Friday, April 26, 2024 06:12 AM
Yesnews Logo
Home News

മുഖ്യമന്ത്രി വിരട്ടി; വ്യാപാരിവ്യവസായി ഏകോപനസമിതി സമരം പിൻവലിച്ചു ; വെള്ളിയാഴ്ച ചർച്ച

Alamelu C . Jul 14, 2021
kerala-vyapari-vyavasayi-ekopan-samithi-call-off-strike
News

തുടർ  ഭരണത്തിന്  ശക്തമായി ഇടതു മുന്നണിയെ പിന്തുണച്ച വ്യാപാരി ഏകോപനസമിതി മുഖ്യമന്ത്രിയുടെ വിരട്ടലിൽ വീണു. നാളെ മുതൽ  സംസ്ഥാന സർക്കാർ നിർദേശങ്ങൾ വക വെക്കാതെ കടകൾ തുറക്കുമെന്ന്  നേരത്തെ വ്യാപാരി വ്യവസായി  ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. .എന്നാൽ ഡൽഹിയിൽ ഇക്കാര്യം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മുഖ്യമന്ത്രി പ്രകോപിതനായി. നോക്കി കളിച്ചാൽ മതിയെന്ന് ഭീഷിണി മുഖ്യമന്ത്രി  പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇതോടെ വ്യാപാരി വ്യവസായി ഏകപന സമിതി നേതാവ് ടി. നസറുദീൻ ഉൾപ്പെടയുള്ളവർ ആശങ്കയിലായി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഭയന്നു പോയെന്നാണ്പിന്നാപുറത്തു നിന്ന്  ലഭിക്കുന്ന വിവരം.
 
നോക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ ഭീഷിണിയിൽ തളർന്ന വ്യാപാരി സംഘടന 

കേരളം കഴിഞ്ഞ ദിവസം മുഴുവൻ ചർച്ച ചെയ്ത വെല്ലുവിളിയാണ് നോക്കി കളിച്ചാൽ മതിയെന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച  മുതൽ കടകൾ തുറക്കുമെന്ന് നസറുദീൻ  തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്.എന്നാൽ ഡൽഹിയിലെ മുഖ്യമന്ത്രിയുടെ ഭീഷിണിക്ക് മുന്നിൽ ഭയന്നുപോയ വ്യാപാരികൾ സമരം തൽക്കാലത്തേക്ക് പിൻവലിച്ചെന്നും മുഖ്യമന്ത്രി  നേരിട്ട് വിളിച്ചുവെന്നുമൊക്കെ പറഞ്ഞു സമരത്തിൽ നിന്ന് പിന്മാറി.വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾ തീരുമാനമായില്ലെങ്കിൽ വീണ്ടും കടകൾ തുറക്കുമെന്ന് തീരുമാനം ഉണ്ടാകുമെന്ന് നസറുദീൻ പറയുന്നുണ്ട്. ഇത് മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് പരിഹാസം  ഉയരുന്നുണ്ട്. 

രാജ്യത്തെ മറ്റെല്ലാ  സംസ്ഥാനങ്ങളിൽ ഒക്കെ വ്യാപാരി സമൂഹത്തിന് എല്ലാ ആനുകൂല്യങ്ങളും      ഉറപ്പു നൽകുമ്പോൾ കേരളത്തിൽ മാത്രം നയാ പൈസ പോലും വ്യാപാരികൾക്ക് നൽകുന്നില്ല.പ്രതിസന്ധികൾക്കിടയിൽ രോഷാകുലരായ വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സംഘടനാ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ മുഖ്യമന്ത്രി വ്യാപാരികളെ വെല്ലുവിളിച്ചതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസറുദീൻ  തന്നെ മുൻകൈ എടുത്തു കട തുറക്കൽ തീരുമാനം  മാറ്റി വെച്ചു. വ്യാപാരികളുടെ സംഘടന മുഖ്യമന്ത്രിയുടെ ഭീഷിണിക്ക് മുന്നിൽ വിരണ്ടുവന്നു വ്യക്തം.മുഖ്യമന്ത്രി നേരിട്ട് വിളിച്ചു എന്ന വിശദീകരണം നൽകി  സംഘടന കട തുറക്കൽ പ്രഖ്യാപനത്തിൽ നിന്ന് തടിയൂരി.

പരിതാപകാരമായി വ്യാപാരികളുടെ സാഹചര്യം ; നയാ പൈസ ഇല്ല;   

മാസങ്ങളോളമായി തുടർച്ചയായി അടഞ്ഞു കിടക്കാൻ തുടങ്ങിയതോടെ ചെറുകിട വ്യാപാരികളുടെ ജീവിതം ദുസ്സഹമായി.ലക്ഷക്കണക്കിന് പേര് തൊഴിലെടുക്കുന്ന വ്യാപാര മേഖല പിടിച്ചു നില്ക്കാൻ തന്നെ കഷ്ടപ്പെടുകയാണ്. ഇലക്ട്രിസിറ്റി , വെള്ളം,  വാടക മറ്റു സർക്കാർ ടാക്‌സുകൾ എന്നിവ മുറ പോലെ കൊടുക്കുകയും വേണം. മറ്റു സംസ്ഥാനങ്ങൾ ഈ ആനുകൂല്യങ്ങൾ  വ്യാപാരികൾക്ക് നല്കാൻ തയ്യാറായപ്പോൾ നയാ പൈസ പോലും നല്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.കടകൾ അടഞ്ഞു കിടക്കുന്നതു മൂലം നഷ്ടം വന്നു ദുരിതത്തിലായ വ്യാപാരികളെയാണ് മുഖ്യമന്ത്രി വിരട്ടി ഭയപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തുന്നത്. 

Write a comment
News Category