Thursday, March 28, 2024 05:02 PM
Yesnews Logo
Home News

ഫോൺ ചോർത്തൽ വിവാദത്തിനു പിന്നിൽ ഖത്തർ ?മാധ്യമ കൂട്ടായ്മയെ സഹായിച്ചത് ഖത്തറോ ബി.ഡി.എസോ ആകാമെന്ന് എൻ.എസ്.ഓ ഫൗണ്ടർ ഷാലെവ് ഹുലിയോയുടെ വെളിപ്പെടുത്തൽ

Patrik Lily . Jul 24, 2021
pegasus-controversy-qatar-bds-says-nso-group-chief-shalev-hulio
News

ഫോൺ ചോർത്തൽ വിവാദത്തിനു പിന്നിൽ ഗൾഫ് രാജ്യമായ ഖത്തറോ ഇസ്രായേൽ വിരുദ്ധ കൂട്ടായ്മയായ ബി.ഡി.എസ്.( BDS  )ആകാമെന്ന് വെളിപ്പെടുത്തലുമായി എൻ.എസ്.ഓ ഉടമകളിലൊരാളായ ഷാലെവ് ഹുലിയോ വെളിപ്പെടുത്തി.ഇസ്രായേൽ ബിസിനസ് താല്പര്യങ്ങൾ തകർക്കാൻ ഉദ്ദേശിച്ചാ ണ് ഈ നീക്കമെന്ന്ഹുലിയോ പ്രമുഖ മാധ്യമമായ ഇസ്രായേൽ ഹെയോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

ഇസ്രായേലിലെ പേരുകേട്ട സൈബർ ഇന്റെലിജൻസ്  കമ്പനികളെ തകർക്കാനുള്ള നീക്കമാണ് ഫോൺ ചോർത്തൽ വിവാദത്തിനു പിന്നിൽ.  ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ലോകമെങ്ങുമുള്ള മാധ്യങ്ങളുടെ  ഒരു കൂട്ടായ്മ രൂപപ്പെടുത്തുക, ആംനസ്റ്റി ഇന്റർനാഷ്ണലിനെ ഈ കൂട്ടായ്മയുമായി ബന്ധിപ്പിക്കുക പിന്നീട് വിവാദത്തിനു വഴി തുറക്കുക .ശാസ്ത്രീയമായ ആസൂത്രണവും  ഗൂഢാലോചനയും   ഫോൺ ചോർത്തൽ വിവാദത്തിൽ നടന്നിട്ടുണ്ടെന്ന് എൻ.എസ്.ഓ കമ്പനിയുടെ കോ ഫൗണ്ടർ വെളിപ്പെടുത്തി. 

അന്തർദേശീയ തലത്തിൽ നടന്ന ഈ ഗൂഢാലോചനക്കു പിന്നിൽ ഒരു ശക്തിയുണ്ട്.അത് ഖത്തറാകാം .ഇസ്രായേലി വിരുദ്ധ ബി.ഡി.എസ് മൂവ് മെന്റാകാം  , രണ്ടും ചേർന്നാകാം- ഷെലെവ് ഹുലിയോ പറഞ്ഞു.എൻ.എസ്.ഓ യുടെ സമാന  ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേലിലെ സൈബർ ഇന്റെലിജൻസ് കമ്പനികൾക്ക് നേരെയും ആരോപണം ഉയരുന്നുണ്ട്.സെലബ്രിറ്റിസ്, കാന്ദിര് കമ്പനികൾക്ക് നേരെയും ആക്രമണത്തെ ഉണ്ടായി.ഇത്  സ്വാഭാവികമായി നടന്നതല്ല.ഇസ്രായേൽ സൈബർ ഇന്റെലിജൻസ് കമ്പനികൾക്ക് നേരെ നടന്ന ആസൂത്രിത നീക്കമാണ്.ഖത്തറിന് നേരെ ആരോപണ മുന ഉയർത്തി എൻ.എസ്.ഓ ഉടമ പറഞ്ഞു.

എൻ.എസ്.ഓ വികസിപ്പിച്ചെടുത്ത പെഗാസസ് സോഫ്ട്‍വെയറിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള നീക്കങ്ങൾ   ലക്‌ഷ്യം കാണില്ല. ഏതന്വേഷണത്തോടും സഹകരിക്കും. ഒടുവിൽ സത്യം പുറത്തു വരും.കമ്പനിക്ക് ഒളിച്ചു വെക്കാൻ ഒന്നുമില്ലെന്നും ഹുലിയോ പറഞ്ഞു. 

Write a comment
News Category