Saturday, August 23, 2025 08:25 AM
Yesnews Logo
Home News

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

സ്വന്തം ലേഖകന്‍ . Jul 07, 2021
prakashanada-passes-away
News

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. അസുഖങ്ങളെ തുടർന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു വർഷത്തോളമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.

ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി 22ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തിൽ വൈദിക പഠനം നടത്തിയത്. ഗുരുദേവനിൽ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. 35ാം വയസിൽ പ്രകാശാനന്ദ സന്യാസദീഷ സ്വീകരിച്ചു.

Write a comment
News Category