Friday, April 26, 2024 09:12 AM
Yesnews Logo
Home News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ;പ്രതികൾക്ക് പന്ത്രണ്ടോളം സ്വകാര്യ കമ്പനികളിൽ നിക്ഷേപവും പങ്കാളിത്തവും ? കേന്ദ്ര ഏജൻസികൾ അന്വേഷിക്കും

Alamelu C . Jul 25, 2021
karuvannur-bank-fraud-case-accused-investments-in-12-private-companies-revelation
News

സി.പി.എം നേതാക്കളും കരുവന്നൂർ സഹകരണ  ബാങ്ക് തട്ടിപ്പു കേസ്സ് പ്രതികൾക്ക് കേരളത്തിലും തമിഴ്നാട്ടിലുമായി പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ കമ്പനികളിൽ പങ്കാളിത്തം യെസ് ന്യൂസിന്  ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പന്ത്രണ്ടോളം കമ്പനികളിൽ കരുവന്നൂർ കേസിലെ പ്രതികളും ബന്ധുക്കളും നിക്ഷേപം നടത്തിയിട്ടുണ്ട്. .കേന്ര കമ്പനി കാര്യമന്ത്രാലയവും യെസ്  ന്യൂസ്  കണ്ടെത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്.  രേഖകൾ അനുസരിച്ച് ചരുങ്ങിയത് പന്ത്രണ്ടോളം  കമ്പനികളിൽ കരുവന്നൂർ കേസിലെ പ്രധാന  പ്രതികൾക്ക് പങ്കാളിത്തമുണ്ട്. ഒട്ടുമിക്ക  കമ്പനികളിലും പ്രതികളും ,  പ്രതികളുടെ ഭാര്യമാരോ അടുത്ത ബന്ധുക്കളോ ഡയറക്ടർമാരാണ് .

ആഡംബര ഹോട്ടൽ, കൺസ്ട്രക്ഷൻ കമ്പനി, റിസോർട്ട് , സ്വകാര്യ പണ ഇടപാട് സ്ഥപനം , ട്രേഡിങ്ങ് കമ്പനി , സൂപ്പർമാർക്കറ്റ് , ആയുർവേദ കമ്പനി,  തുടങ്ങി ദിവസവും പണ ഇടപാട് നടക്കുന്ന ബിസിനസ്സുകളിലാണ് മുതൽമുടക്ക് നടത്തിയിട്ടുള്ളത്. സഹകരണ  ബാങ്കിലെ നിക്ഷേപ തുക തിരിമറികൾ നടത്തി സ്വകാര്യ  കമ്പനികളുടെ പ്രവർത്തനം സജീവമാക്കാൻ കഴിയുന്ന വിധത്തിലാണ് ബിസിനസ്സ് ആസൂത്രണം ചെയ്തത്.. ബിനാമി പേരുകളിലോ കേരളത്തിന് പുറത്തോ തട്ടിപ്പു കേസിലെ പ്രതികൾക്ക് പങ്കാളിത്തമോ നിക്ഷേപമോ ഉണ്ടോ എന്ന അന്വേഷണം യെസ് ന്യൂസ് തുടരുകയാണ്. സ്വകര്യ കമ്പനികളിലെ നിക്ഷേപവും പങ്കാളിത്തവും സി.പി.എം അറിഞ്ഞു കൊണ്ടാണോ എന്ന് ആ പാർട്ടി തന്നെ വിശദമാക്കേണ്ടതുണ്ട്. കോടികളുടെ നിക്ഷേപമാണ് സി.പി.എം സഹയാത്രികർ  ഈ കമ്പനികളിൽ  നടത്തിയിട്ടുള്ളത്. 

കരുവന്നൂർ കേസിലെ പ്രതികളിൽ ചിലർക്കുള്ള സ്വകര്യ കമ്പനികളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന രേഖകൾ യെസ് ന്യൂസ് വായനക്കാരുമായി പങ്കു വെക്കുകയാണ്

 കേന്ദ്ര മന്ത്രാലയത്തിന്റെ പക്കലുള്ള രേഖകൾ പ്രകാരം കരുവന്നൂർ തട്ടിപ്പിൽ പ്രതികളായവർക്കു ഏറ്റവും കൂടുതൽ  മൂലധന നിക്ഷേപമുള്ളത് തേക്കടി റിസോർട്സ് ലിമിറ്റഡിലാണ് .
.
തേക്കടി റിസോർട്സ് ലിമിറ്റഡ് 

കമ്പനി രുപീകരിച്ചിട്ടുള്ളത് 2012 ജനുവരിയിലാണ്.ഓഹരി മൂലധനം 12 കോടിയാണ്. അടച്ചു തീർത്ത മൂലധനം അഥവാ ഇഷ്യു ചെയ്ത ഓഹരികൾ 10 .4932448 കോടിയാണ്. ആഡംബര ഹോട്ടൽ  ,സ്പാ, തുടങ്ങി വിനോദ സഞ്ചാര മേഖലയുമായി  ബന്ധപ്പെട്ട ബിസിനസ്സാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. പ്രോജക്ടിന്റെ ഭാഗമായി ആഡംബര റിസോർട്ട്  തേക്കടിയിൽ നിർമ്മിച്ച് വരികയാണ്. 

കമ്പനി ഡയറക്ടർമാർ 

കരുവന്നൂർ തട്ടിപ്പു കേസിലെ പ്രധാന പ്രതി എ.കെ.ബിജോയ് മാനേജിങ് ഡയക്ടറാണ്. ബിജോയിയുടെ ഭാര്യ ദീപ ബിജോയ് , നേസിയ ഹസ്സൻ മുഹമ്മദ് അബ്ദുൽ റിയാസ് എന്നിവർ ഡയക്ടർമാരാണ്.  

2 : പെസോ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്

സൂപ്പർ മാർക്കറ്റുകൾ  നടത്താനായി  രുപീകരിച്ച  ഈ സ്വകാര്യകമ്പനിയുടെ  ഓഹരി മൂലധനം 20 ലക്ഷം രൂപയാണ്. 19 .9 ലക്ഷത്തിന്റെ ഓഹരികൾ വിതരണം  ചെയ്തു കഴിഞ്ഞു. 2004 അഗസ്റ്റിലാണ് ഈ കമ്പനി രുപീകരിച്ചത്. 

ഡയറക്ടർമാർ  

കരുവന്നൂർ കേസിലെ പ്രധാന പ്രതി എ.കെ.ബിജോയ് മാനേജിങ് ഡയറക്ടറാണ്.. ബിജോയിയുടെ പിതാവ് കണ്ണപ്പൻ കുമാരൻ കമ്പനിയുടെ രണ്ടാമത്തെ ഡയറക്ടറാണ്..സൂപ്പർബസാർ ബിസിനസ്സ് കുടുംബ ബിസിനസായി ബിജോയ് നില നിർത്തിയതായാണ് രേഖകൾ പറയുന്നത്. 

3 :ക്രീസ് നിധി ലിമിറ്റഡ് 

2018 ഓഗസ്റ്റിൽ രുപീകരിച്ച ഈ പണമിടപാട് സ്ഥാപത്തിലും ബിജോയിക്ക് തന്നെയാണ് പ്രധാന   റോൾ. 20 ലക്ഷം രൂപയുടെ ഓഹരി മൂലധനമാണ് കമ്പനിക്കുള്ളത്.ഇതിൽ 12 ലക്ഷം രൂപയുടെ ഷെയർ വിതരണം ചെയ്തു കഴിഞ്ഞു. കോടികളുടെ തിരിമറി നടത്താനും വൻ ലാഭമുണ്ടാക്കാനും സഹായിക്കുന്ന മേഖലയാണ് ഈ പണമിടപാട് സ്ഥാപനം. 

കമ്പനി ഡയറക്ടർമാർ 

ബിജോയിയുടെ ഭാര്യ ദീപ ബിജോയ് മാനേജിങ് ഡയറക്ടറാണ്. എ.കെ.ബിജോയ് ,മുഹമ്മദ് അബ്ദുൽ റിയാസ് എന്നിവർ ഡയറ്കർമാരാണ്. 

4 :ബുലിമോസ് ടെക്നൊളജിസ് പ്രൈവറ്റ് ലിമിറ്റഡ് 

അക്കൗണ്ടിംഗ് സോഫ്ട്‍വെയർ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന ഒരു സോഫ്ട്‍വെയർ ഐ.ടി കമ്പനിയായാണ്   ബുലിമോസ് ടെക്‌നോളജീസ്‌  സ്ഥാപിച്ചത്. 1997 മാർച്ചിൽ കമ്പിക്കു രൂപം കൊടുത്തുവെന്ന് കേന്ദ്രമന്ത്രലയത്തിലെ  രേഖകൾ പറയുന്നു. 10 ലക്ഷം രൂപയാണ് ആകെ മൂലധനം.ഇതിൽ 6 ലക്ഷം  രൂപ അടച്ചു തീർത്ത മൂലധനമായി കാണുന്നു. 

കമ്പനി ഡയറക്ടർമാർ 

എ.കെ ബിജോയ് , ദീപ ബിജോയ് എന്നിവർ കമ്പനി ഡയറക്ടർമാരാണ്  .ദീപ ബിജോയ് മാനേജിങ് ഡയറക്റാണ്. 

5 ; പെരിയാർ ആയുർവേദിക് റിസേർച് ആൻഡ് വെൽനെസ്സ് സെന്റർ പ്രൈവറ്റ് ലിമിറ്റഡ് 

 2019 സെപ്റ്റംബറിൽ രുപീകരിച്ച ഈ കമ്പനി ഹെൽത് മേഖലയിൽ പ്രവർത്തിക്കുന്നതിനാണ് രുപീകരിച്ചത്. 10 ലക്ഷം രൂപയുടേതാണ് ഓഹരി മൂലധനം.ഇതിൽ 9 81 ലക്ഷ്‌മി രൂപയുടെ ഓഹരികൾ വിതരണം ചെയ്തു കഴിഞ്ഞു. 

ഡയറക്ടർമാർ 

കരുവന്നൂർ തട്ടിപ്പു കേസിലെ പ്രതി എ.കെ.ബിജോയ് ഈ കമ്പനിയിലും ഡയറക്ടറാണ്. സിജോ സെബാസ്റ്റിയൻ മാനേജിങ് ഡയറക്ടറാണ്.

6 : ലുക്സ്‌വെ   ഹോട്ടൽസ് ആൻഡ് റിസോർട്സ് ലിമിറ്റഡ് 

ഹോട്ടലുകൾ , ബാറുകൾ, റസ്റ്റോറന്റുകൾ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മേഖലകളിൽ  പ്രവർത്തിക്കുന്ന കമ്പനി 2018 ഏപ്രിൽ അഞ്ചിനാണ് രുപീകരിച്ചത്. 50 ലക്ഷം രൂപയാണ് അംഗീകൃത മൂലധനം.അടച്ചു തീർത്ത മൂല ധനം അമ്പതു ലക്ഷം രൂപ  തന്നെ. അതായത് മുഴുവൻ ഓഹരികളും വിതരണം  ചെയ്തു കഴിഞ്ഞു.

ഡയറക്ടർമാർ 

കരുവന്നൂർ കേസിലെ പ്രധാന പ്രതിയും സി.പി.എം നേതാവുമായ  എ.കെ .ബിജോയ് തന്നെയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ. ദീപ ബിജോയ്, മുഹമ്മദ് അബ്ദുൽ റിയാസ്,നെസ്സിയ ഹസൻ എന്നിവർ മറ്റു ഡയറക്ടർമാരാണ്. 

7 : വേദസൂത്ര ഹെർബൽ ഹെൽത്ത്കെയർ ലിമിറ്റഡ് 

2007 മാർച്ചിലാണ് കമ്പനി രുപീകരിക്കുന്നത്.സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള അനുമതിയാണ് കമ്പനിക്കുള്ളത്.  1.5 കോടി ഓഹരി മൂലധനത്തിലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്.ഇതിൽ 1 .4952 കോടിയുടെ ഷെയറുകൾ വിതരണം ചെയ്തു. അതായത് ഏതാണ്ട് മുഴുവൻ ഓഹരികളും കമ്പനി വിതരണം ചെയ്തു. 

ഡയറക്ടർമാർ

എ.കെ.ബിജോയ് തന്നെയാണ് ഈ സ്വകാര്യ  കമ്പനിയുടെയും മാനേജിങ് ഡയറക്ടർ . നേസിയ ഹസ്സൻ; മുഹമ്മദ് അബ്ദുൽ റിയാസ് എന്നിവർ തന്നെ ഈ കമ്പനിയിലും ഡയറക്ടർമാരായി പ്രവർത്തിക്കുന്നു.  

8 :പെസോ ഇൻഫ്രാസ്ട്രക്ക്‌ചേഴ്‌സ് ലിമിറ്റഡ് 

2007 മാർച്ചിൽ രുപീകരിച്ച ഈ കമ്പനിയുടെ ഓഹരി മൂലധനം 1 കോടി രൂപയാണ്. അടച്ചുതീർത്ത മൂലധനം 98 ലക്ഷമാണ്. സാമ്പത്തിക പണ ഇടപാടുകൾക്കായാണ് കമ്പനി രുപീകരിച്ചത്.

ഡയറക്ടർമാർ 

എ.കെ ബിജോയിയുടെ പിതാവ് കണ്ണപ്പൻ കുമാരനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ. കരുവന്നൂർ തട്ടിപ്പു കേസിലെ പ്രതി എ.കെ.ബിജോയ് , മുഹമ്മദ് അബ്ദുൽ റിയാസ് എന്നിവർ ഡയറക്ടർമാരാണ്. 

9 : പെസോ മെഡിക്കയെർ പ്രൈവറ്റ് ലിമിറ്റഡ് 

2006 ജനുവരിയിൽ രുപീകരിച്ച കമ്പനിയുടെ  മൂലധനം 20 ലക്ഷം രൂപയാണ്. ഇതിൽ 19 .9 ലക്ഷം രൂപയുടെ ഓഹരികളും വിതരണം ചെയ്തു കഴിഞ്ഞു.ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണിത്. 

ഡയറക്ടർമാർ 

മുഹമ്മദ്  അബ്ദുൽ റിയാസാണ് കമ്പനിയുടെ മാനേജിങ്  ഡയറക്ടർ .  മിക്ക സ്വകാര്യ  കമ്പനികളിലും കരുവന്നൂർ കേസിലെ പ്രതി ബിജോയിയുടെ സുഹൃത്തായ റിയാസ് പങ്കാളിയാണ്.  എ.കെ.ബിജോയ്, പിതാവ് കണ്ണപ്പൻ കുമാരൻ എന്നിവരാണ് മറ്റു ഡയറക്ടർമാർ. 

10 :കോട്ടക്കൽ ആയുർവേദ ഔഷധശാല ലിമിറ്റഡ് 

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രധാന പ്രതികളിൽ ഒരാളായ എം.കെ.ബിജുവിന് ഓഹരി പങ്കാളിത്തമുള്ള ആയുർവേദ-ആരോഗ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനിയാണ് കോട്ടക്കൽ ആയുർവേദ ഔഷധശാല .പ്രസിദ്ധമായ   കോട്ടക്കൽ ആര്യവൈദ്യശാലയുടെ പേരുമായി സാമ്യമുള്ള കമ്പനിയാണ് കരുവന്നൂർ തട്ടിപ്പുകേസിലെ പ്രതികളും രുപീകരിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായാണ് കമ്പനി  രുപീകരിച്ചിട്ടുള്ളത്.രാമണ്ണ  ലേ ഔട്ട് , ഭാരതി പാർക്ക് റോഡ്, സായിബാബ കോളനി, കോയമ്പത്തൂർ എന്ന മേൽവിലാസത്തിലാണ്  കമ്പനി  രജിസ്റ്റർ ചെയ്തിട്ടിട്ടുള്ളത്.  5 ലക്ഷം രൂപ ഓഹരി മൂല ധനവുമായി തുടങ്ങിയ കമ്പനി മുഴുവൻ ഓഹരികളും ഷെയർ ഹോൾഡേഴ്സിന് നൽകി കഴിഞ്ഞു. 2007 ലാണ് കമ്പനി രുപീകരണം നടക്കുന്നത്. 

ഡയറക്ടർമാർ 

മുഹമ്മദ് റിയാസാണ് കമ്പനി എം.ഡി. 2012 ഇൽ മാത്രമാണ് റിയാസ് എം.ഡി യായി ചുമതല ഏൽക്കുന്നത്. കരുവന്നൂർ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ എം.കെ.ബിജു , കണ്ണപ്പൻ കുമാരൻ എന്നിവർ ഡയറക്ടർമാരാണ്. ഇതിൽ ബിജു  കമ്പനിയിൽ ഡയറക്ടറാകുന്നത് 2018 ഡിസംബറിലാണ്..  ബാങ്ക് തട്ടിപ്പു കേസിലെ പ്രതി ബിജോയിയുടെ പിതാവ് കണ്ണപ്പൻ കുമാരൻ മറ്റൊരു ഡയറക്റാണ്. ഇതോടെ ഈ കമ്പനിയിലും കരുവന്നൂർ ബന്ധം പ്രകടമാണ്. 

11 ;  സി.സി.എം റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് 

റീട്ടെയിൽ ട്രേഡിങിന് വേണ്ടി രുപീകരിച്ച സ്വകാര്യ കമ്പനി 2018 സെപ്റ്റംബറിലാണ് രുപീകരിച്ചത്. 10 ലക്ഷം രൂപയാണ് അംഗീകരിച്ച ഓഹരി മൂലധനം .ഇതിൽ 1 .2 ലക്ഷം രൂപയുടെ ഷെയറുകൾ വിതരണം ചെയ്തു കഴിഞ്ഞു. 

ഡയറക്ടർമാർ 

കരുവന്നൂർ കേസിലെ പ്രതിയും സി.പി.എം നേതാവുമായ എം.കെ.ബിജു മാനേജിങ് ഡയറക്ടറാണ്. ജിത  ഭാസ്കർ  മറ്റൊരു ഡയറക്ടറാണ്.2020 ഒക്ടോബറിലാണ് ബിജു എം.ഡി യായി ചുമതല ഏൽക്കുന്നത്. 

12 :സി.സി.എം ട്രേഡേഴ്സ് പ്രൈവറ്റ്  ലിമിറ്റഡ് 

2018 സെപ്റ്റംബറിൽ രുപീകരിച്ച ഈ കമ്പനിയിൽ കരുവന്നൂർ കേസിൽ പ്രതികളുടെ   ഭാര്യമാർ ഡയറക്ടർമാരാണ്. ട്രേഡിങ്ങ്, മോട്ടോർ വാഹന ഇടപടികൾക്കായാണ് കമ്പനി രുപീകരിച്ചിട്ടുള്ളത്. സൂപ്പർ ബസാറുകൾ, ഗ്രോസറിസ്റ്റോറുകൾ എന്നിവ നടത്താനും ഉദ്ദേശിച്ചിരുന്നു. 10 ലക്ഷം രൂപയാണ് അംഗീകരിച്ച ഓഹരി മൂലധനം. 1 .20 ലക്ഷം  രൂപയുടെ ഓഹരികൾ ഇഷ്യു ചെയ്തു കഴിഞ്ഞു. 

ഡയറക്ടർമാർ 

ജിത ഭാസ്കർ,ശ്രീലത ജിൽസ്, ചീരപ്പറമ്പിൽ മുഹമ്മദ് റഹിം എന്നിവരാണ് ഡയറക്ടർമാർ. കരുവന്നൂർ കേസിലെ പ്രതികളുടെ ബന്ധുക്കളാണ് ശ്രീലതയും ജിതയും. കരുവന്നൂർ കേസിലെ പ്രതികൾ വിവിധ സ്വകാര്യ കമ്പനികളിൽ കോടികളുടെ നിക്ഷേപമാണ് നടത്തിയത്.ഈ സഹചര്യത്തിൽ ഇവരുടെ വരുമാന സ്രോതസ്സും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നും അന്വേഷണ വിധേയമാകും. കമ്പനി പ്രൊമോട്ടർമാരിൽ   സഹകരണ  ബാങ്ക് തട്ടിപ്പിലെ പ്രതികൾ ഉൾപ്പെട്ട  സാഹചര്യത്തിൽ  ഈ കമ്പനികളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  അന്വേഷിക്കുമെന്നാണ് അറിയുന്നത്.

Write a comment
News Category