽകും. സംഘടന തലത്തിലേക്ക് മാറ്റേണ്ടവരെ മാറ്റി പുതിയ മന്ത്രിമാരെ നിയമിക്കുകയാകും മോദിയുടെ നീക്കം. 

ആസാം മുൻ മുഖ്യമന്ത്രി സർബന്ദ സോനോവാൾ, ബീഹാർ അപ്പ് മുഖൈമന്ത്രി സുശീൽ കുമാർ മോഡി എന്നിവരെ ഉൾപ്പെടുത്തും, ഒപ്പം പഞ്ചാബ്, ഗോവ, കർണ്ണാടക, സംസ്ഥാനങ്ങളിൽ നിന്നുള്ള നെഥളെയും പരിഗണിക്കുന്നുണ്ട്.ലഭിക്കുന്ന സൂചനകൾ പ്രകാരം  21  നോ 25 നോ മന്ത്രി സഭ വികസനം ഉണ്ടാകും.

Write a comment
News Category