Friday, April 26, 2024 02:55 PM
Yesnews Logo
Home Religion

ശ്രീനഗറിൽ സിഖ് പെൺകുട്ടിയെ മതം മാറ്റി മുസ്ലീമാക്കി വിവാഹം ചെയ്തു; രോഷാകുലരായ സിഖുകാർ തെരുവിൽ

Tariq Bhatt . Jun 28, 2021
forced-conversion-sikh-girl-srinagar-sikhs-protest
Religion

സിഖ് യുവതിയെ മുസ്‌ലിം വൃദ്ധൻ  ബലം പ്രയോഗിച്ച് മതം മാറ്റിയതിൽ രോഷാകുലരായ സിഖ് ജനക്കൂട്ടം ശ്രീനഗറിൽ റോഡിലിറങ്ങി. മതം മാറ്റിയ പെൺകുട്ടിയെ 62 കാരനായ മുസ്‌ലിം വൃദ്ധൻ വിവാഹം കഴിക്കയും ചെയ്തു.മാൻപീത്  കൗറെന്ന സിഖ് യുവതിയെ  തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു മുസ്‌ലിം വൃദ്ധൻ വിവാഹം ചെയ്തത്. 

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പതിവായി നടക്കുന്ന  തട്ടിക്കൊണ്ടു പോകൽ സംഭവമാണ് കാശ്മീരിൽ നടന്നത്. ഈ വിവാഹത്തിന് കശ്മീർ ഹൈക്കോടതിയിലെ ഒരു  ജഡ്ജി  അനുകൂലിക്കുകയും നിയമസാധുത നൽകുകയും ചെയ്തു. ജഡ്ജിയുടെ വിവാദ തീരുമാനത്തിനെതിരെയും ഹൈക്കോടതിക്കു മുന്നിൽ സിഖുകാർ പ്രതിഷേധിച്ചു. ജുഡീഷ്യറിയിലെ തല്പര കക്ഷികളെ തുറന്നു കാട്ടുമെന്ന്  സിഖ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ശ്രീനഗറിൽ സ്ഥിതിഗതികൾ കൈവിട്ടു പോകുന്നു ?

ശ്രീനഗറിൽ നൂറു കണക്കിന് സിഖുകാർ പ്രതിഷേധം തുടരുകയാണ്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സിഖുകാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കശ്മീർ താഴ്‌വരയിൽ മുസ്ലീങ്ങൾ ബലം പ്രയോഗിച്ച സിഖ് പെൺകുട്ടികളെ മതം മാറ്റുന്ന സംഭവങ്ങൾ പതിവായിരിക്കയാണെന്നു പ്രതിഷേധക്കാർ ആരോപിച്ചു,രോഷാകുലരായ സിഖുകാരുടെ പ്രതിഷേധത്തിൽ ശ്രീനഗർ ഞെട്ടിയിരിക്കയാണ്. മുസ്‌ലിം ഭീകരവാദികൾ ഭയപ്പെടുന്ന സമുദായമാണ്  സിഖുകാർ. അക്രമത്തെ ഭയമില്ലാത്തവരും അതെ നാണയത്തിൽ തിരിച്ചടിക്കുന്നവരുമാണ് സിഖ് സമുദായക്കാർ. ഇവർ പരസ്യമായി തെരുവിലിറങ്ങിയതോടെ  തീവ്ര   മുസ്‌ലിം സംഘടനകൾ ഒളിവിൽ പോയി.ഒരക്ഷരവും എതിർത്ത് ഉരിയാടാൻ ഒരു മുസ്‌ലിം സംഘടനകളും ധൈര്യം കാണിച്ചിട്ടില്ല. തീവ്ര  സംഘടനകളായ ജമാ ത്തെ ഇസ്ലാമി കശ്മീർ ഉൾപ്പെടയുള്ളവർ ഉൾവലിഞ്ഞു നിൽക്കെയാണ്.

സിഖ് പെൺകുട്ടിയെ ബലം പ്രയോഗിച്ച്  തട്ടികൊണ്ട്  പോയ ശേഷം മതം മാറ്റി മുസ്ളീം വൃദ്ധന്  വിവാഹം ചെയ്ത  സംഭവത്തിൽ സിഖ് സമുദായ നേതാക്കൾ രോഷാകുലരാണ്. അമൃത്‌സറിലെ  അകാല തക്ത്  ജത്തേഡാർ പ്രത്യേക സംഘത്തെ ശ്രീനഗറിലേക്ക് അയച്ചു. സമുദായം ഇനി ഇക്കാര്യത്തിൽ വിട്ടു വീഴ്ച്ചയൊന്നും ചെയ്യില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 

ശ്രീനഗറിൽ നടന്ന മതം മാറ്റം 

 ജൂൺ 21നാണ് 18 വയസ്സുള്ള മാൻപീത് കൗറിനെ തോക്കു ചൂണ്ടി അക്രമികൾ തട്ടി കൊണ്ട് പോയത്. അത് സുന്ദരിയായ കൗറിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ബന്ധുക്കൾ കരുതലോടെ വളർത്തി വരികയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയവർ കുടുംബത്തെ ഭീഷിണിപ്പെടുത്തുകയും വധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.ഇതോടെ  ബന്ധുക്കൾ പോലീസിനെ സമീപിച്ചു. 36 മണിക്കൂറിനിള്ളിൽ കുട്ടിയെ കണ്ടെത്തി കുടുംബത്തിന് തിരിച്ചേൽപ്പിക്കുമെന്ന് പോലീസ് അവർക്ക് ഉറപ്പു നൽകി. 

24 തീയതി ആയതോടെ സിഖ് യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി തുടങ്ങി.പോലീസിന്റെനീക്കങ്ങളും ദുരൂഹമായതോടെ സിഖ് സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഇതിനിടയിൽ 62 വയസ്സുള്ള ഒരു മുസ്‌ലിം വൃദ്ധനെ കൊണ്ട് ഈ പെൺകുട്ടിയെ വിവാഹം ചെയ്യിപ്പിച്ചെന്ന് വാർത്തയും പുറത്തു വന്നു.. ബന്ധുക്കളെ അറിയിക്കാതെ ഈ പെൺകുട്ടിയെ പോലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

മുസ്‌ലിം വൃദ്ധന്റെ കുടുംബത്തോടൊപ്പം യുവതിയെ കോടതിയിൽ ഹാജരാക്കി.ഇപ്പോൾസിഖുകാരുടെ ആരോപണങ്ങൾക്കു വിധേയനായ ജഡ്ജി 62 കാരനുമായുള്ള സിഖ് പെൺകുട്ടിയുടെ വിവാഹം നടന്നുവെന്ന് പ്രഖ്യാപിക്കയും വിവാഹത്തിന് നിയസാധുത നൽകു ചെയ്തു. ഈ ജഡ്ജിയുടെ നടപടിയെ സിഖ്  സംഘടനകൾ ചോദ്യം ചെയ്തു. 
പെൺകുട്ടിയെ വിട്ടു നൽകിയില്ലെങ്കിൽ പ്രക്ഷോഭത്തിന്റെ രീതികൾ മാറുമെന്ന് സിഖ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രീനഗറിലെ ഗുരുദ്വാര ശഹീദ് ബംഗാ സാഹിബിനു മുന്നിലാണ് രോഷാകുലരായ സിഖുകാർ സംഘടിച്ചു നിൽക്കുന്നത്. 

Write a comment
News Category