Friday, April 19, 2024 08:40 PM
Yesnews Logo
Home News

സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്; പിടിയിലായാൽ ഉടൻ ഇ.ഡി ചോദ്യം ചെയ്യും

Arjun Marthandan . Aug 06, 2021
karuvannur-bank-fraud-case-crime-branch-isued-lookout-notice-ed-questioning
News

സി.പി.എം നിയന്ത്രണത്തിലുള്ള തൃശൂരിലെ  കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി ക്രൈംബ്രാഞ്ച് ലുക്ക്‌ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിച്ചു. മലയാളത്തിലെ പ്രമുഖ ദിന പത്രങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.തട്ടിപ്പു കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ ആറ് പ്രതികൾക്കെതിരെയാണ് തൃശൂർ ക്രൈം  ബ്രാഞ്ച്  ലുക്ക് ഔട്ട് നോടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രതികൾ പ്രമുഖ സി.പി.എം പ്രവർത്തകരാണ്. 

ഒന്നാം പ്രതി സുനിൽകുമാർ മുതൽ ആറാം പ്രതി റെജി അനിൽ വരെയുള്ളവരെ കാണാനില്ലെന്ന് കാട്ടിയാണ് നോട്ടീസ്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവർ ക്രൈംബ്രാഞ്ചിൽ വിവരം അറിയിക്കണമെന്ന് പത്രപരസ്യത്തിൽ പറയുന്നു.പ്രതികൾ സംസ്ഥാനം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ. സുനിൽ കുമാർ, ബിജു എംകെ, ജിൽസ്, കിരൺ, ബിജോയ്, റെജി അനിൽ എന്നിവരുടെ പേരും ചിത്രങ്ങളും വിശദാംശങ്ങളുമാണ് പത്രത്തിലുള്ളത്.

, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ബിജു കരീം, ജിന്‍സണ്‍, റെജി എം അനില്‍ കുമാര്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.ഇവരെല്ലാം മുതിർന്ന സി.പി.എം നേതാക്കളുമായി അടുത്ത ബന്ധപ്പെട്ടു പ്രവർത്തിച്ചവരാണ്.ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റ് വൈകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികളായ ബിജോയ്, സുനില്‍ കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂരിലെ സഹകരണ ബാങ്കിൽ നിന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് കോടികൾ തട്ടിയ കേസിലാണ് പ്രതികൾ ഒളിവിൽ കഴിയുന്നത്. ബാങ്കിൽ നിന്ന് തട്ടിയ കോടികൾ സ്വകര്യ കമ്പനികൾ രുപീകരിച്ച് അതിൽ നിക്ഷേപിക്കയായിരുന്നു. മുതിർന്ന  സി.പി.എം  നേതാക്കുമായി അടുപ്പമുള്ളവരാണ് പ്രതികൾ.തട്ടിപ്പിനെ കുറിച്ച് സി.പി.എം നേതൃത്വത്തിന് പാര്തഗികൾ ലഭിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.കേസ്സ് ഇപ്പോൾ ഇ.ഡി യും പരിശോധിക്കുകയാണ്. പ്രതികൾ പിടിയിലായാൽ ഇ.ഡി യും കേസിൽ ഇടപെടും.വിശദമായ ചോദ്യം ചെയ്യലുണ്ടാകും.

Write a comment
News Category