Saturday, April 20, 2024 12:22 AM
Yesnews Logo
Home News

അച്ഛനെ കൊലപ്പെടുത്തിയ കേസ് ;മകൾക്കും കാമുകനും ജീവപര്യന്തം

സ്വന്തം ലേഖകന്‍ . Aug 31, 2021
father-killing-daughter-sentenced-kerala-alleppy
News

കാമുകനൊപ്പം ജീവിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൾക്ക് ജീവപര്യന്തം.മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാവേലിക്കര ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ശശിധര പണിക്കരുടെ മൂത്ത മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ്, റിയാസിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികള്‍. ഇവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302, 201, 120 (ബി) വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി മാവേലിക്കര അഡി. ജില്ലാ ജഡ്ജി സി. എസ് മോഹിത് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ശിക്ഷ പ്രഖ്യാപിച്ചത്‌. 2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.

2013 ഫെബ്രുവരി 23നായിരുന്നു കൊലപാതകം. റിയാസ് ശ്രീജമോളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ജോലി തേടി വിദേശത്ത് പോയതോടെ വിവാഹം കഴിക്കാനായില്ല. ശ്രീജമോൾ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭർത്താവ് വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷവും മകൾ ആർഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കർ അത് എതിർത്തതോടെ വീട്ടിൽ വഴക്ക് പതിവായി. പിതാവ് ജീവിച്ചിരുന്നാൽ റിയാസിനൊപ്പം കഴിയാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ശ്രീജമോൾ റിയാസുമായി ഗൂഢാലോചന നടത്തി പിതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തിൽ വിഷം കലർത്തി നൽകിയെങ്കിലും അദ്ദേഹം ഛർദിച്ചതോടെ മരിക്കില്ലെന്ന് മനസ്സിലായി. ഇതോടെ റിയാസും രതീഷും ചേർന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേൽപ്പിച്ചശേഷം തോർത്ത് ഉപയോഗിച്ചു ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
 

Write a comment
News Category