Tuesday, May 06, 2025 01:36 AM
Yesnews Logo
Home News

സിദ്ദു ആപ്പിലേക്ക് ;പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയെ കണ്ടു

M.B. Krishnakumar . Jul 13, 2021
sidhu-join-aap-rahul-met-prshanth-kishor
News

നവജ്യോത് സിദ്ദു ആം ആദ്മി പാർട്ടിയിലേക്കെന്ന് സൂചന. പഞ്ചാബ്  മുഖ്യമന്ത്രി ,അമരീന്ദർ സിങ്ങുമായുള്ള ഭിന്നതകൾ രൂക്ഷമായ സാഹചര്യത്തിൽ സിദ്ദു ആപ്പിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന വിവരം. പഞ്ചാബ് കോൺഗ്രസ്സ്  അധ്യക്ഷ സ്ഥാനം വേണമെന്ന് ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല .ഈ സാഹചര്യത്തിൽ ആപ്പിലേക്ക് ചേക്കേറി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനാണ്   സിദ്ദുവിന്റെ നീക്കം. 

തന്റെ  പ്രവർത്തനങ്ങൾ ആംആദ്മി പാർട്ടിക്കാർക്കാണ്   കൂടുതൽ മതിപ്പെന്ന് സിദ്ദുവിന്റെ ട്വീറ്റ് ചുവടുമാറ്റത്തിന്റെ സൂചനകളായി വിലയിരുത്തപ്പെടുന്നു. അമരീന്ദറിനെ മാറ്റണമെന്ന് സിദ്ദുവിന്റെ ആവശ്യം കോൺഗ്രസ്സ് ഹൈക്കമാൻഡ് തള്ളിയിരുന്നു. ഇതോടെ പാർട്ടി മാറ്റത്തിന്റെ സാധ്യതകൾ സിദ്ദു ഉപയോഗപ്പെടുത്തുകയാണ്. 

രാഹുൽ-പ്രശാന്ത് കിഷോർ യോഗം 

രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയും രാഷ്ട്രീയ  കേന്ദ്രങ്ങളിൽ ചർച്ചയായി.കൂടിക്കാഴ്ചക്ക് രാഷ്ട്രീയമില്ലെന്ന പാർട്ടി വ്യക്തമാക്കിയെങ്കിലും പഞ്ചാബിലെ സാഹചര്യങ്ങൾ അറിയാനാണ് രാഹുൽ പ്രശാന്ത് കിഷോറിനെ കണ്ടതെന്ന് അഭ്യൂഹങ്ങളുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശകനാണ് തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോർ.  

Write a comment
News Category