Thursday, March 28, 2024 06:43 PM
Yesnews Logo
Home News

പത്തനാപുരത്തെ യുവാവിന്റെ തിരോധാനം ;ചിതൽവെട്ടി ആയുധക്യാമ്പിൽ പങ്കെടുത്തവർ അപായപ്പെടുത്തിയോ ? സി.ബി.ഐ അന്വേഷണം ആവശ്യപ്പട്ട് ഹൈക്കോടതിയിൽ ഹർജി

Ritu.M . Jun 19, 2021
pathanapuram--disappear--youth-mystery--arms-hc-cbi-enquiry-training-camp-
News

പത്തനാപുരത്ത്   ആയുധ പരിശീലനം നടന്ന വന  മേഖലയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ തിരോധനത്തിനു പിന്നിൽ ഭീകര സംഘടനകളാണെന്ന്  സംശയം ബലപ്പെടുന്നു. ആയുധ പരിശീലനം നടന്ന പത്തനാപുരം ചിതൽവെട്ടി  വന  മേഖലക്കടുത്തു താമസിച്ചിരുന്ന പുന്നലമുറിയിൽ രാഹുലിനെയാണ് കഴിഞ്ഞ ആഗസ്റ്റ് മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്. 

(രാഹുലിന്റെ മാതാപിതാക്കൾ)

രാത്രി ഉറങ്ങാൻ കിടന്ന രാഹുലിനെ നേരം വെളുത്തപ്പോൾ  മുതൽ കാണാനുണ്ടായിരുന്നില്ല. ഉടുത്തിരുന്ന കൈലിയും മൊബൈൽ ഫോണുമല്ലാതെ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.  നാട്ടുകാർ പരിസരമൊക്കെ അരിച്ചു പെറുക്കിയിട്ടും രാഹുലിനെ പറ്റി ഒരു വിവരവും ലഭിച്ചില്ല. രാഹുലിനെ കണ്ടെത്താനായി പോലീസിൽ പരാതി നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.ദുരൂഹമായി രാഹുലിന്റെ തിരോധാനം തുടരുകയാണ്.

രാഹുലിനെ ഭീകരർ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തുവെന്ന് സംശയം ?

(കാണാതായ രാഹുൽ )

വാഗമൺ മോഡലിൽ കേരളത്തിൽ നടന്ന ഭീകരവാദികളുടെ ആയുധ പരിശീലനം നടന്ന ചിതൽ വെട്ടി വന  മേഖലയുമായി അടുത്ത് കിടക്കുന്ന  പ്രദേശമാണ് കടശ്ശേരി വന  മേഖല. ചിതൽ വെട്ടിയിൽ നിന്നും വനത്തിലൂടെ ഏതാണ്ട്  കിലോമീറ്ററോളം ദൂരം മാത്രമാണ് കടശ്ശേരി വനത്തിലേക്കുള്ളത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ താല്പര്യമുണ്ടായിരുന്ന രാഹുൽ   മേഖലയിലെ  വനത്തിനകത്തു പോയി ഫോട്ടോ എടുക്കുന്ന പതിവുണ്ടായിരുന്നു. ഉൾവനത്തിൽവന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നതിനായി വനത്തിൽ പോകുന്ന രാഹുൽ  ഒരു പക്ഷെ ആയുധ പരിശീലനം നേരിട്ട് കണ്ടിരിക്കാമെന്നാണ് ഇപ്പോൾ നാട്ടുകാർ കരുതുന്നത്.

(രാഹുലിന്റെ വീട് )

ആയുധ പരിശീലനം നടത്തുന്ന ഭീകരവാദികൾ രാഹുലിനെ കണ്ടിരിക്കാമെന്നും അങ്ങെനെ രഹസ്യം പുറത്തു പോകാതിരിക്കാൻ രാഹുലിനെ തട്ടിക്കൊണ്ടു പോവുകയും പുറത്തു കൊണ്ട്  പോയി അപായപ്പെടുത്തുകയോ  ചെയ്തിരിക്കാമെന്നു സുഹൃത്തുക്കളും ഇപ്പോൾ വിശ്വസിക്കയാണ്. 'തിരോധാനം ദുരൂഹമാണ്. രാഹുലിന് എന്തെങ്കിലും പറ്റിയിരുന്നുവെങ്കിൽ എന്തെങ്കിലും അവശിഷ്ടങ്ങൾ ലഭിക്കുമായിരുന്നു.തുണിയോ, ഫോണിന്റെ അവശിഷ്ടങ്ങളോ എന്തെങ്കിലും..ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല. ഇത് സംശയങ്ങൾ ബലപ്പെടുത്തുകയാണ്' -അഡ്വക്കറ്റു ബോബി തോമസ്  പറയുന്നു.
'ആരുമായും  ശത്രുതയോ മറ്റു വഴി വിട്ട് ബന്ധങ്ങളോ   രാഹുലിനില്ല.രാഷ്ട്രീയ എതിരാളികളോ, കാമുകിമാരോ ഒന്നുമില്ല. പാവത്തനായ രാഹുലിനെ ഒരു രാത്രി കഴിയുമ്പോൾ കാണാതാകുന്നതിൽ ദുരൂഹതയുണ്ട്.ഇപ്പോൾ പുറത്തു വന്നിട്ടുള്ള ആയുധ ക്യാമ്പുമായി  ബന്ധപ്പെട്ടവരുടെ കണ്ണിലെ കരടായി രാഹുൽ മാറിയോ എന്ന സംശയമുണ്ട് '.രാഹുലിന്റെ സുഹൃത്ത് വിഷ്ണു പറയുന്നു.

ഒറ്റ രാത്രി കൊണ്ട് രാഹുൽ അപ്രത്യക്ഷനായിട്ടുണ്ടെങ്കിൽ   അതിനു പിന്നിൽ പ്രൊഫഷണൽ സംഘം ഉണ്ടെന്ന് വിലയിരുത്തലിലേക്കാണ് അഭിഭാഷകരും സുഹ്യത്തുക്കളും നാട്ടുകാരും  എത്തുന്നത്.ഒരു തെളിവോ അതിലേക്കു നയിക്കുന്ന ഒന്നും അവശേഷിപ്പിക്കാതെ രാഹുലിനെ കാണാതായത് സിനിമ കഥ പോലെ ദുരൂഹമാണ്.

ചിതൽവെട്ടിയിൽ ആയുധ പരിശീലനം വർഷങ്ങളായി നടക്കുന്നുവെന്ന് വെളിപ്പെടുത്തൽ; 

ചിതൽവെട്ടിയിൽ ആയുധ പരിശീലനം വർഷങ്ങളായി  നടക്കുന്നുണ്ടെന്ന് നാട്ടുകാർ യെസ് ന്യൂസിനോട് വെളിപ്പെടുത്തി.സുരക്ഷ ഭീഷിണി കൊണ്ട് പലരും ഇക്കാര്യം തുറന്നു പറയാൻ മടിയ്ക്കുകയാണ് ..വർഷങ്ങളായി ഹിന്ദി സംസാരിക്കുന്നവരും തമിഴരുടെയും സാന്നിധ്യം മേഖലയിലുണ്ട്. അപരിചിതരായവർ വന്നും പോയും കൊണ്ടിരുന്നു..  നാട്ടുകാർ നൽകുന്ന സൂചന അനുസരിച്ച് ചിതൽവെട്ടിയിൽ ആയുധ പരിശീലനം വർഷങ്ങളായി  നടക്കുന്നുണ്ട്.എന്നാൽ കേരളാ പോലീസ് പറയുന്നത് ആയുധ പരിശീലന ക്യാമ്പ് നടന്നിരിക്കുക  ഈ വര്ഷം ജനുവരിയിലാണെന്നാണ് .നാട്ടുകാർ ഈ വാദത്തെ ഖണ്ഡിക്കുന്നു.'  ആയുധപരിശീലനത്തിന് മാസങ്ങളുടെ കാലപ്പഴക്കമല്ല  ഉള്ളത്. വർഷങ്ങളായി ഇവിടെ ആയുധ പരിശീലനം നടക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കളും ബോംബ് നിർമ്മാണവും ഉൾപ്പടെ സജീവ ആയുധ ക്യാമ്പ് ഇവിടെ വർഷങ്ങളായി നടക്കുന്നുണ്ട്' -അവർ ഉറപ്പിച്ചു പറയുന്നു.

ദേശീയ അന്വേഷണ ഏജൻസി യുടെ അന്വേഷണവും ഏതാണ്ട് ഇതേ വഴിക്കാണ് നീങ്ങുന്നത്.വർഷങ്ങളായി ആയുധ പരിശീലനം നടക്കുന്നുവെന്ന് സൂചന എൻ.ഐ.യും നൽകുന്നു.   അങ്ങനെയങ്കിൽ രാഹുലിന്റെ തിരോധാനത്തിന് പിന്നിൽ ചിതൽവെട്ടിയിലെ  ആയുധപരിശീലനത്തിൽ പങ്കെടുത്തവരാകാം. 2020 ആഗസ്റ്റ്  20 മുതലാണ് രാഹുലിനെ കാണാതാവുന്നത്. കണാതായതു മുതൽ ഫോൺ സ്വിച്ച്  ഓഫാണ് .രാഹുൽ ധരിച്ചിരുന്ന വസ്തങ്ങളുടെ അവശിഷ്ടം പോലും കണ്ടു കിട്ടിയിട്ടില്ല.

കടശ്ശേരി വനമേഖലയിൽ വന്യജീവികളെ തേടിയിറങ്ങിയ രാഹുൽ നടന്നു നടന്നു സമീപത്തുള്ള ചിതൽവെട്ടി ഉൾവനത്തിൽ എത്തിച്ചേർന്നിരിക്കാം. അവിചാരിതമായി അവിടെ നടക്കുന്ന ആയുധ പരിശീലനം കണ്ടിട്ടുണ്ടാകാം. രാഹുലിനെ ഭീകരവാദികളും കണ്ടിരിക്കാം. അവർ  പിന്നീട് ഉറങ്ങി കിടന്ന രാഹുലിനെ തട്ടിക്കൊണ്ടു പോയി  കസ്റ്റഡിയിൽ വെക്കുകയോ അപായപ്പെടുത്തകയോ ചെയ്തിരിക്കാമെന്നാണ് ഇപ്പോൾ നാട്ടുകാർ സംശയിക്കുന്നത്.

വളരെ സാധാരണക്കാരായ  രവീന്ദ്രൻ-ലളിത ദമ്പതിമാരുടെ രണ്ടാമത്തെ മകനാണ് രാഹുൽ.ജീവിത സാഹചര്യങ്ങൾ മൂലം മകന്റെ തിരോധനത്തെ കുറിച്ച ആകുലപ്പെടാനല്ലാതെ  ഇവർക്ക് മറ്റു മാർഗ്ഗങ്ങളില്ല.ഈ സാഹചര്യത്തിലാണ്  സുഹൃത്തുക്കളും നന്മ നിറഞ്ഞ ഒരു അഭിഭാഷകനും രാഹുൽ കേസിൽ ഇടപെട്ടിരിക്കുന്നത്. 

(അഡ്വക്കറ്റ് ബോബി തോമസ് )

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ 

  സുഹൃത്തും പ്രാദേശിക ബി.ജെ.പി നേതാവും പുന്നല മേഖല സമിതി സെക്രട്ടറിയുമായ പി.എസ്.വിഷ്ണു രാഹുലിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ ഡി.ജി.പി  ഉൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും  ഒരു നടപടിയും ഉണ്ടായില്ല.ഈ സാഹചര്യത്തിലാണ്  സി.ബി.ഐ അന്വേഷണം  ആവശ്യപ്പെട്ട് വിഷ്ണു ഹൈക്കോടതിയിൽ എത്തുന്നത്.. വാളയാർ അമ്മമാർക്ക്  വേണ്ടി നിയമ യുദ്ധം  നടത്തിയ അഡ്വക്കറ്റ് ബോബി തോമസാണ്  രാഹുലിനെ കണ്ടെത്താനുള്ള നിയമ പോരാട്ടവും നടത്തുന്നത്. 

Write a comment
News Category