Saturday, April 20, 2024 09:00 AM
Yesnews Logo
Home News

മർക്കസ് ആസ്ഥാനം അടഞ്ഞു കിടക്കും; അന്വേഷണം രാഷ്ട്രങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് പോലീസ്

Binod Rai . Sep 14, 2021
nizamudeen-markaz-opening-delhi-police-delhi-high-court
News

നിസാമുദീനിലെ തബിലീഗി ജമാ അത്തെ ആസ്ഥാനം അടഞ്ഞു കിടക്കും. ഈ മുസ്‌ലിം സ്ഥാപനത്തെ കുറിച്ചുള്ള അന്വേഷണം നടക്കയാണെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് വിവരങ്ങൾ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ തന്നെ ബാധിക്കുമെന്നതിനാൽ ജാഗ്രതയോടെയാണ്‌ അന്വേഷണം പുരോഗമിക്കുന്നതെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച  സത്യവാങ് മൂലത്തിൽ  വ്യക്തമാക്കി.2020 ഇൽ ആയിരകണക്കിന് വിദേശികളെ യാത്ര രേഖകളില്ലെതെ ദുരൂഹ സാഹചര്യത്തിൽ മർക്കസ് കോംപ്ലെക്സിൽ നിന്ന് കണ്ടെത്തിയിരുന്നു.ഇവരിൽ പലരും ഇന്ത്യയിൽ തങ്ങിയതിൽ വൻ ദുരൂഹത  നില നിൽക്കുകയാണ്

കേസ് അന്വേഷണം നടക്കുന്നതിനാൽ നിസാമുദ്ധീനിലെ മർക്കസ് ഉടൻ തുറന്നു കൊടുക്കാനാകില്ലെന്നാണ്   ഡൽഹി പോലീസിന്റെ നിലപാട്. കോവിഡ് മുന്നറിയിപ്പുകൾ പാടെ അവഗണിച്ച് തബിലീഗുകാർ നടത്തിയ സമ്മേളനം രാജ്യത്ത് വലിയ പ്രതിഷേധവും  വിവാദങ്ങളും   ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്ന് കേസ്സെടുത്ത പോലീസ് നടത്തിയ തെരച്ചിലിലാണ് വിദേശികളെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. 1300 ഓളം വിദേശികൾ മാർക്കസ്സിൽ രേഖകളില്ലതെ താങ്ങുകയായിരുന്നു.ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ സന്ദർശനങ്ങളിൽ ആകെ ദുരൂഹതയാണ്. ഇക്കാര്യമാണ്  പോലീസ് അന്വേഷിക്കുന്നത്.

അന്വേഷണം രാഷ്ട്രങ്ങൾ തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളെ തന്നെ ബാധിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിരിക്കുകയാണ്.  പോലീസ് നടത്തിയ തെരച്ചിലിന് ശേഷം മർക്കസ്  പൂട്ടി സീൽ ചെയ്തിരുന്നു. മർക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ചും വലിയ ദുരൂഹതകൾ     നില നിൽക്കുകയാണ് . സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മർക്കസിനില്ല എന്നാണ് പ്രാഥമിക അന്വേഷണങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുള്ളത്. കേസ് നവംബറിലേക്ക് മാറ്റി.  

Write a comment
News Category