Friday, April 26, 2024 09:29 PM
Yesnews Logo
Home Religion

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് സി.ബി.സി.ഐ യും കെ‌സി‌ബി‌സിയും

Binod Rai . Jul 06, 2021
cbci-kcbc-expressed-grief
Religion

സ്റ്റാൻ സ്വാമിയുടെ വിയോഗത്തിൽ കാത്തലിക്ക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ അനുശോചിച്ചു. പ്രതിസന്ധികൾക്കിടയിലും ദരിദ്ര സമൂഹത്തിനും അവശത അനുഭവിക്കുന്നവർക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച മഹാനായിരുന്നു സ്വാമിയെന്ൻ കാത്തോലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. ആദിവാസികളും പിന്നോക്ക സമൂഹങ്ങൾക്കു വേണ്ടി പ്രയത്നിച്ച സ്വാമിയുടെ  വിയോഗത്തിൽ സി.ബി.സി ദുഃഖം രേഖപ്പെടുത്തി. 

കെ.സി.ബി.സി യുടെ അനുശോചനം 

 മനുഷ്യാവകാശപ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്നു പ്രവര്‍ത്തിച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തകനുമായ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു അവസാന നാളുകളില്‍ അദ്‌ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘ഭീകരവിരുദ്ധനിയമമനുസരിച്ചു തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്കു സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ജയില്‍ വാസത്തിനിടയില്‍ ആരോഗ്യനില തീര്‍ത്തും മോശമായതിനെത്തുടര്‍ന്നു കോടതി ഇടപ്പെട്ടാണ് അദ്‌ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനേകര്‍ തീവ്രദുഃഖത്തിലാണ്. അദ്‌ദേഹത്തിന്റെ സേവനം സ്വീകരിച്ച അനേകായിരങ്ങളുടെയും വിശിഷ്യ ഈശോസഭാ സമൂഹത്തിന്റെയും വേദനയില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പങ്കുചേരുന്നു.-കെ.സി.ബി.സി വാർത്താകുറിപ്പിൽ പറയുന്നു. 

Write a comment
News Category