Thursday, April 18, 2024 07:39 PM
Yesnews Logo
Home News

കാബൂളിൽ വീണ്ടും സ്ഫോടനം ; വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ?

സ്വന്തം ലേഖകന്‍ . Aug 29, 2021
kabul-airport-blast-rocket-attack-is-
News

കാബൂളിൽ വീണ്ടും അതി ശക്തമായ സ്ഫോടനം. കാബൂൾ വിമാനത്താവളത്തിനടുത്താണ് അതി ശക്തമായ സ്ഫോടനം നടന്നത്.അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതെ ഉള്ളൂ. കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ജനവാസ കേന്ദ്രത്തിലേക്കാണ് റോക്കറ്റു പോലുള്ള സ്‌ഫോടക വസ്തുക്കൾ വന്ന പതിച്ചതെന്ന് ദൃക്‌സാക്ഷികൾ  വെളിപ്പെടുത്തി. സ്‌ഫോടനത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടതായി അറിയേണ്ടതുണ്ട്. സ്‌ഫോടനത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 

കാബൂളിൽ അതി ശക്തമായ   സ്ഫോടനം    നടക്കാൻ സാധ്യത  ഉള്ളതായി ഇന്റെലിജൻസ് റിപ്പോർട്ടുകൾ മുൻനിർത്തി അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. വിമാന താവളത്തിനടുത്തു നിന്ന് ജനങ്ങൾ മാറണമെന്ന് അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അമേരിക്കയുടെ മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് ഉഗ്ര സ്ഫോടനങ്ങൾ നടന്നിട്ടുള്ളത്. രോക്കറ്റാക്രമണമാണ് നടന്നതെന്ന് സൈനികർ  പറയുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റും അൽ ക്വയ്‌ദയുമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം അഫ്ഗാൻ പ്രാദേശിക മാധ്യമങ്ങൾ പ്രകടിപ്പിച്ചു. 

അഞ്ചോളം പേര് കൊല്ലപ്പെട്ടു?

പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ചിലധികം പേര് കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ പറയുന്നു.സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്.കൂടുതൽ പേര്കൊല്ലപ്പെട്ടിരിക്കാമെന്ന്   അവർ അറിയിച്ചു.നിരവധി പേർക്ക് പരിക്കുണ്ട്. 

Write a comment
News Category