Sunday, July 06, 2025 05:37 AM
Yesnews Logo
Home News

ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി

Arnab Roy . Sep 12, 2021
bhupendra-patel-new-gujarat-cm
News

ആരോഗ്യ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ വിജയ് രൂപാനിക്കു പകരം ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാകും. ഗാന്ധിനഗറിൽ ചേർന്ന ബി.ജെ.പി എം.എൽ.എ മാരുടെ യോഗത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ഗുജറാത്തിലെ പ്രബല സമുദായമായ പട്ടേൽ സമുദായ നേതാവാണ് ഗാട്ട്ലോഡിയ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ്.ഒരു തവണ  മാത്രം എം.എൽ.എ ആയി പരിചയമുള്ള ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിൽ രാഷ്ട്രീയവൃത്തങ്ങളിൽ അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി  അത്ര സീനിയോറിറ്റി പട്ടേലിനില്ല.

എന്നാൽ അഹമ്മദാബാദ് അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയർമാനായിരുന്നു.അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. മികച്ച ബിസിനസ്സുകാരനുമാണ്. പട്ടേൽ സമുദായത്തിൽ നിർണ്ണായക സ്വാധീനവും ഭുപേന്ദ്ര പട്ടേലിനുണ്ട്. പ്രധാനമത്രിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനും വികസന വിഷയങ്ങളിൽ ഇരുവർക്കൊപ്പം ഒരുമിച്ചു പ്രവർത്തിച്ച പരിചയവും ഉണ്ട്. മോദി-ഷാ പിന്തുണയാണ് പട്ടേലിന് മുഖ്യമന്ത്രിയാകാനുള്ള അവസരം ഒരുക്കിയത്. 

Write a comment
News Category