Saturday, July 12, 2025 02:19 AM
Yesnews Logo
Home News

ബ്രിക്സ് സമ്മിറ്റിൽ അഫ്ഗാൻ വിഷയം ഉയർത്തി പുട്ടിൻ

Tariq Bhatt . Sep 09, 2021
brics-summit-putin-raises-afghan-issue
News

നിർണ്ണായകമായ ബ്രിക്സ് സമ്മിറ്റിൽ അഫ്ഗാൻ വിപത്ത് ഉയർത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.അമേരിക്കൻ സേന അഫ്ഗാൻ വിട്ടതോടെ മേഖലയിൽ ആശങ്ക നില നിൽക്കുന്നതായി പുട്ടിൻ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിൽ ഭീകരവാദം ശക്തിപ്പെടാതിരിക്കാൻ നടപടികൾ വേണമെന്നും പുട്ടിൻ നിലപാട് എടുത്തു. 

അയൽ രാജ്യങ്ങൾക്ക് അഫ്ഗാനിസ്ഥാൻ അപകടമാകാതിരിക്കണം. ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും പ്രഭവ കേന്ദ്രമായി അഫ്ഗാൻ മാറാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര  മോഡി അധ്യക്ഷത വഹിച്ച സമ്മിറ്റിൽ ചൈന, ബ്രസീൽ, സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളുടെ തലവന്മാരും പങ്കെടുത്തു

Write a comment
News Category