Saturday, April 20, 2024 10:47 AM
Yesnews Logo
Home News

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു

സ്വന്തം ലേഖകന്‍ . Jul 07, 2021
actor-dileepkumar-passes-away
News

ബോളിവുഡിലെ ഇതിഹാസ  നടൻ ദിലീപ് കുമാർ(98) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ  രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. നടി സൈറ ബാനുവാണ് ഭാര്യ.

ജൂണിൽ ആറിന് അദ്ദേഹത്തെ ആശുപത്രിയിലുൾ പ്രവേശിപ്പിച്ചിരുന്നു.ജൂൺ 11 നു ഡിസ്ചാർജ്   ചെയ്തു. . ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂൺ മുപ്പതിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അഭിനയ മികവിന് ഒട്ടേറെ പുരസ്‌കാരങ്ങൾ നൽകിഅഭിനയ ലോകത്തെ അതുല്യ പ്രതിഭയെ രാജുവും ആദരിച്ചിട്ടുണ്ട്.പത്മ ഭൂഷൺ , ദാദ സാഹേബ് ഫാൽക്കെ അവാർഡ് എന്നീ  പുരസ്‍കാരങ്ങൾ ലഭിച്ചു. 

1944 ലാണ് ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാർ. ഷാരൂഖ് ഖാനാണ് അദ്ദേഹത്തിനൊപ്പം ഈ റെക്കോർഡ് പങ്കിടുന്ന മറ്റൊരു നടൻ. 1940, 1950, 1960, 1980 കാലഘട്ടത്തിൽ സിനിമകളിൽ സജീവമായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

യുസൂഫ് ഖാൻ എന്നാണ് ദിലീപ് കുമാറിന്റെ യഥാർത്ഥ പേര്. നയാ ദൗർ, മുഗൾ-ഇ-അസം, ദേവദാസ്, റാം ഔർ ശ്യാം, അന്ദാസ്, മധുമതി, ഗംഗ ജമുന എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. 1998 ൽ പുറത്തിറങ്ങിയ ഖ്വിലയാണ് അവസാനം അഭിനയിച്ച ചിത്രം.

വിട പറഞ്ഞ നടന് രാജ്യത്തിന്റെ അന്ത്യാഞ്ജലി 

രാഷ്‌ട്രപതി,പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ  തുടങ്ങി സമൂഹത്തിന്റെ നാൻ തുറകളിലുള്ളവർ ദിലീപ്കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. 

Write a comment
News Category