Wednesday, April 24, 2024 07:12 AM
Yesnews Logo
Home News

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

സ്വന്തം ലേഖകന്‍ . Sep 11, 2021
vijay-rupani-gujarath--chief-minister--resigns
News


ഗുജറാത്ത് മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ വിജയ് രൂപാണി രാജുവെച്ചു . അപ്രതീക്ഷിത രാജിയുടെ കാരണം വ്യക്തമല്ല. ഗവർണർക്കു രാജി സമർപ്പിച്ച ശേഷം മാധ്യങ്ങങ്ങളെ കണ്ട രൂപാണി ഗുജറാത്തിന്റെ വിശാല താല്പര്യം  മുൻ നിർത്തിയാണ് രാജിയെന്നും പാർട്ടി ഏൽപ്പിയ്ക്കുന്ന അടുത്ത ഉത്തരവാദിത്തം ഏതായാലും സന്തോഷപൂർവം  ഏറ്റെടുക്കുമെന്നും പറഞ്ഞു .

2016  ലാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് . 2017  ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ചു പാർട്ടിയെ അധികാരത്തിൽ നില നിർത്തിയത് രൂപാണിയുടെ നേതൃത്വത്തിലായിരുന്നു .

അടുത്ത മുഖ്യമന്ത്രിയാരെന്നു ഇതുവരെ വ്യക്തമായിട്ടില്ല. സി ആർ പട്ടേൽ, നിതിൻ പട്ടേൽ, പുരുഷോത്തം രൂപലാ, കേന്ദ്ര ആരോഗ്യമന്ത്രി മന്സൂഖ് മണ്ഢവ്യ തുടങ്ങിയവരുടെ   പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേൾക്കുന്നുണ്ട് .ബി ജെ പി യുടെ രീതിയനുസരിച്ച് പുറത്തു കേൾക്കുന്ന പേരുകൾ ആയിരിയ്ക്കില്ല ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരാറുള്ളത് . അതുകൊണ്ടു അവസാന നിമിഷം വരെ സസ്പെൻസ് തുടരും എന്ന് കരുതേണ്ടി വരും 
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ്   നടക്കാനിരിയ്ക്കയാണ് രൂപാണിയുടെ രാജി . തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത് . കർണാടകയിൽ യെദിയൂരപ്പയെയും   ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിംഗ് റാവത്തിനെയും മാറ്റിയത് ഈ അടുത്ത കാലത്താണ്  

Write a comment
News Category