Monday, May 06, 2024 06:04 AM
Yesnews Logo
Home News

കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്; ടിപിആർ 14ന് മുകളിൽ

സ്വന്തം ലേഖകന്‍ . Aug 13, 2021
kerala-covid-situation-latest-13-th-august
News

 കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിദഃ സ്ഥിരീകരിച്ചു. . മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനെയാണ്  ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2961, കോഴിക്കോട് 2396, എറണാകുളം 2334, തൃശൂര്‍ 2358, പാലക്കാട് 1319, കണ്ണൂര്‍ 1390, കൊല്ലം 1370, തിരുവനന്തപുരം 967, കോട്ടയം 963, ആലപ്പുഴ 968, പത്തനംതിട്ട 693, കാസര്‍ഗോഡ് 589, വയനാട് 531, ഇടുക്കി 489 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 15, തൃശൂര്‍ 10, കൊല്ലം 8, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, ഇടുക്കി, എറണാകുളം, മലപ്പുറം 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Write a comment
News Category