Tuesday, December 16, 2025 03:51 PM
Yesnews Logo
Home News

യുറേക്ക ഫോബ്‌സിനെ അമേരിക്കൻ കമ്പനിയായ അഡ്‌വെന്റ് ഏറ്റെടുക്കുന്നു

Arnab Roy . Sep 20, 2021
us-company-advent-tu-buy-eureka-forbes
News

രാജ്യത്തെ മുൻ നിര കമ്പനിയായ യുറേക്ക ഫോബ്‌സിനെ അമേരിക്കൻ കമ്പനിയായ  അഡ്‌വെന്റ് ഏറ്റെടുക്കുന്നു. ഇന്ത്യൻ വീടുകളിൽ സുപരിചിതമായ  ബ്രാൻഡാണ്   യുറേക്ക ഫോർബ്‌സ്. വാക്വം ക്ലീനര്-മേഖലയിൽ മേധാവിത്തമുള്ള കമ്പനിയെ 4400 കോടിക്കാണ്      അമേരിക്കൻ കമ്പനി  വാങ്ങുന്നത്.

യുറേക്ക ഫോബ്‌സിന്റെ  72 .56 ശതമാനം ഓഹരികൾ അമേരിക്കൻ കമ്പനി  വാങ്ങും. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഷാപൂർജി പല്ലോൺജി ഗ്രൂപ്പാണ്  ഇപ്പോൾ യുറേക്ക ഫോബ്‌സിന്റെ ഉടമസ്ഥർ. രാജ്യത്തെ ഏറ്റവും ശക്തമായ കൺസ്യുമർ അടിത്തറയുള്ള കമ്പനികളിൽ ഒന്നാണ് യുറേക്ക ഫോബ്‌സ്. 2 കോടി ഉപഭക്തക്കളുണ്ട്. 450 നഗരങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് 53 രാജ്യങ്ങളിൽ വില്പനയുമുണ്ട്. 

Write a comment
News Category