Friday, March 29, 2024 12:25 PM
Yesnews Logo
Home News

യുദ്ധരംഗത്തെ പേടി സ്വപ്നം റീപ്പർ ഡ്രോണുകൾ ഇന്ത്യയിലേക്ക്; അത്യാധുനിക ഡ്രോണുകൾ വാങ്ങുന്നത് അമേരിക്കയിൽ നിന്ന്

Venkat R Ram . Aug 08, 2021
india-finalize-deal-us-mq--reaper-drones-22000-cr
News

യുദ്ധ മേഖലയിൽ ശത്രുക്കളുടെ ഉറക്കം കെടുത്ത ഭീകര ഡ്രോണുകളാണ് റിപ്പർ ഡ്രോണുകൾ. അമേരിക്കൻ നിർമ്മിത  ഈ അത്യാധുനിക ഡ്രോണുകൾക്ക് ശത്രു സംഹാരത്തോടൊപ്പം ശതൃക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും മിന്നൽ അക്രമണങ്ങൾ നടത്താനും ശേഷിയുണ്ട്. മിന്നൽ വേഗതയിൽ ശത്രുവിന്റെ മേഖലയിൽ പറന്ന് ചെന്ന് സ്‌ഫോടക വസ്തുക്കൾ വര്ഷിക്കാനുള്ള ശേഷിയാണ് എം.ക്വു 9 റീപ്പർ ഡ്രോണുകളെ പേടി  സ്വപനമാക്കുന്നത്. 

അമേരിക്കൻ നിർമ്മിത റിപ്പർ ഡ്രോണുകൾ ഇപ്പോൾ അമേരിക്കയും നേറ്റോ സേനാ  വിഭാഗങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിന്ന് 30 ഓളം എം.ക്വു 9 റീപ്പർ ഡ്രോണുകൾ വാങ്ങാനുള്ള തീരുമാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി കഴിഞ്ഞു. അടുത്ത വാരം അമേരിക്കയിൽ പ്രതിരോധമന്ത്രി രാജ്നാഥ്‌ സിംഗ് റിപ്പർ ഡ്രോണുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പിടും.22000 കോടി മുടക്കിയാൻ അത്യധുനിക ഡ്രോണുകൾ സൈന്യം വാങ്ങുന്നത്. ഇന്ത്യൻ സൈനീക  ശക്തി പതിന്മടങ് വർധിപ്പിക്കാൻ ഈ ഡ്രോണുകളുടെ സാന്നിധ്യം സഹായിക്കും. ചൈന, പാകിസ്ഥാൻ രാജ്യങ്ങളുടെ ഭീഷിണിയും അതിർത്തിയിലെ ഭീകര താവളങ്ങളും   നൊടിയിടയിൽ തകർക്കാൻ റീപ്പർ ഡ്രോണുകൾ വഴി കഴിയും. 

റീപ്പർ എന്ന  പേര് കേട്ടാൽ തന്നെ ശത്രു രാജ്യങ്ങൾ കിടു കിട വിറക്കും.അത്രമാത്രമാണ് റീപ്പറുകളുടെ  പ്രഹര ശേഷി.  സർജിക്കൽ സ്ട്രെയ്ക്കുകൾക്ക് ഏറ്റവും അനുയോജ്യമായ ഡ്രോണുകളാണ് റിപ്പർ. ശത്രുവിനെ അവന്റെ പ്രതലത്തിൽ കയറി ആക്രമിക്കാൻ ശേഷിയുള്ള റീപ്പറുകൾ ദൂരെയിരുന്നു തന്നെ നിയന്ത്രിക്കാം. 1700 കിലോഗ്രാം വരെ ഭാരമുള്ള മിസൈലുകളും  മറ്റും വഹിക്കാൻ ശേഷിയുണ്ട്. 50000 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ള റിപ്പർ ഡ്രോണുകൾക്ക് 48    മണിക്കൂർ  നേരം നിറുത്താതെ പറക്കാൻ ശേഷിയുണ്ട്. ലേസർ മിസൈലുകൾ ഘടിപ്പിച്ചു ശത്രുക്കളെ ലക്ഷ്യമിട്ടാൽ കൂടുതൽ ഫലപ്രദമായി ശത്രു സംഹാരം നടത്താം. 6000 നോട്ടിക്കൽ മൈൽ വരെ പറന്ന് അക്രമണനം നടത്തനാറും എം.ക്വു 9 ബി സീരീസിൽ  പെട്ട ഡ്രോണുകൾക്ക് കഴിയും. 

ഇറാനിയൻ സൈനീക മേധാവി  ക്വാസീം   സുലൈമാനിയെ അമേരിക്കൻ സൈന്യം വധിച്ചത് എം.ക്വു 9 റീപ്പർ ഡ്രോണുകൾ ഉപയോഗിച്ചാണ്. അഫ്ഗാനിസ്ഥാൻ, സിറിയ, ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നാറ്റോ സേന ഫലപ്രദമായി ഉപയോഗിച്ചു വരുന്നതാണീ ഡ്രോണുകൾ. ശത്രു സേനയുടെ കേന്ദ്രങ്ങളിൽ കടന്നു ചെന്ന് മിന്നൽ വേഗത്തിൽ ബോബുകൾ വർഷിച്ച് സംഹാരം നടത്തി മടങ്ങുന്ന റീപ്പർ ഡ്രോണുകൾ ശത്രു സേനയുടെ പേടി സ്വപ്നമാണ്. 

അതിർത്തിയിൽ ചൈന നടത്തിയ നീക്കങ്ങൾ നിരീക്ഷിക്കാൻ റീപ്പർ ഡ്രോണുകളുടെ സഹായം ഇന്ത്യൻ സേന ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.അമേരിക്കയിൽ നിന്ന്ലീസിനെടുത്ത ഒരു ഡ്രോൺ ഉപയോഗിച്ചാണ് ലഡാക്കിലെ ചൈനീസ് നീക്കം  ഇന്ത്യ നിരീക്ഷിച്ചത്. അതിർത്തിയിൽ പാക്കിസ്ഥാൻ സഹായത്തോടെ നടത്തുന്ന ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ഇനി  റീപ്പർ ഡ്രോണുകളുടെ സാന്നിധ്യം ഇന്ത്യക്കു സഹായകരമാകും.ഹിമാലയൻ അതിർത്തികളിലെ  പാക്കിസ്ഥാൻ അതിർത്തിയിലും   കൂടുതൽ  ഫലപ്രദമായി ശത്രു നിരീക്ഷണവും മിന്നൽ കരമാനവും നടത്താൻ റീപ്പർ ഡ്രോണുകൾ ഇന്ത്യൻ സേന വിഭാഗങ്ങളെ സഹായിക്കും. 

മൂന്നു  സേന വിഭാഗങ്ങൾക്കും പത്തു വീതം ഡ്രോണുകളാകും ലഭിക്കുക. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇന്ത്യക്ക് റീപ്പർ ഡ്രോണുകൾ നൽകാനുള്ള തീരുമാനം കൈകൊണ്ടത്. അമേരിക്കയും സഖ്യ സേനയും മാത്രമാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നത്.ഇതാദ്യമായി നാറ്റോ സഖ്യത്തിന് പുറത്തുള്ള ഇന്ത്യക്കും റീപ്പർ ഡ്രോണുകൾ ലഭിക്കാൻ പോവുകയാണ്. 

Write a comment
News Category