Thursday, December 05, 2024 10:28 PM
Yesnews Logo
Home News

യൂറോപ്പിൽ ഓവർസീസ് കോൺഗ്രസ്സ് സാരഥികളായി

Patrik Lily . Jul 11, 2021
overseas-congress-presidents-europe-selected-sam-pitroda
News

യൂറോപ്പിൽ കോൺഗ്രസ് പോഷക സംഘടനയായ ഓവർസീസ് കോൺഗ്രസിന് സാരഥികളെ നിശ്ചയിച്ചു..സാംപിത്രോഡ ചെയർമാനായ ഓവർസീസ് കോൺഗ്രസ് ഡിപ്പാർട്മെന്റാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുള്ളത്.യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഓവർസീസ്  പ്രസിഡന്റുമാരെ  തെരെഞ്ഞെടുത്തുവെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം റിപ്പോർട്ടു ചെയ്തു. 
 
നോർവേയിൽ ഓവർസീസ് കോൺഗ്രസ്സ് അധ്യക്ഷനായി പ്രമുഖ ബിസിനസ്സുകാരനായ ഗെറിസോബെർ സിംഗ് ഗില്ലിനെ തെരഞ്ഞെടുത്തു. നോർവേയിൽ പേരുകേട്ട ചക്ര ബീയർ കമ്പനിയുടെ എം.ഡി യാണ്  ഗിൽ .ഫിന്ലാന്ഡിലെ കോൺഗ്രസ് ഘടകത്തിന്റെ നേതാവായി കോമൾ കുമാർ ജാവരപ്പയെ നിയമിച്ചു. മോളിക്യൂലർ ബയോളജിസ്റ്റാണ്.

ദിൽബാഗ് ചെന്ന  (ഇറ്റലി )ജോയ് കൊച്ചാട്ട് (സ്വിറ്റ്സർലൻഡ്  )സോണിയ ഹെൽഡ്സ്റ്റഡ് (സ്വീഡൻ )സുനിൽ കൊറാത് (ഓസ്ട്രിയ )സുഖേവെൻ പ്രീത് സിംഗ് (ബെൽജിയം )ഹർപീന്ദർ സിംഗ് (ഹോളണ്ട്)അമ്രജിത് സിംഗ് (പോളണ്ട്)എന്നിവരാണ് പുതിയ ഭാരവാഹികൾ.
23 യൂറോപ്യൻ രാജ്യങ്ങളിൽ ഓവർസീസ് കോൺഗ്രസ്സ് ശക്തമാണെന്ന് ഐ.ഓ.സി നേതാവ് രാജ്‌വീന്ദർ  സിംഗ് അറിയിച്ചു.

Write a comment
News Category