Friday, April 26, 2024 12:56 AM
Yesnews Logo
Home News

വയനാട്ടിൽ നായ്ക്കളെ വെട്ടി ആയുധ പരിശീലനം നടത്തുന്നു ?മാരകമായി മുറിവേറ്റ തെരുവുനായ്ക്കൾ അവശ നിലയിൽ

Alamelu C . Aug 13, 2021
dogs-sword-terror-training-wayanad-kerala
News

വയനാട്ടിൽ തെരുവ്  നായ്ക്കൾക്ക് വെട്ടേൽക്കുന്ന സംഭവങ്ങൾ കൂടുന്നു. മൂർച്ചയേറിയ വാൾകൊണ്ട് നായ്ക്കളെ വെട്ടി പരിക്കേൽപ്പിക്കുന്ന സംഭവങ്ങൾ പെരുകുകയാണ്. വെങ്ങപ്പള്ളി,ചൂരിയാറ്റ സംഗമം , പിണങ്ങോട്, കാവുമന്ദം, പടിഞ്ഞാറത്തറ മേഖലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ  എട്ടോളം നായ്ക്കൾക്ക് വെട്ടേറ്റ് മാരകമായ പരിക്കേറ്റതായി നാട്ടുകാർ പറയുന്നു.

 

മൂർച്ചയേറിയ വാള് കൊണ്ട് തെരുവ് നായ്ക്കളെ വെട്ടിപരിക്കേൽപ്പിക്കുന്ന ശൈലി മുൻപ് മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്ന് റിപ്പോർട്ടു ചെയ്തിരുന്നു.സമാന സംഭവമാണ്  ഇപ്പോൾ വയനാട്ടിൽ നിന്ന് റിപ്പോർട്ടു ചെയ്യുന്നത്.തീവ്രവാദ-ഭീകരവാദ സംഘടനകളുടെ സാന്നിധ്യവും പങ്കും നാട്ടുകാർ സംശയിക്കുന്നു. 

തലക്കും മുതുകിനും കാലുകൾക്കും മാരകമായി പരിക്കേൽപ്പിക്കുന്ന വിധത്തിലാണ് നായ്ക്കളെ വെട്ടുന്നത്. മൂർച്ചയേറിയ വാളാണ് ഉപയോഗിച്ചിട്ടുള്ളത്. ചൂരിയാറ്റ സംഗമം ജങ്ഷനിൽ ഇത്തരത്തിൽ മുറിവേറ്റ ഒരു നായയെ  കണ്ടെത്തി. അപകടത്തിൽപെട്ട കഷ്‌ടപ്പെടുന്ന നായ്ക്കളെ രക്ഷിക്കുന്നവർ സ്ഥലത്തി എത്തി നായക്ക്  വേണ്ട ചകിത്സ നൽകി.  ഇവരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം  എട്ടോളം സഭവങ്ങൾ നടന്നതായും ഇത്തരത്തിൽ പെട്ട നായ്ക്കളെ ചികിൽസിച്ചെന്ന വിവരവും   പങ്കു വച്ചത് .

മൂർച്ചയേറിയ വാളുകൾ കൊണ്ടാണ് നായ്ക്ക് വെട്ടേറ്റിട്ടുള്ളത്. ശരീരം  പിളർന്നു പോയിട്ടുണ്ട്. സമാനമായ വിധത്തിലാണ്  മറ്റിടങ്ങളിലെ നായ്ക്കളെയും വെട്ടിയിരിക്കുന്നത്. മുറിവുകൾ പരിശോധിച്ചപ്പോൾ സമാന ആയുധങ്ങൾ ഉപയോഗിച്ചുവെന്ന് കാണുന്നു. മുറിവ് പറ്റുന്ന നായകൾ മുറിവ് പഴുത്തു പുഴുവരിച്ച്  ചാവുകയാണ്   പതിവ്. 

നായകളെ മോട്ടോർ സൈക്കിളിൽ എത്തി പൊടുന്നനെ വെട്ടി പരിക്കേൽപ്പിക്കുന്ന ന്ന സംഭവം ഇതേ മേഖലയിൽ മുൻപ് നടന്നിരുന്നു. സംഭവത്തെ  തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനു ശേഷം കുറച്ചു കാലം സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഭീകരസംഘടനകളിൽ പെട്ടവർ ആയുധപപരിശീലനം  നടത്തുന്ന രീതിയാണ് തെരുവ് നായ്ക്കളെ വെട്ടുന്ന മാതൃക. കഴുത്തിനും കാലുകൾക്കും മുതുകിനും മോട്ടോർ സൈക്കിളിൽ പാഞ്ഞു വന്ന് വെട്ടി പരിക്കേൽപ്പിക്കാനുള്ള  പരിശീലനമാണ് നടക്കുന്നതെന്ന് സംശയം നാട്ടുകാരിൽ വളർന്നു കഴിഞ്ഞു.പ്രദേശവാസികൾ ഭീതിയിലാണ്. 

Write a comment
News Category