Saturday, April 27, 2024 12:36 AM
Yesnews Logo
Home News

പ്രൊഫഷണൽ കോളേജുകളിൽ തീവ്രവാദ സംഘങ്ങൾ; മുന്നറിയിപ്പുമായി സി.പി.എം രേഖ ; ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന സംഘടന

Arjun Marthandan . Sep 17, 2021
love-jihad-cpm-confirm-professional-colleges-jihadi-gangs
News

ലവ് ജിഹാദ് മുന്നറിയിപ്പുമായി സി.പി.എം തന്നെ രംഗത്ത്. തീവ്ര  മുസ്‌ലിം സംഘടനയായ ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക് രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് സി.പി.എം അണികൾക്ക് നൽകിയ കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.കേരളം രാഷ്ട്രീയത്തിലെ അപകടകരമായ പ്രതിഭാസമാണ് ജമാഅത്തെ  ഇസ്ലാമിയെന്നാണ് പാർട്ടി പറഞ്ഞു വെക്കുന്നത്.
 പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നതായാണ്  സിപിഎം.വ്യക്തമാക്കുന്നത്. കോഴിക്കോട് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ പ്രൊഫഷണൽ  കോളേജുകളിൽ  വൻ ലവ് ജിഹാദ് സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതു സ്ഥിരീകരിക്കുന്ന നിലപടാണ്   ഇപ്പോൾ സി.പി.എം കൈകൊണ്ടിട്ടുള്ളത്.

 താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വർഗീയ പ്രചരണത്തെ തടയാൻ അവിടെ ഇടപെടണമെന്നും സിപിഎം. സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ നേതാക്കൾക്കു നൽകിയ കുറിപ്പിലാണ് ഈ പരമാർശങ്ങൾ.

ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വലിയ ചർച്ചയാകുന്ന സമയത്താണ് ക്യാംപുസുകളിൽ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നെന്ന് സിപിഎമ്മും പറയുന്നത്. ന്യൂനപക്ഷ വർഗീയതയെപ്പറ്റി പറയുന്ന ഭാഗത്താണ് ഇതെന്നും ശ്രദ്ധേയം.ലവ് ജിഹാദ് ഇല്ലെന്ന് വാദിച്ചിരുന്ന സി.പി.എം  ഇപ്പോൾ അതുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കയാണ്.

വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. പ്രൊഫഷണൽ ക്യാംപുസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇക്കാര്യത്തിൽ വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. ആക്രമണോത്സുകമായ പ്രവർത്തനത്തിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നിലപാടെടുക്കണം. മതവിശ്വാസികൾ പൊതുവിൽ വർഗീയതയ്ക്കെതിരാണെന്ന യാഥാർഥ്യം മനസ്സിലാക്കി ഇടപെടണം.

ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്സാമി ഊന്നുന്നത്. അധികാരത്തിനു വേണ്ടി ഏതു വർഗീയ ശക്തിയുമായും ചേരുന്ന കോൺഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ  തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും ആ ബാന്ധവം തുടർന്നു. ഇതിനെ തുറന്നു കാട്ടണമെന്ന് സിപിഎം നിർദേശിക്കുന്നു.


 

Write a comment
News Category