Tuesday, September 16, 2025 07:34 PM
Yesnews Logo
Home News

ഗോവയിൽ പ്രമോദ് സാവന്ത് തന്നെ ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

Som Solanki . Jul 25, 2021
goa-pramod-savanth--cm-candidate-jp-nadda
News

പ്രമോദ് സാവന്ത് തന്നെ ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. 2022 ഇൽ നടക്കാനിരിക്കുന്ന നിയമസഭാ   തെരെഞ്ഞെടുപ്പിൽ സാവന്തിനെ തന്നെയാകും പാർട്ടി മുന്നിൽ നിറുത്തുക എന്ന് പാർട്ടി പ്രസിഡന്റ്  ജെ.പി നദ്ദ  വ്യക്തമാക്കി.വികസനവിഷയങ്ങളിൽ ഗോവ നേടിയ മുന്നേറ്റമാകും തെരഞ്ഞെടുപ്പിൽ ഉന്നയിക്കുക എന്നും ബി.ജെ.പി നേതാവ് വിശദീകരിച്ചു. 
സാധാരണ ബി.ജെ.പി പാര്ലമെന്ററി പാർട്ടിയാണ് ഇക്കാര്യത്തിൽ അറിയിപ്പ് നടത്താൻ.എന്നാൽ സാവന്തിന്റെ കാര്യത്തിൽ മറ്റൊരു പേര് പോലും ആലോചിക്കാനില്ല-നദ്ദ വ്യക്തമാക്കി.

 

ഗോവയിലെ ബി.ജെ.പി ഭരണം വിവിധ മേഖലകളിൽ മിന്നും നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. വികസന തുടർച്ചക്കായി ബി.ജെ.പി ക്ക് ജനങ്ങൾ വോട്ടു ചെയ്യുമെന്നും നദ്ദ  വിശ്വാസം പ്രകടിപ്പിച്ചു. അപൂർവമായാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബി.ജെ.പി നേരത്തെ പ്രഖ്യാപിക്കുന്നത്. 

Write a comment
News Category