Saturday, April 27, 2024 12:33 AM
Yesnews Logo
Home News

ജി.എസ്.ടി യിൽ ഉടക്കുമായി കേരളം; പെട്രോൾ വില കുറക്കാതിരിക്കാൻ സംസ്ഥാനങ്ങളെ ഏകോപിച്ച് ധനമന്ത്രി; ജി.എസ്.ടി കൗൺസിൽ യോഗത്തിനു മുൻപ് കേരളത്തിന്റെ ഉടക്ക് തന്ത്രം

Anasooya Garg . Sep 16, 2021
kerala-oppose-petrol-disel-gst--price--comedown
News

പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാനുള്ള അവസരം വന്നപ്പോൾ ഉടക്കുമായി കേരളം. നികുതി ഇളവുകൾ പ്രഖ്യാപിക്കാൻ അവസരം ലഭിക്കുമെന്നായപ്പോൾ കേരളം വഴി മുടക്കി രംഗത്ത് .പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ    ജി.എസ്.ടി യുടെ കീഴിൽ പെടുത്താനുള്ള കേന്ദ്ര നീക്കത്തെയാണ്  കേരളം എതിർക്കുന്നത്. പെട്രോൾ-ഡീസൽ വില മുപ്പതു രൂപ വരെ കുറയാനുള്ള സുവർണാവസരമാണ് കേരളം എതിർക്കുന്നത്.  

പെട്രോളും ഡീസലും ജി.എസ്.ടി യുടെ അധികാര പരിധിയിൽ വരുമ്പോൾ ചുരുങ്ങിയത് മുപ്പതു രൂപ കുറയും.എഴുപത്തിയഞ്ച്  രൂപക്ക് പെട്രോൾ ലഭിക്കാനുള്ള അവസരത്തിൽ കേരളം ഇടങ്കോലിടുകയാണ്. സംസ്ഥാനത്തിന്റെ നികുതി  വിഹിതം കുറയുമെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ അപഹാസ്യമായ നിലപാടാണിതെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഒരു രാജ്യം ഒരേ നികുതി നയത്തിന്റെ ഭാഗമായി കേന്ദ്രം എടുക്കുന്ന നിലപാടിനെ കേരളം എതിർത്തതോടെ ആരാണ് പെട്രോൾ വില ഉയർത്തി നിരത്താൻ ചരട് വലിച്ചതെന്ന് വെളിപ്പെടുകയാണ്.അമിതമായ നികുതി സാധാരണക്കാരിൽ ഈടാക്കി കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾ ജനജീവിതം ദുസ്സഹമാക്കുകയായിരുന്നു. ആയിരകണക്കിന് കോടികളാണ് കേരളം നികുതി ഇനത്തിൽ നേടിക്കൊണ്ടിരുന്നത്.ഇതിൽ ഭൂരിഭാഗവും  ശബളം കൊടുക്കാനും പെൻഷൻ കൊടുക്കാനുമാണ് ഉപയോഗിക്കുന്നത്. അമിത വില കൊടുത്തു ഇന്ധനം  വാങ്ങുന്നവർക്ക് സഞ്ചരിയ്ക്കാൻ നല്ല റോഡുകൾ  പോലും നിർമ്മിയ്കാൻ കഴിയാത്ത സംസ്ഥാനമാണ് കേരളമെന്ന കാര്യം കൂടി ഓർക്കേണ്ടതാണ് .

ജി.എസ്.ടി നികുതി  കാര്യക്ഷമമായി പിരിച്ചെടുത്താൽ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം വരില്ല. എന്നാൽ നികുതി പിരിക്കാൻ പലപ്പോഴും  സംസ്ഥാനങ്ങൾ വലിയ വീഴ്ചയാണ് വരുത്തുന്നത്. അതോടൊപ്പം കുത്തഴിഞ്ഞ  നയപരിപാടികളും  ദുർചിലവും കേരളം ഉൾപ്പെടെയുള്ള  സംസ്ഥാനങ്ങളുടെ സാമ്പത്തിക നില അപകടത്തിലാക്കും.ഇവർക്ക് മെയ്യനങ്ങാതെ  ലഭിക്കുന്ന ഏക വരുമാന മാർഗ്ഗമാണ് പെട്രോൾ -ഡീസൽ വില്പനയിലൂടെ  ലഭിയ്ക്കുന്ന   ഭീമായ തുക. 

പെട്രോൾ-ഡീസൽ വില വർദ്ധനവിന്റെ  ഉത്തരവാദിത്തം കേന്ദ്രത്തിന്റെ ചുമലിൽ ചാർത്തിയാണ് ഇതുവരെ കേരളം പിടിച്ചു നിന്നത്.ജനരോഷം മുഴുവൻ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചു വിടാൻ ബോധപൂർവമായ  ശ്രമം  ഉണ്ടായി. ഇപ്പോൾ വില കുറക്കാൻ കേന്ദ്രം മുൻകൈ എടുത്തപ്പോൾ  പെട്രോൾ -ഡീസൽ  ജി.എസ്.ടി കീഴിൽ കൊണ്ട് വരുന്നതിനെ എതിർക്കുമെന്നാണ് . ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കുന്നത്. സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയുംഇരട്ടത്താപ്പ്  ഇതോടെ പുറത്തായി. അമിതമായ ഇന്ധന വില നില നിർത്താനാണ്  ഇടതു മുന്നണി പരിശ്രമിക്കുന്നത്. പ്രതിപക്ഷ സംസ്ഥാനങ്ങളെ  ഇളക്കി വിടാൻ ധനമന്ത്രി പ്രത്യകം പരിശ്രമിക്കുന്നുണ്ട്. 

ലഖ്‌നൗവിൽ നാളെ ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ലഭിക്കുന്ന സൂചനകൾ പ്രകാരം പെട്രോൾ-ഡീസൽ ജി.എസ്.ടി ക്കു കീഴിൽ കൊണ്ട് വരാനുള്ള നിർദേശം അംഗീകരിക്കപ്പെട്ടാൽ പെട്രോൾ വില 75 ഉം ഡീസൽ 68 മാകും.വിമാന ഇന്ധന നികുതിയും കുറയും. ഈ വിലക്കുറവിനെ  അട്ടിമറിക്കാനാണ് കേരളത്തിന്റെ  സജീവ നീക്കം നടക്കുന്നത്.  

Write a comment
News Category