Friday, March 29, 2024 02:53 PM
Yesnews Logo
Home News

ചരിത്രമെഴുതി നീരജ് ചോപ്ര ; ജാവ്‌ലിനിൽ സ്വർണ്ണം

Harpal Singh . Aug 07, 2021
neeraj-chpra-won-gold-javelin-tokyo--olympics
News

കോടി കണക്കിന് ഭാരതീയരുടെ പ്രാർത്ഥനക്ക് ശുഭ പര്യവസാനം ടോക്കിയോ ഒളിംപിക്സിൽ  ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടി. 100 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ  അത്ലറ്റിക്‌സിൽ സ്വർണ്ണം നേടുന്നത്. ആദ്യ രണ്ടു ശ്രമങ്ങളിൽ  തന്നെ ചോപ്ര മെഡൽ ഉറപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.

ഇന്ത്യൻ ആർമിയിലെ സുബേദാർ മേജറായ ചപ്ര ഹരിയാന സ്വദേശിയാണ്.നീരജിന്റെ വിജയം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ചോപ്രക്ക് ഹരിയാന സർക്കാർ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു.

ലോക ജേതാക്കൾ    ഉൾപ്പെട്ട വ്യക്തിഗത മത്സരത്തിലാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്. 87 .58  മീറ്റർ ദൂരം ജാവലിൻ പായിച്ച നീരജ് സ്വർണ്ണം ഉറപ്പിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ 87 .03 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞിരുന്നു.ചെക്  റിപ്പബ്ലിക് താരങ്ങളായ ജാക്കോവ് വാദലേഷ്, വെസ്ലി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നേരം സ്വർണ്ണം നേടിയതോടെ ടോക്കിയോവിൽ ഇന്ത്യ അകെ ഏഴു മെഡലുകൾ നേടി. ഒളിംപിക്സിൽ  ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. 

Write a comment
News Category