Monday, July 07, 2025 05:48 AM
Yesnews Logo
Home News

ബാലപീഡനത്തിനെതിരെ കാസയുടെ' മുഹമ്മദ് ദി പോക്സോ ക്രിമിനൽ 'എന്ന പേരിൽ ബോധവൽക്കരണ സിനിമ നവംബറിൽ റിലീസ് ചെയ്യും

News Desk . Aug 23, 2021
casa-short-movie-releasing-november-
News

ലോകമെമ്പാടുമുള്ള ബാലപീഡനം തടയുന്നതിന് അവബോധം വളർത്തുന്നതിനായി കൃസ്ത്യൻ സംഘടനയായ കാസ ബോധവൽക്കരണ സിനിമ നിർമ്മിക്കുന്നു. മുഹമ്മദ് ദി പോക്സോ ക്രിമിനൽ എന്ന പേരിലാണ് വാണിജ്യ ഡോക്യൂമെന്ററി പുറത്തിറക്കുന്നതെന്ന് കാസ എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചു. ബാലപീഡന ബോധവൽക്കരണ ദിനമായ നവംബർ 19 നു  സിനിമ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതെന്ന് സംഘടനവ്യക്തമാക്കുന്നു.

ആസാമിൽ  കളിച്ചു നടന്നിരുന്ന ആറു വയസ്സുകാരിയായ ബാലികയെ 65 കാരനായ മുഹമ്മദ് എന്ന ബംഗ്ലാദേശി ലൈംഗീകമായി പീഡിപ്പിക്കുന്നു. 1997 ഇത് നടന്ന ക്രൂരമായ സംഭവത്തെ ആധാരമാക്കിയാണ് ഷോർട്ട് ഫിലിം നിർമ്മിക്കുന്നതെന്ന് കാസ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

എഫ്.ബി പോസ്റ്റിന്റെ പൂർണ  രൂപം

CASA
· 
MUHAMMAD the posco criminal 
 
November 19 ലോകമെമ്പാടും ബാലപീഡനം തടയുന്നതിനുള്ള അവബോധ ദിനമായി ആചരിക്കുന്നു (  the World Day for the Prevention of Child Abuse is an annual global awareness )  കൊച്ചു പെൺകുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണ് , 
ഇതിന്റെ ഭാഗമായി കാസ നിർമ്മിക്കുന്ന ബോധവൽക്കരണ ചിത്രങ്ങളുടെ ശ്രേണിയിലെ ആദ്യ ഷോർട്ട് ഫിലിം MUHAMMAD  നവംബർ 19 ന് റിലീസ് ചെയ്യുന്നു.
ആസാമിൽ  കളിച്ചു നടന്നിരുന്ന 6 വയസുകാരിയായ ബാലികയെ 65 വയസുള്ള കാമ ഭ്രാന്തനായ മുഹമ്മദ് എന്ന ബംഗ്ലാദേശി അതിക്രൂരമായ രീതിയിൽ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു ,   1997 -ൽ മുഹമ്മദ് എന്ന കാമഭ്രാന്തനായ കാട്ടുമൃഗം നടത്തിയ ഈ ക്രൂരമായ ആ സംഭവത്തെ ആസ്പദമാക്കിയാണ് ഷോർട്ട് ഫിലിം എത്തുന്നത്.
ഡെറിൻ വസ്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ , രചന ശ്യാമും , സംഗീതം ഡാൻ വാസ്കോയും നിർവഹിക്കുന്നു ഒപ്പം കോസ്റ്റ്യൂമുമായി അമൽ ദാസും മേക്കപ്പിനായി ഹരിപ്രിയയും ഈ ചിത്രത്തോട് സഹകരിക്കുന്നു.
ഒക്ടോബർ ആദ്യവാരം ചിത്രികരണം ആരംഭിക്കുന്ന ഈ ഫിലിം നവംബർ 19 ന് വിവിധ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ജനങ്ങളിലെത്തിക്കും.
Childhood should be carefree, playing in the sun; not living a nightmare in the darkness of the soul.
– Dave പേഴ്‌സിർ

NB: ഇതൊരു തുടക്കം മാത്രമാണ് . ബിഗ് സ്ക്രീൻ സിനിമപോലെ വലിയ മുടക്കുമുതൽ ആവശ്യമുള്ളതല്ല ഷോർട്ട് ഫിലിം ടെലിഫിലിം നിർമ്മിക്കുകയെന്നതും , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ  വഴി അതിവേഗം കൂടുതൽ ആളുകളിലേക്ക്‌ എത്താനാകുമെന്നതും ...... അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സിനിമകൾ തുടർന്നും നിർമ്മിക്കാൻ തന്നെയാണ് കാസയുടെ തീരുമാനം.
Team CASA

Write a comment
News Category