Wednesday, May 08, 2024 08:40 PM
Yesnews Logo
Home News

സംസ്കൃത ഭാഷയിൽ ആദ്യത്തെ വാണിജ്യ സിനിമ പുറത്തിറങ്ങി;സുനിൽ സുഖദ ആദ്യമായി സംസ്കൃതത്തിൽ അഭിനയിച്ച ചിത്രത്തിന് വൻ വരവേൽപ്പ്

Alamelu C . Aug 23, 2021
first-commercial-movie-parikrithy-released-
News

മലയാള സിനിമയിലെ ഹാസ്യവും ക്യാരക്ടർ റോളും ചെയ്തു കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സുനിൽ സുഖദ സംസ്കൃത സിനിമയായ പ്രതികൃതിയിലും ഒരു മികച്ച വേഷം ചെയ്തിരുന്നു. ചിത്രത്തിൻ്റെ ടീസർ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദേവ് ലാഗ് പ്രൊഡക്ഷൻസിനുവേണ്ടി പ്രവീൺ PR ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഡോ. നിധീഷ് ഗോപിയാണ്.

സംസ്കൃത ഭാഷയിലെ ആദ്യത്തെ വാണിജ്യ സിനിമയെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഭാരതീയ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ എടുത്ത് പറയുന്ന ചിത്രം നാട്ടിൻ പുറത്തിൻ്റേയും നഗരത്തിൻ്റേയും പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.  നി പിൻ ഉണ്ണി നായകനാകുന്ന ചിത്രത്തിൽ ചിന്മയി രവിയാണ് നായികയായി വരുന്നത്. പ്രസാദ് മല്ലിശ്ശേരി, അഖിൽ വേലായുധൻ, ഡോ.മാലിനി സജിത്, ലെയ്സൺ ജോൺ ,ഡോ.അരുൺകുമാർ, രാജൻ സിതാര തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. താളിയോലകൾ പകർത്തിയെഴുതുന്ന വാസുദേവനാശാനായി വേഷമിടുന്നത് ഗോപി ആശാനാണ്. അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് നായകൻ വന്നതിനു ശേഷമുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. 

സംവിധായകൻ്റെ വരികൾക്ക് വിഷ്ണു ശിവ ഈണം നൽകിയ മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിഷ്ണു തിലകാണ്. ഛായാഗ്രഹണം സജിൽ ശശികുമാർ , എഡിറ്റിങ്ങ് ഷിബിൻ  ചന്ദ്രൻ.

സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രതികൃതി എന്ന സംസ്കൃത ചിത്രം ആഗസ്ത് 22 ന് സംസ്കൃത ദിനത്തിൽ ഓ.ടി.ടി  പ്ലാറ്റുഫോമുകളായ ഫസ്റ്റ് ഷോസ്, സംസ്കൃയോട്ട് എന്നിവയിലൂടെ റിലീസ്ചെയ്തിട്ടുള്ളത്. 

Write a comment
News Category