Monday, May 06, 2024 12:33 AM
Yesnews Logo
Home News

സിൽവർ ലൈന് പകരം കേന്ദ്രത്തിന് താല്പര്യം കപ്പൽ ഗതാഗതം; ശബരി പാതയുടെ വേഗത കൂടും

Binod Rai . Jul 13, 2021
kerala-sea-route-shipping-option-pm-advice-cm-pinarayi-vijayan
News

ഭാരിച്ച ചെലവേറിയ സിൽവർ ലൈന് പകരം കേരളം ചെലവ് കുറഞ്ഞ കപ്പൽ ഗതാഗതം പരീക്ഷിക്കണമെന്ന് കേന്ദ്രം.ചെലവ് കുറഞ്ഞതും തീർത്തും പാരിസ്ഥിക സൗഹാർദവുമായ പദ്ധതി നടപ്പാക്കി കൂടെയെന്ന് പ്രധാനമന്ത്രി കേരളത്തോട് ആരാഞ്ഞു. ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കപ്പൽ ഗതാഗതത്തിന്റെ സാധ്യതകൾ     ഉപയോഗിക്കാൻ   നിർദേശിച്ചത്. 

കൊച്ചി മുതൽ അഴീക്കൽ വരെ തുടങ്ങിയിട്ടുള്ള കപ്പൽ ചരക്കു നീക്കം വിജയകരമായ സാഹചര്യത്തിൽ യാത്ര രംഗത്തേക്കും കപ്പൽ സാധ്യതകൾ കേരളത്തിന് പരീക്ഷിക്കാവുന്നതാണ്. ബഹറിനിൽ നിന്ന് പുതുതായി കൊച്ചിയിലേക്ക് കപ്പൽ സർവീസ് വിദേശ കമ്പനി  തുടങ്ങിയിരുന്നു.കേവലം നാലായിരം രൂപയ്ക്കു സുഖകരമായ യാത്രയാണ് കപ്പൽ സർവീസുകൾ നൽകുന്നത്.ഇപ്പോൾ തന്നെ ഹിറ്റായ ഈ സർവീസിന്റെ മാതൃകയിൽ ആഭ്യന്തര സർവീസും സംസ്ഥാനത്തിന് തുടങ്ങാം. സിൽവർ ലൈൻ പോലുള്ള ഭാരിച്ച ചെലവുള്ള പദ്ധതികൾ ക്കു പകരം സംസ്ഥാനത്തിന് കപ്പൽ മാർഗ്ഗമാകും നല്ലതെന്ന് സൂചനയാണ് പ്രധാനമന്ത്രി നൽകുന്നത്.  

ഇപ്പോൾ തന്നെ കിതച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്തു കടൽ ഗതാഗത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹമെന്നാണ് അറിയുന്നത്.പ്രധാനമന്ത്രി ഉദ്ദേശിച്ചത് മുഖ്യമന്ത്രി പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുമെന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ട്. 

വർഷങ്ങൾക്കു മുൻപേ ആസൂത്രണ  കമ്മീഷൻ  ഉൾപ്പെടെ കടൽപ്പാതയുടെ സാധ്യത  തേടണമെന്ന് ആവശ്യം കേരളത്തോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ചെലവ്കുറഞ്ഞ , തിരക്ക് കുറഞ്ഞ ഗതാഗത സംവിധാനം  എന്ന നിലയിൽ കടൽ പാതയെയും കപ്പൽ സാധ്യതകളേയും കേരളത്തിന് നേരത്തെ തന്നെ ഉപയോഗപ്പെടുത്താമായിരുന്നു.നിർമ്മാണത്തിന് താരതമ്യേനെ കുറഞ്ഞ മുടക്കുമുതൽ മാത്രം ആവശ്യമുള്ളത് കൊണ്ട് രാഷ്ട്രീയ  നേതാക്കൾക്ക് ഉദ്യോഗസ്ഥർക്കും പദ്ധതിയോട് അത്ര അനുകൂല സമീപനം ഉണ്ടായിരുന്നില്ല. 
പ്രധാനമന്ത്രിയുടെ  നിർദേശവും സിൽവർ ലൈന് വരുന്ന  ഭീമമായ ചെലവും കണക്കിലെടുത്തു കപ്പൽ സാധ്യതകൾ  തന്നെ തെരെഞ്ഞെടുക്കാൻ കേരളം നിര്ബന്ധിതമായേക്കും.

ലഭിക്കുന്ന സൂചനകൾ പ്രകാരം സിൽവർ ലൈൻ പദ്ധതിയോട്  കേന്ദ്രം അത്ര അനുകൂലമല്ലെന്നാണ്. സിൽവർ ലൈൻ ലാഭകരമാവില്ലെന്ന് ഇ ശ്രീധരൻ ഉൾപ്പെടയുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 

ശബരി പാത നിർമ്മണം വേഗത്തിലാകും

ദേശീയ പ്രാധാന്യമുള്ള ശബരി പാത നിർമ്മാണം വേഗത്തിലാകും. ഇതിനാവശ്യമായ തുകയുടെ എൺപതു ശതമാനവും കേരളം വഹിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പുതുതായി മൈസൂർ- തലശ്ശേരി പാത അനുവദിക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി മുന്നോട്ടു വെച്ചുഎന്നാൽ ഈ ആവശ്യത്തോട് അത്ര അനുകൂലമായല്ല കേന്ദ്ര പ്രതികരണം എന്ന് അറിയുന്നു. എങ്കിലും മുഖ്യമന്ത്രിക്ക്  വലിയ പ്രതീക്ഷയുള്ള പദ്ധതിയാണ് മൈസൂർ-തലശ്ശേരി റെയിൽ പാത. . കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിദേശ സർവീസുകൾ തുടങ്ങണമെന്ന് ആവശ്യവും മുഖ്യമന്ത്രി ഉയർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിമാനകമ്പനികൾ  കൂടി താല്പര്യം കാണിക്കേണ്ടത് കൊണ്ട്  തീരുമാനം വൈകിയേക്കാം. 

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്‌തിയുണ്ടെന്ന് പിന്നീട് മുഖ്യമന്ത്രി  മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Write a comment
News Category