Tuesday, May 06, 2025 12:12 AM
Yesnews Logo
Home News

രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ ഖേരി സന്ദർശിയ്ക്കാൻ അനുമതി

News Desk . Oct 06, 2021
rahul-priyanka-lakhimpur-kheri-visit
News

ലഖിംപൂര്‍ ഖേരി   സന്ദർശിയ്ക്കാൻ രാഹുൽ ഗാന്ധിയ്ക്ക് പ്രിയങ്ക വദ്രയ്ക്കും അനുമതി നൽകി  ഉത്തർപ്രദേശ് സർക്കാർ . പ്രദേശത്തു 144 പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മൂന്നു പേർക്ക് മാത്രമേ പോകാൻ അനുമതിയുള്ളു . രാഹുൽ ഗാന്ധി പഞ്ചാബ് , ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാർക്കൊപ്പം പ്രദേശത്തേയ്ക്  പോകുമെന്നാണറിയുന്നതു. സന്ദർശനത്തിന് അനുമതി നൽകില്ല എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാർ നേരത്തെ അറിയിച്ചിരുന്നതുന. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു . സംഭവത്തിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം തുടങ്ങിയതോടെയാണ് യു പി സർക്കാർ നിലപാട് മാറ്റിയത് എന്നാണ് അറിയുന്നത് .

തിങ്കളാഴ്ച പുലര്‍ച്ചെ തടഞ്ഞുവെച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലഖിംപൂര്‍ ഖേരിയിലെത്താൻ ശ്രമിച്ചതിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും തടങ്കലിൽ കഴിയുകയായിരുന്നു.ലഖിംപൂർ ഖേരിയിൽ കര്‍ഷകരെ ആസൂത്രിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് വിമർശനം. രാഹുൽ ഗാന്ധി അക്രമത്തിനു പിന്തുണ നൽകാൻ ശ്രമിയ്ക്കുന്നുവെന്നു ബി ജെ പി തിരിച്ചടിച്ചു .


 

Write a comment
News Category