Wednesday, April 24, 2024 12:12 AM
Yesnews Logo
Home Entertainment

അമീർഖാനും കിരൺ റാവുവും വേർപിരിഞ്ഞു; ഫാത്തിമ സനയുമായുള്ള ബന്ധം പരാമർശിക്കുന്ന ട്രോളുകൾ പുറത്ത്

Som Solanki . Jul 03, 2021
ameerkhan-kiran-rao-seperated
Entertainment

പ്രമുഖ ബോളിവുഡ്   താരം അമീർഖാനും സംവിധായക  കിരൺ റാവുവും വിവാഹ മോചനം നേടി.ഇരുവരും നടത്തിയ സംയുക്ത  പ്രസ്തവാനയിലാണ് വിവാഹ മോചന വാർത്ത പുറത്തു വിട്ടത്.

ജീവിതത്തിലെ പുതിയ അധ്യായം ഇവിടെ തുടങ്ങുന്നു. ഇന്ന് മുതൽ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരല്ല. എന്നാൽ മാതാ  പിതാക്കളെന്ന നിലയിൽ ഉത്തരവാദിത്വം തുടരും-പ്രസ്‌താവന പറയുന്നു.നീണ്ട പതിനഞ്ചു   വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ഇരുവർക്കും ആസാദ് എന്ന പേരിൽ ഒരു മകനുണ്ട്.

അമീർഖാന്റെ വേർപിരിയൽ വാർത്ത പുറത്തു വന്നതോടെ നടി ഫാത്തിമയുമായി ചേർത്ത ഗോസിപ്പുകൾ പുറത്തു വന്നു തുടങ്ങി. സാമൂഹ്യമാധ്യങ്ങളിൽ ട്രോളുകളുടെ രൂപത്തിൽ പുറത്തു വന്ന ഗോസിപ്പുകൾ അമീർഖാന്റെ അടുത്ത ബന്ധത്തെ കുറിച്ചാണ് പരാമർശിക്കുന്നത്

 

.ഡങ്കൽ സിനിമയിൽ ഒരുമിച്ചഭിനയിച്ചതോടെ ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്.

Write a comment
News Category