Friday, April 26, 2024 08:08 AM
Yesnews Logo
Home News

ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി വികസനനായകൻ; അഹമ്മദാബാദിന്റെ മുഖം മിനുക്കിയ നേതാവ് ; ഗുജറാത്ത് ഇനിയും മിന്നും

Som Solanki . Sep 13, 2021
gujarath-cm-swear-in-ceremony-today-development-
News

ഗുജറാത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നായി അഹമ്മദാബാദിനെ  മാറ്റിയതിന് മുന്നിൽ നിന്ന് നേതാവാണ് പുതിയ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ. ലോകത്തിലെ ഏറ്റവും വലിയ നദീതീര പ്രോജക്ടും മികച്ച ട്രാഫിക് പരിഷ്കാരങ്ങളും സൗന്ദര്യ വൽക്കരണ പദ്ധതികളും നടപ്പാക്കാൻ നരേന്ദ്രമോദിക്ക് ഒപ്പം പ്രവർത്തിച്ച നേതാവിനെ ഭരണ സാരഥ്യം ഏൽപ്പിച്ചത് വികസന പദ്ധതികളുടെ ആക്കം കൂട്ടാൻ ഉദ്ദേശിച്ചാണ്. 

ഒരു കാലത്തു നിറയെ ചേരികളും നഗരം തിങ്ങി നിറഞ്ഞു വീർപ്പുമുട്ടിയിരുന്ന ഗതാഗത കുരുക്കിനും പരിഹാരമുണ്ടാക്കിയ പദ്ധതിക്കുകളുടെ ചുക്കാൻ പിടിച്ചത് ഭുപേന്ദ്ര പട്ടേലാണ്. ഇന്ത്യയിലെ ഏറ്റവും ഏറ്റവും വിജയകരമായി പൂർത്തിയാക്കിയ സബർമതി റിവർ ഫ്രണ്ട് പോജക്ട്, റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, ആശുപത്രി പ്രൊജക്സ്റ്റുകൾ തുടങ്ങി അഹമ്മദാബാദ് നഗരത്തെ ലോകോത്തര  നഗരങ്ങളിൽ ഒന്നാക്കി മാറ്റിയതിൽ പട്ടേലിന്റെ പങ്ക് വലുതാണ്. ഈ പദ്ധതി നടത്തിപ്പുകളുടെ വിജയം പട്ടേലിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴി തുറന്നെന്നു കരുതണം. അഹമ്മദാബാദ്-മുംബയ് അതിവേഗ റെയിൽ പാത  പാത, ബുള്ളറ്റ് ട്രെയിൻ, സോമനാഥ് മോഡൽ ടൂറിസം പ്രോജക്ട് പദ്ധതികൾ അതി വേഗം ഫലപ്രദമായി നടപ്പാക്കാൻ ഭുപേന്ദ്ര പട്ടേലിന്റെ സ്ഥാനാരോഹണം വഴി തുറക്കുമെന്ന് പ്രധാനമന്ത്രി വിലയിരുത്തിയിട്ടുണ്ട്.ഈ പദ്ധതികളൊക്കെ മോദിയുടെ സ്വപ്ന പദ്ധതികളാണ്.  
 
കഴിഞ്ഞ തവണ ബി.ജെ.പി ക്ക് അടി പതറിയ സൗരാഷ്ട്ര മേഖലയിൽ കുതിച്ചു കയറാൻ പട്ടേൽ നേതാവായ മുഖ്യമന്ത്രിക്ക്   കഴിയുമെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു.വിവാദങ്ങളിൽ ഉൾപ്പെടാത്ത ഭൂപേന്ദ്ര പട്ടേൽ സൗമ്യനും മികച്ച ഓർഗനൈസറുമാണ്. അഹമ്മദാബാദിലെ പ്രമുഖ ബിൽഡർ കൂടിയായ പട്ടേൽ രാഷ്ട്രീയത്തിൽ സജീവമായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ  ഏറ്റെടുക്കുന്നില്ല. വിഹാൻ അസോസിയേറ്റ്‌സ് എന്ന പേരിൽ അദ്ദേഹം നടത്തിയിരുന്ന കമ്പനി നിർമ്മാണ മേഖലയിൽ ഇപ്പോൾ അത്ര സജീവമല്ല. 

മോദിയുടെയും ഷായുടെയും മനസാക്ഷി സൂക്ഷിപ്പുകാരൻ; അമിത ഷായുടെ എതിർപ്പെന്ന് വ്യാജ വാർത്ത 

ഭുപേന്ദ്ര പട്ടേൽ കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത ഷായുടെ എതിർ ചേരിയിലാണെന്ന് വാർത്തകൾ വ്യാജം. വാസ്തവത്തിൽ ഷായുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിൽ ഒരാളാണ് പട്ടേൽ. ഷാ  വിജയിച്ച ഗാന്ധിനഗർ മണ്ഢലത്തിൽ തെരഞ്ഞെടുപ്പ്  പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് പട്ടേലായിരുന്നു. ഷായുടെ എതിർ ചേരിയിലെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ചില കോൺഗ്രസ്സ് മാധ്യമ പ്രവർത്തകരാണെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. നരേന്ദ്രമോദിയുടെ വിശ്വസ്തനായ  പട്ടേൽ വലിയ  ഈശ്വര വിശ്വസിയാണ്. അമിത് ഷാ ഇന്ന് സത്യപ്രതിജ്ഞ  ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കർണ്ണാടക മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കാൻ ഗാന്ധി നഗറിൽ  എത്തി. 

Write a comment
News Category