Friday, March 29, 2024 04:41 PM
Yesnews Logo
Home News

മാപ്പിള ലഹള വർഗ്ഗീയ കലാപമാണെന്ന് പാർലമെന്റിൽ വ്യക്തമാക്കിയത് ഇന്ദിരാഗാന്ധി സർക്കാർ; സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാനുള്ള ഗൂഢ നീക്കത്തിന് നേതൃത്വം നൽകിയത് കമ്മ്യൂണിസ്റ്റുകാരും ലീഗും : യെസ് ന്യൂസ് ചരിത്രത്തിലൂടെ

ബിന്ദു മിൽട്ടൻ . Aug 28, 2021
mappila-riot-communal-indira-gandhi-government-informed-parliament-communists-hindu-genocide
News

1921  ലെ മാപ്പിള കലാപത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാൻ കേന്ദ്രം ഭരിച്ചിരുന്ന  ഇന്ദിരാഗാന്ധി സർക്കാർ വിസമ്മതിച്ചതിന്റെ രേഖകൾ  യെസ് യെസ് ന്യൂസിന് ലഭിച്ചു. പാർലമെന്റിൽ   തന്നെ അന്നത്തെ ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.  കലാപം കഴിഞ്ഞു നൂറു വർഷങ്ങൾ തികയുമ്പോഴും വിവാദങ്ങൾ അടങ്ങാത്ത വിഷയമാണ് മാപ്പിള ലഹള . കലാപാന്തരം അന്നത്തെ കോൺഗ്രസ്  പല കാലങ്ങളിൽ വിഷയം പഠിയ്ക്കാൻ പല കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും ഒന്ന് നടന്നില്ലെന്ന് കെ മാധവൻ നായർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നുണ്ട് . മലബാറിൽ നില നിന്നിരുന്ന അന്തരീക്ഷം അത്തരം അന്വേഷണങ്ങൾക്കു  ഉതകുന്നതായിരുന്നില്ല എന്നാണ് അദ്ദേഹം വിശദീകരിയ്ക്കുന്നതു .

എന്നാൽ 1946  ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി മാപ്പിള കലാപത്തിന്റെ 25  ആം വാർഷികം ആഘോഷിച്ചു . അതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മലബാറിലെ പാവപ്പെട്ട കർഷക തൊഴിലാളികൾ നടത്തിയ ധീരമായ സാമ്രാജ്യത്വ വിരുദ്ധ  പോരാട്ടമായി അവർ കലാപത്തെ ചിത്രീകരിച്ചു . അത് പല താല്പര്യങ്ങൾക്കും  വേണ്ടി പലരും ഏറ്റുപാടി . പിന്നീട് വിഷയം കേരളത്തിൽ വിവാദമായി  കത്തിപ്പടരുന്നതു  1971  മലബാർ കലാപത്തിന്റെ 75  ആം വാർഷികത്തിലാണ്  . അന്ന് സി അച്യുത മേനോൻ നേതൃത്വം നൽകുന്ന ഐക്യ മുന്നണി മന്ത്രി സഭ കലാപകാരികൾക്കു പെൻഷൻ നല്കാൻ തീരുമാനിച്ചു .സ്വാതന്ത്ര്യ സമര സേനാനികൾക്കു പെൻഷൻ  നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അത്. ഇന്ത്യൻ  നാഷണൽ  കോൺഗ്രസ്  ,കമ്മ്യൂണിസ്റ്റ്  പാർട്ടി  ഓഫ്  ഇന്ത്യ, ഇന്ത്യൻ  യൂണിയൻ   മുസ്ലിം  ലീഗ്  (IUML), റവല്യൂഷണറി സോഷ്യലിസ്റ്  പാർട്ടി  (RSP) പ്രജാ  സോഷ്യലിസ്റ്റ്  പാർട്ടി  (PSP), കേരള  കോൺഗ്രസ്  തുടങ്ങിയ കക്ഷികളായിരുന്നു ഐക്യമുന്നണി സർക്കാരിൽ ഉണ്ടായിരുന്നത് . അതോടെ ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും ഭീകരമായ ഹിന്ദു വംശ ഹത്യക്ക്‌ വീര പരിവേഷമായി . കലാപകാരികൾ നായകരായി.ഈ കൊടും ചതിക്ക് നേതൃത്വം കൊടുത്തത്  കമ്മ്യൂണിസ്റ്റുകാരനെന്നത് ചരിത്രം മാത്രം.ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവർ വീര നായകരായി..-രേഖകൾ പറയുന്നു.

മാപ്പിള ലഹള വർഗീയ  കലാപമായിരുന്നുവെന്ന് ഇന്ദിരാഗാന്ധി സർക്കാർ 

മാപ്പിള ലഹളയെ സ്വാതന്ത്ര്യ സ്മാരമാക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്സും മുസ്‌ലിം ലീഗും ആവുന്നത് ശ്രമിച്ചു.എന്നാൽ ഇന്ദിരാഗാന്ധി സർക്കാർ മാപ്പിളമാരുടേത് വർഗീയ കലാപമാണെന്ന് നിലപാടാണ് പാർലമെന്റിൽ സ്വീകരിച്ചത്.

ഇതേ ആവശ്യം ഉന്നയിച്ച കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോൾ രോഷാകുലനായി അന്നത്തെ ആഭ്യന്തരമന്ത്രി പ്രതികരിച്ചു.  . കേന്ദ്ര സർക്കാരിന്റെ സ്വാതന്ത്ര്യ സമര പെൻഷൻ  കലാപകാരികൾക്കു വാങ്ങികൊടുക്കുകയായിരുന്നുകേരളത്തിൽ നിന്നുള്ള മുസ്‌ലിം പ്രീണനക്കാരുടെ  ലക്‌ഷ്യം . 1973 ആഗസ്ത് 22നു ലോക്സഭയിൽ നടന്ന ചർച്ചയ്ക്കു മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി ഉമാശങ്കർ ദീക്ഷിത്താണ് ഈ ആവശ്യം നിരസിച്ചത്.  മാപ്പിള ലഹള വർഗീയ കലാപമായിരുന്നുവെന്നതിനു അനിഷേധ്യമായ തെളിവുകൾ ഉണ്ടെന്നും ഒരു മത വിഭാഗത്തിൽ പെട്ട ആളുകളെ ഉന്മൂലനം ചെയ്യുകയാരുന്നു അതിന്റെ ലക്ഷ്യമെന്നും തന്റെ മറുപടിയിൽ അദ്ദേഹം  വ്യകത്മാക്കി . അതുകൊണ്ടു തന്നെ അത് സ്വാതന്ത്ര്യ സമരമായി അംഗീകരിയ്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ  മറുപടി .പാർലമെന്റിൽ   ഇപ്പോളും ഈ രേഖകൾ ലഭ്യമാണ്. 

പിറ്റേ ദിവസം ഇറങ്ങിയ ഹിന്ദു ദിനപത്രം ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിന്റെ തലക്കെട്ട് `Moplah Rebellion : A  Communal   Movement ' എന്നായിരുന്നു . ഇതേ തുടർന്നും കേരളത്തിൽ വൻ   വിവാദങ്ങൾ ഉണ്ടായി . ഒടുവിൽ കേരളം സമൂഹം ഇത് ചർച്ച ചെയ്യേണ്ടതില്ല എന്ന തരത്തിൽ അക്കാര്യം പതുക്കെ മറച്ചു വയ്ക്കപ്പെടുകയായിരുന്നു  . 1977  ൽ  ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ കെ പി കേശവ മേനോൻ മാപ്പിള കലാപം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട് .മാപ്പിളമാർ നിർബന്ധിത മതപരിവർത്തനം നടത്തിയതായി ഹിന്ദു ദിനപത്രത്തിൽ എഴുതിയതിനു ചിലർ തന്റെ വീടിനു കല്ലെറിഞ്ഞ കാര്യവും ഭീഷണി  കത്തുകൾ  അയച്ച കാര്യവും കേശവ മേനോൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് .

 1973 ഇൽ ഇന്ദിരാഗാന്ധി മാപ്പിള കലാപകാരികൾക്ക് പെൻഷൻ നൽകുന്നത് നിരാകരിച്ചെങ്കിലും 1981  ഡിസംബർ 5 നു  കെ.കരുണാകരന്റേയും   മുസ്‌ലിം ലീഗിന്റെയും സമ്മർദ്ദത്തിന് വഴങ്ങി പ്രത്യേക ഉത്തരവോടെ മാപ്പിള കലാപകാരികൾക്ക്  സ്വാതന്ത്ര്യ സേനാനി പെൻഷൻ നൽകുകയായിരുന്നു. പ്രത്യേക ഉത്തരവോടെയാണ്  ഈ മലക്കം മറിച്ചിൽ ഇന്ദിര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് . കരുണാകരന്റെ മേൽ അത്ര മാത്രം സമ്മർദ്ദം മുസ്‌ലിം ലീഗ് ചെലുത്തിയിരുന്നുവെന്നു വേണം കരുതാൻ. അതായത് ചരിത്രത്തെ മാറ്റിമറിക്കാൻ മലബാർ  ലോബി  കനത്ത  സസമ്മർദ്ദം ചെലുത്തിയെന്നു ചുരുക്കം.

കലാപത്തെ കുറിച്ചുള്ള തുറന്ന് ചർച്ചകൾ മറച്ചു വെക്കാനും മറിച്ചുള്ളവ ആക്ഷേപിച്ച ഒതുക്കാനായുമായി പിന്നീട് നടന്ന ശ്രമങ്ങളിൽ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും കൈകോർത്തു. ചരിത്ര നിയോഗമെന്നോണംആർ.എസ്.എസ്.നേതാവ്  റാം മാധവിന്റെ ഇടപെടലോടെ ഇന്ത്യ മുഴുവൻ ഒരിക്കൽ കൂടി മാപ്പിള ലഹളയെ വിശദമായി ചർച്ച ചെയ്യുന്നു. അടുത്ത വര്ഷം മുതൽ കേന്ദ്ര സർക്കാർ പാഠ്യ പദ്ധതികളിലും  മത്സര പരീക്ഷകളിലും രേഖകളിലും മലബാറിൽ നടന്നത്  മാപ്പിളമാർ നടത്തിയ  ഹിന്ദു കൂട്ടക്കൊലയാണെന്നു രേഖപ്പെടുത്തു .മലയാളികൾക്കൊക്കെ ഇത് അംഗീകരിക്കേണ്ടി വരും.കേന്ദ്ര സർക്കാർ മത്സര പരീക്ഷകളിൽ മാപ്പിള കലാപത്തിൽ നടന്നത്  ഹിന്ദു കൂട്ടക്കൊലയാണെന്ന് എല്ലാ ഇസ്‌ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും എഴുതേണ്ടി വരും.

ഇപ്പോഴത്തെ വിവാദത്തിന്റെ പിന്നിലുള്ള യഥാർത്ഥ  കാരണം 

മാപ്പിള കലാപം എന്ന കനൽ മലബാറിൽ  അണയാതെ എപ്പോഴുമുണ്ടായിരുന്നു . അത് വീണ്ടും വിവാദമാകുന്നത് ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്ത  സാക്ഷികളെ ഉൾപ്പെടുത്തി    നിഘണ്ടു പ്രസിദ്ധീകരിച്ചതോടെയാണ് . നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലാണ്‌ മാപ്പിള കലാപകാരികളായ 387  പേരെ രക്ത സാക്ഷികളാക്കി ഉൾപ്പെടുത്തിയിരുന്നത് . അതിൽ ഭൂരിഭാഗം പേരും കോളറയും വസൂരിയും മറ്റും പിടിപെട്ടാണ് മരിച്ചത് .ഇടത് -ഇസ്ലാമിസ്ററ്    നിഘണ്ടുവിൽ  അവരുടെ പേര് ഉൾപ്പടുത്തിയത്.ഹിന്ദു ഹത്യക്ക് നേതൃത്വം കൊടുത്ത മാപ്പിളസ്ഥാൻ രുപീകരിച്ച വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി   ഉൾപ്പെടെയുള്ളവരെ സ്വാതന്ത്ര്യ  സേനാനി പട്ടികയിൽ കണ്ട  ചില് അംഗങ്ങൾ ഞെട്ടി.  ഇത് ഐ.സി.എച്ച്.ആർ അംഗം  സി.ഐ.ഐസക് കണ്ടുപിടിച്ചതോടെ   സംഭവം വിവാദമായി. മലബാറിലെ വള്ളുവനാട്ടിലും ഏറനാട്ടിലും ഹിന്ദുക്കളെ കൂട്ടക്കൊല  ചെയ്തവരെ  ദേശ സ്നേഹികളാക്കാൻ അനുവദിക്കില്ലെന്ന് ഐ.സി.എച്ച് .ആർ വ്യക്തമാക്കി. കേന്ദ്ര  സർക്കാർ വിഷയം   പഠിയ്ക്കാൻ ICHR സമിതിയെ നിയോഗിച്ചു . 387കലാപകാരികളെ നിഘണ്ടുവിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനവുമായി .

മാപ്പിള കലാപത്തിന്റെ നൂറാം വര്ഷം ആഘോഷിക്കാൻ കച്ച കെട്ടി ഒരുക്കങ്ങൾ നടത്തിയ തീവ്ര സംഘടനകൾ ഇതോടെ ഇളിഭ്യരായി. മാപ്പിള കലാപം വെറും വർഗീയ കലാപമായിരുന്നുവെന്നു തെളിയിയ്ക്കുന്ന നൂറു കണക്കിന് രേഖകൾ, പത്ര വാർത്തകൾ, മഹാത്മാ ഗാന്ധിയും ടാഗോറും, അംബേദ്കറും തുടങ്ങിയ ദേശീയ നേതാക്കളുടെ  പ്രസ്താവനകൾ എല്ലാം ആവശ്യം പോലെ ലഭ്യമായിരിക്കെ മാപ്പിള ലഹളയെ വെള്ള പൂശുന്നതു ആർക്കു വേണ്ടി എന്തിനു വേണ്ടി എന്നാണ് പൊതു സമൂഹം സംശയിക്കുന്നത്. . വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കത്ത് വീണ്ടും പ്രസിദ്ധീകരിച്ച ദി ഹിന്ദു ദിനപത്രത്തിന്റെ ആർകൈവ്സിൽ 1921  ലെ മാപ്പിള കലാപം  വർഗ്ഗീയ  കലാപമാണെന്ന് വിശദീകരിക്കുന്ന നിരവധി  രേഖകൾ ഇപ്പോളും ലഭ്യമാണ്. 

Write a comment
News Category