Thursday, July 03, 2025 06:01 PM
Yesnews Logo
Home News

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ശതമാനം

സ്വന്തം ലേഖകന്‍ . Jul 04, 2021
covid-updates-kerala
News

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. 76 പേര് കോവിഡ് ബാധിച്ച് മരിച്ചു.ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് 10 .25 ശതമാനമാണ് . മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്  മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1470, കോഴിക്കോട് 1334, തൃശൂര്‍ 1230, പാലക്കാട് 748, കൊല്ലം 1103, എറണാകുളം 1092, തിരുവനന്തപുരം 995, കണ്ണൂര്‍ 693, ആലപ്പുഴ 668, കാസര്‍ഗോഡ് 579, കോട്ടയം 539, പത്തനംതിട്ട 291, വയനാട് 269, ഇടുക്കി 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 10, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, പാലക്കാട് 5 വീതം, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


 

Write a comment
News Category
Related News