Friday, March 29, 2024 05:24 AM
Yesnews Logo
Home News

കാബൂൾ സ്ഫോടനം ; മരണ സംഖ്യ 100 കവിഞ്ഞു; ആക്രമണം നടത്തിയത് കേരളത്തിലും വേരോട്ടമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ;ആക്രമണം ഏകോപിപ്പിച്ചത് താലിബാൻ നേതാവ് ?

Patrik Lily . Aug 27, 2021
kabul-blast-100-killed-khali-hakkani-is-responsible-reports
News


കാബൂളിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറു കവിഞ്ഞു. 13 ഓളം അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.97 അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ടു.  ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അവർ ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിൽ പ്രത്യേകിച്ച്  മലബാർ ജില്ലകളിൽ  പോലും വേരോട്ടമുള്ള ഭീകര സംഘടനയാണ് ഇസ്ലാമിക്  സ്റ്റേറ്റ്. ആക്രമണം ഏകോപിപ്പിച്ചത് താലിബാൻ നേതാവായ ഖാലി ഹാക്കനിയാണെന്ന് അഫ്ഗാൻ ,മാധ്യമങ്ങൾ  റിപ്പോർട്ടു ചെയ്യുന്നു. കാബൂൾ നഗരത്തിന്റെ സുരക്ഷ ചുമതലയുള്ള ഭീകരനാണ് ഹക്കാനി. 

കാബൂൾ  അധിനിവേശത്തെ തുടർന്ന് ഇസ്ലാമിക് ഭീകര സംഘടനയായ താലിബാൻ മോചിപ്പിച്ച ഐ.എസ് തടവുകാരാണ് ആക്രമണങ്ങൾ നടത്തിയത്. ആയിരകണക്കിന് ഭീകരന്മാരെയാണ് താലിബാൻ ജയിലുകളിൽ നിന്ന് മോചിപ്പിച്ചത്. കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ എത്തിയ ഭീകരന്മാരെയും   തുറന്നു വിട്ടിരുന്നു. ഹാക്കനിയുടെ മേൽനോട്ടത്തിലാണ്   കാബൂൾ നരനായാട്ട് നടന്നതെന്ന് പ്രാദേശിക അഫ്ഗാൻ മാധ്യമങ്ങൾ  കണ്ടെത്തിയിട്ടുള്ളത്. അക്രമത്തിനു തൊട്ടു മുൻപ് ഹക്കാനി വിമാന താവള പരിസരങ്ങളിലും  തെരുവുകളിലും റോന്തു ചുറ്റിയിരുന്നു. പാക്കിസ്ഥാൻ ചാര സംഘടനയുടെ പിന്തുണയോടെ ഇത് വരെ ഒളിവിൽ കഴിയുകയായിരുന്നു ഈ കൊടും ഇസ്ലാമിക ഭീകരൻ. 

കാബൂളിൽ അക്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് ബൈഡന്റെ രാഷ്ട്രീയ നിലപാട്  ദുര്ബലമാണെന്നും  രാജി വേണമെന്നും ആവശ്യപ്പെട്ട് കൂടുതൽ സെനറ്റർമാർ രംഗത്തു വന്നു. 

താജിക്കിസ്ഥാനിലും സ്ഫോടനം; പിന്നിൽ താലിബാൻ മത ഭ്രാന്തൻമാർ തന്നെ 

താജിക്കിസ്ഥാനിലും  നടന്ന സ്ഫോടനത്തിന്റെ പിന്നിൽ താലിബാൻ-ഇസ്ലാമിക്  സ്റ്റേറ്റ്  ഭീകരന്മാർ തന്നെ പഞ്ചശീർ താഴ്‌വരയിൽ താലിബാനെ തടങ്ങു നിർത്തിയ നോർത്തേൺ സഖ്യത്തിന് പിന്തുണ കൊടുക്കുന്നത് താജികിസ്ഥാനാണ് .ഈ സാഹചര്യത്തിലാണ് താജിക്കിസ്ഥാൻ സൈനീക താവളത്തിൽ താലിബാൻ-ഐ.എസ് സഖ്യം ഭാകരാക്രമണം നടത്തിയത്.ആയുധ ശേഖരം നശിച്ചിട്ടുണ്ട്. 

അഫ്ഗാനിസ്ഥാനിൽ എല്ലാ മത ഭ്രാന്തന്മാരും ഒരു കുട കീഴിൽ   

അഫ്ഗാനിസ്ഥാനിൽ സജീവമായിട്ടുള്ള എല്ലാ  ഇസ്ലാമിക ഭീകര ഗ്രൂപ്പുകളും പുറമേക്ക് അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുണ്ടെങ്കിലും മത വികാരം മുൻ നിർത്തി  ഒരുമിച്ചാണ് ആക്രമണങ്ങളും മറ്റും നടത്തുന്നത്.അവരെ ഏകോപിപ്പിക്കുന്നത് തീവ്ര മത ചിന്തകളും ആശയങ്ങളും മാത്രമാണ്. ഇസ്ലാമിക് ശരിയാ  നിയമത്തിൽ കേന്ദ്രീകരിച്ച താലിബാൻ അഫ്ഗാന്റെ സമസ്ത മേഖലകളിലും പിടി മുറിക്കിയതോടെ ഇസ്ലാമിക് സ്‌റ്റേറ്റും അൽ ക്വയ്‌ദയും ഒക്കെ അവരുടെ പിന്നിൽ അണി നിരന്നിരിക്കയാണ്.കാബൂളിന്റെ സുരക്ഷ കാര്യങ്ങൾ നോക്കുന്ന ഖാലി ഹക്കാനി അറിയപ്പെടുന്ന അൽക്വഇദ നേതാവാണ്. ഈ കൊടും ഇസ്ലാമിക് ഭീകരനെയാണ്  കാബൂൾ വിമാന താവള  നിയന്ത്രണം ഉൾപ്പെടെ താലിബാൻ ചുമത്തപ്പെടുത്തിയിട്ടുള്ളത്.  

ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടും ഭീകരന്മാർ താലിബാന് വേണ്ടി ചാവേർ അക്രമണങ്ങൾ നടത്തുന്നു.അതായത്  അഫ്ഗാനിസ്ഥാനിലെ ഭീകരന്മാർക്ക് മതമാണ് ഒന്നിപ്പിക്കുന്ന ഘടകം.പുറമേക്ക് കാണിക്കുന്ന ഭിന്നതകൾ പൊള്ളയാണ്. പുറം ലോകത്തെ ആശാകുഴപ്പത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ഭിന്നതകൾ. ഭേകാരന്മാരെ ഒരേ മലയിൽ കോർത്തിണക്കുന്നത്  തീവ്ര   മത ചിന്തകളും  മതാടിസ്ഥാനത്തിലുള്ള  നയ സമീപനങ്ങളുമാണ്. 

കാബൂൾ ആക്രമണം  നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ്   ഖൊറാസാൻ പ്രൊവിൻസിന്റെ   കേരള ബന്ധം 

ഇസ്ലാമിക് സ്റ്റേറ്റിന്റെ നാഗ്രഹാർ   കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഭീകര ഗ്രൂപ്പിന്റെ  പേരാണ് ഐ.എസ്.കെ.പി ..ഇവിടെക്കാണ് കേരളത്തിൽ നിന്നുള്ള ഇസ്ലാമിക ഭീകരവാദികൾ കൂട്ടമായി എത്തിയിരുന്നത്. കാസർഗോഡ്, മലപ്പുറം, കണ്ണൂർ, കോഴക്കോട്, വയനാട്  ജില്ലകളിൽ   നിന്നുമുള്ള ഐ.എസ് ഭീകരന്മാരുടെ ഇഷ്ട കേന്ദ്രവും ഐ.എസ് പ്രൊവിൻസുമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ്. അമേരിക്ക അഫ്ഗാൻ സൈനികരുടെ സഹായത്തോടെ ഇവിടെയുള്ള ഭീകരന്മാരെ കൊല്ലുകയോ തടവിലാക്കയോ ചെയ്തിരുന്നു.തടവിലാക്കപ്പെട്ടവരെ താലിബാൻ തുറന്നു വിട്ടു.ഇവരാണ് കാബൂളിൽ ആക്രമണം നടത്തിയത്. 

Write a comment
News Category