Tuesday, July 15, 2025 02:19 AM
Yesnews Logo
Home News

സ്വകാര്യതാ നയം ഉടന്‍ നടപ്പാക്കില്ലെന്ന് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ

സ്വന്തം ലേഖകന്‍ . Jul 09, 2021
whatsapp-privacy-delhi-highcourt
News

പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നിര്‍ത്തിവെച്ച് വാട്സാപ്പ്. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിറുത്തി വെക്കുമെന്നും  വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു..

സ്വകാര്യതാ നയം അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കുകയില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും വാട്സാപ്പ് കോടതിയില്‍ വ്യക്തമാക്കി. സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു വാട്സാപ്പിന്‍റെ പുതിയ വിശദീകരണം. 
 

Write a comment
News Category