Tuesday, April 23, 2024 03:12 PM
Yesnews Logo
Home News

കായിക അവാർഡിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് വെട്ടി; രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്

Binod Rai . Aug 06, 2021
rajeev-gandhi-khel-ratna-award-renamed-as-dhyan-chand-khel-ratna-award-announced-pm
News

രാജ്യത്തെ എറ്റവും വലിയ കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്തൻ അവാർഡിന്റെ പേര് മാറി. ഇനി മുതൽ അവാർഡ് മേജർ  ധ്യാൻ  ചന്ദ് ഖേൽ രത്ന അവാർഡ് എന്നാകും അറിയപ്പെടുക. ഹോക്കി ഇതിഹാസമായിരുന്ന മേജർ ധ്യാൻ  ചന്ദിനോടുള്ള ബഹുമാനാർത്ഥമാണ് പേര് മാറ്റം. പുരസ്കാരത്തിന്റെ  പേര് മാറ്റണമെന്ന് അഭ്യർത്ഥന കാലങ്ങളായി കായികപ്രേമികൾ ഉയർത്തിവരികയായിരുന്നു. 

പ്രധാനമന്ത്രി തന്നെയാണ് പേര് മാറ്റം അറിയിച്ചത്.ഖേൽര്തന പുരസ്‌കാരത്തിന് ധ്യാൻ ചന്ദിന്റെ പേരിടണമെന്ന് നിരന്തര ആവശ്യം ഉയർന്നിരുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. അവരുടെ വികാരങ്ങൾ കണക്കിലെടുത്താണ് പെരുമാറ്റം-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

സ്പോർട്സുമായി യാതൊരു ബന്ധവുമില്ലാത്ത രാജീവ്ഗാന്ധിയുടെ പേരായിരുന്നു രാജ്യത്തെ ഏറ്റവും ശ്രഷ്ഠ പുരസ്‌കാരത്തിന്   നൽകിയിരുന്നത്. ഹോക്കി ഇതിഹാസമായിരുന്ന ധ്യാൻ ചന്ദിനോടുള്ള ബഹുമാനാർത്ഥം  പേര് മാറ്റി.ഹോക്കിയിൽ ഇൻഡിയുടെ യശസ്സ് ലോകത്തിനെ നെറുകയിൽ എത്തിച്ച ഇതിഹാസ താരമായിരുന്നു ധ്യാൻ  ചന്ദ്. 

1991 -92 ലാണ് ഖേൽരത്ന  അവാർഡ് ഏർപ്പെട്ടുത്തുന്നത്. 25 ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ് . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ പുരസ്‌കാരം നേടിയിട്ടുണ്ട്. 

Write a comment
News Category