Thursday, March 28, 2024 07:02 PM
Yesnews Logo
Home News

കാലം മാറിയെന്ന് മുസ്‌ലിം സംഘടനകളോട് കാസ ; പാലായിൽ നാളെ പ്രതിഷേധ പ്രകടനം; കൂടുതൽ രൂപതകൾ ബിഷപ്പിന് അനുകൂലമായി രംഗത്ത് ;മുസ്‌ലിം സംഘടനകളുടെ വിരട്ടൽ വേണ്ടന്ന നിലപടുമായി കൂടുതൽ കൃസ്ത്യൻ സംഘടനകൾ

സ്വന്തം ലേഖകന്‍ . Sep 10, 2021
casa-support-pala-bishop-narcotic-jihad-tmw-protest
News

കൈ വെട്ടു കേസിലെ കാലമല്ല ഇപ്പോളെന്ന് ഓർക്കണെമെന്ന് കൃസ്ത്യൻ സംഘടന കാസ മുസ്‌ലിം സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി. പാല ബിഷപ്പ് ഹൌസിലേക്ക് പുറമെ നിന്ന് ആളെയിറക്കി ആളുകളിച്ചാൽ ഭയക്കുന്ന കാലമല്ല ഇതെന്ന്  ഓർക്കണമെന്ന് കാസ മുന്നറിയിപ്പ് നൽകി. കേരളത്തിലെ ഏറ്റവും പ്രബലമായ കൃസ്ത്യൻ സംഘടനയാണ് കാസ. നാളെ പാലായിൽ ബിഷപ്പിന് അനുകൂലമായ പ്രകടനം സംഘടന നടത്തുന്നുണ്ട്. തൊടുപുഴ ന്യൂ മാൻ കോളേജിലേക്ക് മാർച്ചു നടത്തിയ കാലമല്ല  ഇതെന്ന് കാസ വ്യക്തമാക്കി. മുക്രയിടലും കൂക്കി വിളികളും പരിഹാസത്തോടെ തള്ളുന്നതായി സംഘടന പരിഹസിച്ചു.

കെ.സി.വൈ എമ്മും ബിഷപ്പിന് അനുകൂലമായി രംഗത്തു വന്നിട്ടുണ്ട്. ബിഷപ്പിനെതിരെ പ്രകോപനപരമായ പ്രകടനം നടത്തിയ ,മുസ്‌ലിം സംഘടനകൾക്ക് എതിരെ പ്രതിഷേധം  ഇരമ്പുകയാണ്. കൈയൂക്കിന്റെ ഭാഷ ഇത്തവണ വേവില്ലെന്ന് മുന്നറിയിപ്പ് കൃസ്ത്യൻ സംഘടനകൾ നൽകുന്നു.
 
പാലാ ബിഷപ്പിന് പിന്നാലെ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്. ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് പ്രസ്‍താവന വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. 'ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം'- ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു.

മുസ്‌ലിം സംഘടനകളുടെ വിരട്ടൽ വേണ്ടന്ന് നിലപടിലേക്ക് കേരളത്തിലെ കത്തോലിക്ക സഭ നീങ്ങുന്നതായാണ് പ്രതികരണങ്ങൾ   സൂചിപ്പിയ്ക്കുന്നത് .സഭാ  വിശാസികളുടെ യോഗത്തിൽ നടത്തിയ അഭിപ്രായ പ്രകടനത്തിൽ ചില മുസ്‌ലിം സംഘടനകൾ വർഗീയത ആളിക്കത്തിക്കാൻ നടത്തുന്നതിന് പിന്നിൽ ജിഹാദി താൽപര്യമുണ്ടെന്ന്   കാസ ഉൾപ്പെടെയുള്ള സംഘടനകൾ. സംശയിക്കുന്നു. 

Write a comment
News Category