Thursday, July 03, 2025 10:49 AM
Yesnews Logo
Home News

മുകേഷുമായി വേർപിരിയാനുള്ള കാരണം വ്യക്തിപരം; പ്രചരിക്കുന്ന കാര്യങ്ങളിൽ ചിലത് സത്യമെന്നും മേതിൽ ദേവിക

Alamelu C . Jul 27, 2021
mukesh-devika-divorce-private-affair-devika
News

മുകേഷുമായി വേര്പിരിയാനുള്ള തീരുമാനം തീർത്തും വ്യക്തിപരമെന്ന് മേതിൽ ദേവിക. വേർപിരിയലിന്റെ പേരിൽ മുകേഷിനെ ചെളി വാരിയെറിയാൻ തയ്യാറല്ലെന്ന് മേതിൽ പറഞ്ഞു. മുകേഷ് എന്ന് വ്യക്തിയോട് തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് മേതിൽ ദേവിക. ഡിവോഴ്സിനുള്ളത് വ്യക്തിപരമായി മറ്റ് ചില പ്രശ്നങ്ങളാണെന്നും ദേവിക പറയുന്നു. അതേസമയം ഇരുവരുടെയും ഇടയിലെ ഗോസിപ്പുകളും അവർ തള്ളി കുടുംബ പരമായും മുകേഷിനോട് പ്രശ്നങ്ങളിലെന്നും ദേവിക പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിൽ  പ്രചരിക്കുന്ന ആരോപണങ്ങളിൽ എല്ലാം തെറ്റാണെന്ന് പറയില്ല.ചിലതു സത്യമാണ്.മുഴുവനും ശരിയല്ല..പ്രശ്നങ്ങൾ തുറന്നു പറയാൻ തയ്യറാല്ലെന്നും മേതിൽ ദേവിക മാധ്യങ്ങളോട് പറഞ്ഞു.എട്ട് കൊല്ലത്തെ ദാമ്പത്യത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാൻ പറ്റിയില്ലെന്നും ദേവിക പറഞ്ഞു.ഇനി അതിനുള്ള സാധ്യത ഇല്ല. തങ്ങളുടെ ആശയങ്ങൾ ഒത്തു പോവില്ലെന്നും ദേവിക ചൂണ്ടിക്കാണിക്കുന്നു. ഇത് കൊണ്ട് തന്നെയാണ് താൻ വക്കിൽ നോട്ടിസയച്ചത്.
  
അതേസമയം മുകേഷിൻറെ രാഷ്ട്രീയ വിവാദങ്ങൾ അദ്ദേഹം സ്വയം വരുത്തിയതാണെന്നും. രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അതിൻറെ  ഫലങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും ദേവിക പറയുന്നു. നാളെ വേർ പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ദേവിക പറഞ്ഞു

Write a comment
News Category