Friday, April 26, 2024 09:27 AM
Yesnews Logo
Home News

മുസ്‌ലിം സമുദായക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് രാജസ്ഥാനിൽ ഹിന്ദുക്കൾ തെരുവിലിറങ്ങി; അമ്പലങ്ങൾക്കു മുന്നിൽ ഇറച്ചി കടകൾ തുറന്ന് മുസ്‌ലിം സമുദായക്കാർ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് പരാതി

M.B. Krishnakumar . Sep 09, 2021
hindus-malpura-tonk-flee-muslim-hindu-protest-
News

മുസ്‌ലിം സമുദായത്തിൽ പെട്ട ഒരു വിഭാഗം  ആളുകളിൽ നിന്നുള്ള ശല്യം സഹിക്ക വയ്യാതെ രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ഹിന്ദുക്കൾ തെരുവിലിറങ്ങി. ടോങ്കിലെ മാൽപ്പുര നഗരത്തിലാണ് മുസ്ളീംങ്ങളുടെ ശല്യം സഹിക്ക വയ്യാതെ ഹിന്ദു സമുദായത്തിൽ പെട്ടവർ തെരുവിലിറങ്ങിയത്. നൂറു കണക്കിന് പേർ  പ്രകടനത്തിൽ പങ്കെടുത്തു. മുസ്‌ലിം യുവാക്കളിൽ നിന്നുള്ള ഉപദ്രവം   സഹിക്ക വയ്യാതെ നിരവധി സ്ത്രീകളും പ്രകടനത്തിൽ പങ്കെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.  തങ്ങൾക്ക് പോലീസ് സംരക്ഷണം നല്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പട്ട് ഇവർ കളക്ടർക്കും മറ്റും നിവേദനം നൽകി.

മുസ്‌ലിം സമുദായക്കാരിൽ നിന്ന് അമ്പലങ്ങൾക്കും വീടുകൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യം ഉയർത്തി ഹിന്ദുക്കൾ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് പ്രധാനമന്ത്രിക്കും അവർ പരാതി അയച്ചു. 

കുതിച്ചുയരുന്ന മുസ്‌ലിം ജനസംഖ്യ; ഹിന്ദുക്കൾ വീട് വിട്ടോടുന്നു

മത സംഘർഷം നില നിൽക്കുന്ന ഇടം കൂടിയാണ്  ടോങ്കിലെ മാൽപുര പ്രദേശം. 1952 മുതൽ ഇവിടെ തുടർച്ചയായി സംഘര്ഷങ്ങള് നടക്കാറുണ്ട്.മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ ഉപദ്രവങ്ങൾ സഹിക്കാനാവാതെ ഇവിടെ നിന്ന് ഹിന്ദുക്കൾ പലായനം ചെയ്യുന്നതായി മുൻപും വാർത്തകൾ പുറത്തു വന്നിരുന്നു. ഏതാണ്ട് 800  ഹിന്ദു  കുടുംബങ്ങൾ ജീവൻ രക്ഷിക്കാൻ വീടും സ്വത്തും വിട്ടു ഓടി പോയി കഴിഞ്ഞെന്നാണ് കണക്കുകൾ  പറയുന്നത്. 

മാൽപ്പുര മേഖലയിൽ കുറേകാലമായി മുലിം ജനസംഖ്യ വർധിച്ചു വരികയാണെന്ന് ഹിന്ദുക്കൾ പറയുന്നു. ഹിന്ദുക്കളെ സമ്മർദ്ദത്തിലാക്കിയും ഭയപ്പെടുത്തിയും അവരുടെ സ്വത്തുക്കൾ വാങ്ങി കൂട്ടുന്ന രീതിയാണ് മലപ്പുരയിൽ നടക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക അധിനിവേശം നടക്കുന്ന അതെ മാതൃകയിലാണ് മാൽപ്പുരയിലും  ഹിന്ദുക്കൾക്കെതിരെ നടക്കുന്നത്.

അമ്പലങ്ങൾക്കു സമീപം ഇറച്ചി കടകൾ തുറക്കുകയും ആരാധനയെ  തന്നെ തടസ്സപ്പെടുത്തകുകയും ചെയ്യുന്ന സംഭവങ്ങൾ പതിവായി. സമാധാന      ജീവിതം തടസ്സപെടുമ്പോൾ വീടും സ്വത്തും ഉപേക്ഷിക്കാൻ ഹിന്ദുക്കൾ നിര്ബന്ധിതരാവുകയാണ്. ഹിന്ദു യുവതികളെ അപമാനിക്കയും ദ്രോഹിക്കാൻ ശ്രമ്മികയും ചെയ്യുന്നതോടെ ഭയന്ന് വീട് വിട്ടു പോകാൻ ഹിന്ദു കുടുംബങ്ങൾ നിര്ബന്ധിപ്പിക്കപ്പെടുകയാണ്.- മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അമ്പലങ്ങളിൽ നിന്ന്  മുസ്ലീങ്ങളെ ഭയന്ന് വിഗ്രഹങ്ങൾ  പോലും മാറ്റേണ്ട  സാഹചര്യമാണ് നില  നിൽക്കുന്നതെന്ന് പരാതിയിൽ കുറ്റപെടുത്തിയിട്ടുണ്ട്. 200 ഓളം ഹിന്ദു കുടുംബങ്ങളാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്.

Write a comment
News Category