Friday, April 26, 2024 08:35 AM
Yesnews Logo
Home News

മുസ്‌ലിം ലീഗിൽ കലാപം; കുഞ്ഞാലിക്കുട്ടിക്കെതിരെ മു ഇൻ അലി ; തങ്ങളുടെ മകനെ ഭീഷിണിപ്പെടുത്തി മുസ്‌ലിം ലീഗ് പ്രവർത്തകൻ; ലീഗ് ഓഫീസിൽ നാടകീയ നീക്കങ്ങൾ

Alamelu C . Aug 05, 2021
muslim-league-panakkad-hydalai-thangal-enforcement-directorate--league-press-meet-p-k-kunjalikutty-
News

ചന്ദ്രിക ദിനപത്രത്തിലെ പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹൈദരലി തങ്ങൾ കൂടി ഉൾപ്പെട്ടതോടെ ലീഗിൽ കടുത്ത അഭിപ്രായ ഭിന്നതകൾ. ലീഗ് ഹൌസിൽ ചേർന്ന് വാർത്ത   സമ്മേളത്തിനിടെ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നിശിത  വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മു  ഇൻ അലി രംഗത്തു വന്നു. ഹൈദരലി തങ്ങൾക്ക് ഇ.ഡി യുടെ നോട്ട്സ് കിട്ടാൻ കാരണം പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് മു ഇൻ അലി കുറ്റപ്പെടുത്തി. ലീഗ് പോലുള്ള ഒരു പാർട്ടിക്ക് നിസ്സാരമായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നപ്രതിസന്ധി  നീക്കാൻ കുഞ്ഞാലികുട്ടി ഇടപെട്ടില്ല. 

ചന്ദ്രിക ദിനപത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ നോക്കിയിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്.അദ്ദേഹം നിയോഗിച്ച ഓഫീസറാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.ഫിനാൻസ് ഓഫീസർ സമീറിനെതീരെ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഹൈദരലി തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു.,ആശുപത്രിയിൽ  കിടക്കേണ്ട സാഹചര്യം വരില്ലായിരുന്നു.എല്ലാത്തിനും കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയാണ്-ഹൈദരലി തങ്ങളുടെ മകൻ ആഞ്ഞടിച്ചു. 

ഇ.ഡി.അന്വേഷണത്തോടെ തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലായി. പാണക്കാട്  കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല-എല്ലാത്തിനും ഉത്തരവാദി കുഞ്ഞാലിക്കുട്ടിയാണ്- ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലുള്ള ആഭ്യന്തര കലാപം പൊട്ടിപുറപ്പെടുന്നത്.പാർട്ടിയുടെ അതീവ ശക്തനായ നേതാവിനെതിരെ പാർട്ടി യുവ നേതാവും, ലീഗ്  പപരമാധ്യക്ഷൻ  ഹൈദരലി തങ്ങളുടെ മകൻ തന്നെ രംഗത്തു വന്നത് ലീഗിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര സംഘര്ഷത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

ഹൈദരലി തങ്ങളുടെ മകനെതിരെ  അസഭ്യവര്ഷവുമായി പാർട്ടി പ്രവർത്തകൻ; തങ്ങൾ കുടുംബത്തെ ആക്ഷേപിച്ച്  പാർട്ടിക്കാരൻ 

ചന്ദ്രിക ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഹൈദരലി തങ്ങളെ നാളെ ഇ.ഡി ഒരു വട്ടം കൂടി ചോദ്യം ചെയ്യാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ  അരങ്ങേറിയത്. സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ അഭിഭാഷകനൊപ്പം മു ഇൻ അലിയും എത്തിയിരുന്നു. വര്ധ സമ്മേളനത്തിനിടെ വികരീധനനായ മു ഇൻ അലി കുഞ്ഞാലിക്കുട്ടിക്കെതിരെ വിമതശനം തുടങ്ങിയതോടെ അഭിഭാഷകൻ പ്രതിരോധത്തിലായി.പല വട്ടം വാർത്ത സമ്മേളനം അവസാനിപ്പിക്കാൻ അഭിഭാഷകൻ ശ്രമിച്ചെങ്കിലും മു ഇൻ അലി വഴങ്ങിയില്ല. ആരോപണങ്ങളുമായി മുന്നോട്ടുപോയി.ഇതിനിടയിലാണ് റാഫി പുതിയ കടവ് എന്ന ലീഗ് പ്രവർത്തകൻ ഹൈദരലി തങ്ങളെ ഭീഷിണിപ്പെടുത്തിയത്. നീ ആരാണെന്നു അറിയാമെടാ എന്നൊക്കെ ആക്ഷേപിച്ച് അസഭ്യ വര്ഷം ചെരിഞ്ഞ റാഫിയുടെ ഇടപെടൽ തുടങ്ങിയതോടെ വാർത്ത സമ്മേളനം  ഉപേക്ഷിക്കപ്പെട്ടു.റാഫി കുഞ്ഞാലിക്കുട്ടിയുടെ അഡർഹ അനുയായി ആണെന്നാണ് പാർട്ടി ഓഫീസിൽ നിന്ന് അറിഞ്ഞത്. 

മുസ്‌ലിം ലീഗിന്റെ അധ്യക്ഷനും ആത്മീയാചാര്യനുമായ ഹൈദരലി തങ്ങളെ ഇ.ഡി കേസിൽ ഉൾപ്പെടുത്തിയത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയാണെന്നാണ്  തങ്ങളുടെ മകൻ ആരോപിച്ചത്.പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കും ഇതേ അഭിപ്രായമാണുള്ളത്.പ്രവാചക കുടുംബത്തിന്റെ പിന്തുടർച്ചക്കാരെന്നു വിശ്വസിക്കുന്ന പാണക്കാട് കുടുംബത്തെ സാമ്പത്തിക കേസിൽ ഉൾപ്പെടുത്തി വിശ്വാസ്യത നശിപ്പിച്ചത് വഴി ലീഗിനെ തെന്നെ പ്രതിരോധത്തിലാക്കിയെന്നാണ് അവരുടെ നിലപാട്. വരും ദിവസങ്ങളിൽ കൂടുതൽ കലാപങ്ങൾക്ക് വഴി തുറക്കാനാണ് സാധ്യത.

Write a comment
News Category