Friday, April 26, 2024 10:45 PM
Yesnews Logo
Home News

കോഴിക്കോട് ബസ് ടെർമിനൽ ബലക്ഷയത്തിനു കാരണം വ്യാജമണൽ ഉപയോഗമെന്നു പരിസ്ഥിതി പ്രവർത്തകർ; വ്യാജമണൽ ലോബി- രാഷ്ട്രീയ -ഉദ്യോഗസ്ഥ കൂട്ടുകെട്ട് അന്വേഷിയ്ക്കണമെന്നു ആവശ്യം

Alamelu C . Oct 11, 2021
kozhikode-bus-terminal-duplicate-sand-usage-allegation-greens
News

കോടികൾ ചെലവഴിച്ച് നിർമ്മിച്ച് കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണത്തിലെ അഴിമതി കഥകളുടെയും ക്രമക്കേടിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന മണൽ തന്നെ വ്യാജനെന്നാണ് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിന് വ്യാപകമായി വയനാട്ടിൽ നിന്ന് വ്യാജമണൽ ഉപയോഗിച്ചിരുന്നുവെന്ന് വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ളത് പരിസ്ഥിതി പ്രവർത്തകരാണ്. 

കോഴിക്കോട്, കൊച്ചി  ഉൾപ്പെടെയുള്ള നഗരങ്ങളിൽ അക്കാലത്ത് കെട്ടിട നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന മണൽ വയനാട്ടിൽ നിന്നാണ് എത്തിയിരുന്നത്. മണലിന്റെ മറവിൽ വ്യാജനും നിർബാധം ഒഴുകി. ആറ്റുമണൽ എന്ന വ്യാജേന,  മട്ടി മണൽ (കര ഭൂമിയിലെ മണൽ കലർന്ന മണ്ണും ) കാപ്പിത്തോട്ടത്തിലും മറ്റും ലഭിക്കുന്ന  കര  മണൽ, വയൽ മണൽ, പിന്നെ പാറ പൊടിച്ചുണ്ടാക്കുന്ന എം സാൻഡ് തുടങ്ങിയവയൊക്കെ ലോഡുകണക്കിനാണ് കോഴിക്കോട്ടേക്ക് ഒഴുകിയത്--പരിസ്ഥിതി പ്രവർത്തകനായ ധർമ്മ രാജ് വെളിപ്പെടുത്തി 

 

 

അമ്പലവയലിനടുത്തുള്ള റാട്ടക്കുണ്ട് മേഖലയിൽ നിന്നുള്ള മട്ടിമണൽ  വെള്ളം നനച്ച ശേഷം അത് കാരാപ്പുഴ, അമ്പലവയൽ പുഴ മണൽ എന്ന വ്യാജേനെ യാണ്ഇടപാട് നടത്തിയിരുന്നത്. നിർമ്മാണത്തിലിരിക്കെ അന്ന് തന്നെ  ഒരു ഭാഗം ഇടിഞ്ഞ വാർത്ത വന്നതാണ്. ഇത്രയും കാലം നിന്നത് അത്ഭുതമാണ്- പരിസ്ഥിതിപ്രവർത്തകനായ ജെയ്‌സൺ അമ്പാട്ട് പറയുന്നു.

 കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണ സമയത്ത് കോടീശ്വരന്മാരായ എം.സാൻഡ് മുതാളിമാർ വയനാട്ടിലുണ്ട്. .ഇവരെ കുറിച് അന്വേഷിച്ചാൽ അഴിമതിയുടെ ആഴമറിയാമെന്നു  പരിസ്ഥിതിപ്രവർത്തകർ  പറയുന്നു. എം സാൻഡ് വിപണിയിൽ ഇറക്കി താരമായ എം സാൻഡ് മുതലാളിയുടെ നാടാണ് അമ്പലവയൽ-അവർ പരിഹസിച്ചു. പശ്ചിമ  മലനിരകളെ  ഇടിച്ച് നിരത്തിയ അതെ ആളുകൾ ഇപ്പോൾ പരിസ്ഥിതി പ്രാധാന്യമുള്ള   ബിസിനിസുകളിൽ ഏർപ്പെട്ടിരിക്കയാണ്.-അവ്ർ  പരിഹസിച്ചു.

ക്വാറികളുടെ തലസ്ഥാനമായിരുന്ന  വയനാട്  

 അക്കാലത്ത് ക്വാറികളുടെ തലസ്ഥാനമായിരുന്നു വയനാട്. ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിച്ചിരുന്നതും വയനാട്ടിലെ അമ്പലവയലിലാണ്. എടക്കൽ കേവ് സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മല ഒഴിച്ച്  ബാക്കി ആറു മലകളെയും ക്വാറി മാഫിയ ഇടിച്ചു നിരത്തി. ഒപ്പം വയനാട്ടിലെ താഴ്വരങ്ങളിലും   വയലുകളിലും   കാപ്പി തോട്ടങ്ങളിലും ലഭിച്ചിരുന്ന ചളി കലർന്ന മണൽ ഒറിജനൽ മണലാക്കി  കോഴിക്കോട്ടേക്ക് കയറ്റി വിടുകയായിരുന്നു. വേണ്ടത്ര കഴുകി വൃത്തിയാക്കാതെ ഈ ചളി മണലും മട്ടി മണലും എം സാൻഡുമൊക്കെ വ്യാപകമായി  കോഴിക്കോട് ബസ് ടെർമിനൽ നിർമ്മാണത്തിന്  ഉപയോഗിച്ചു-ധർമ്മരാജൻ വെളിപ്പെടുത്തി. 

ഇത്തരത്തിലുള്ള വ്യാജ മണൽ നിറച്ച ലോറികൾ താമരശ്ശേരി ചുരത്തിൽ അരുവികളുടെ  സമീപത്തു നിറുത്തി ഓസ് വെച്ച് വെള്ളമടിച്ച് നനച്ച പുഴമണലാണെന്നു പറഞ്ഞാണ് കോഴിക്കോടും കൊച്ചിയിലും വരെ എത്തിച്ചിരുന്നത്. ഈ വ്യാജ മണൽ ഉപയോഗിച്ചാൽ ബലക്ഷയം ഉറപ്പാണ്.കോഴിക്കോട് ബസ്സ് ടെർമിനൽ  മാത്രമല്ല കൊച്ചി വരെയുള്ള സ്ഥലങ്ങളിൽ ഉയർന്നിട്ടുള്ള ഫ്ലാറ്റുകളുടെ  നിർമ്മാണത്തിനും വയനാട്ടിലെ വ്യാജ മണൽ ഉപയോഗിച്ചിട്ടുണ്ട്. ഇവക്കും ബലക്ഷയം വരും.മണ്ണ് മണൽ ഉപയോഗമാണ് കോഴിക്കോട് ബസ് ടെർമിനൽ ബലക്ഷയത്തിന്   പ്രധാന കാരണം  ധർമ്മരാജൻ കുറ്റപ്പെടുത്തി.

വ്യാജ മണൽ ലോബി ശക്തം; കാപ്പിത്തോട്ടങ്ങൾ പോലും കുഴിച്ച് മണ്ണു മണൽ  ഖനനം  ചെയ്തു, എം സാൻഡ് ലോബിയും കോടികൾ തട്ടി 

നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായ കാലത്ത് മലബാർ ജില്ലകൾ മണലിന് കൂടുതലും ആശ്രയിച്ചിരുന്നത് വയനാടിനെയാണ്. ഇവിടെയുള്ള വയലുകളിലും കാപ്പിത്തോട്ടങ്ങളിലും വരെ മണൽ നിക്ഷേപങ്ങൾ    ഉണ്ട്. ഇതിനു പുറമെയാണ് യാതൊരു ശാസ്ത്രീയതയുമില്ലാതെ ഒരു ലോബി പ്രചരിപ്പിച്ച എം സാൻഡ് . വയനാട്ടിൽ ധരാളമായി കണ്ടു വരുന്ന മട്ടി പാറകളും  വ്യാജമണൽ ലോബി ധരാളമായി ഉപയോഗിച്ചിരുന്നു. പൊന്നും വിലയായിരുന്നു അന്ന് മണലിന്. വയലിൽ നിന്നും മറ്റും അനധികൃതമായി മണലൂറ്റിയിരുന്നു. കാപ്പി തോട്ടങ്ങൾ കോടികൾ കൊടുത്ത് വിലക്കെടുത്തായിരുന്നു മണ്ണ് മണൽ ഖനനം ചെയ്തിരുന്നത്. 

ഈ മണ്ണും  ചളിയും കലർന്ന മണൽ ചുരുങ്ങിയത് ഏഴു തവണയെങ്കിലും കഴുകി വൃത്തിയാക്കേണ്ടതുണ്ട്. എന്നാൽ അതൊന്നും നടക്കാറില്ല.ചുരത്തിൽ ഓസ് വെച്ച് വെള്ളമടിച്ച്  വിൽക്കുകയായിരുന്നു.  സി.പി.എം നേതൃത്വത്തിൽ മൈനിങ്ങിനു വേണ്ടി ഒരു സൊസൈറ്റി വരെയുണ്ടായിരുന്നുവെന്ന് അവർ ഓർമ്മിച്ചു. പുഴ മണൽ ഉപയോഗം   ഒഴിവാക്കാൻ തട്ടിപ്പുകാർ കണ്ടെത്തിയ വഴിയാണ് എം.സാൻഡ്.  ശരിയായ ഉപയോഗവും ശുദ്ധീകരണവുമില്ലാതെ എം സാൻഡ് ഉപയോഗിച്ചാൽ കെട്ടിടങ്ങൾക്ക് ബലക്ഷയം ഉറപ്പാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ക്വാറി ഉടമകൾ ഇരട്ടി ലാഭമുണ്ടാക്കാൻ പ്രചരിപ്പിച്ച തട്ടിപ്പാണ് എം സാൻഡ് എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.        കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ ബലക്ഷയത്തിന്    നിര്മ്മാണ ലോബിയുടെയും വ്യാജ മണൽ ലോബിയുടെയും  പങ്ക് അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യം പരിസ്ഥി പ്രവർത്തകർ ഉയർത്തി കഴിഞ്ഞു കോഴിക്കോട്  ടെർമിനൽ കേരളത്തിലെ   വികല വികസനത്തിന് ഉത്തമ മാതൃകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.

അന്വേഷണം വേണമെന്ന് ആവശ്യം;  സി.ബി.ഐ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ 

കെ.എസ്.ആർ.ടി.സി നിർമ്മാണത്തിലെ തട്ടിപ്പു കണ്ടെത്താൻ സി.ബി.ഐ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപെടുന്നു. കെ.എസ്.ആർ.ടി.സി നിർമ്മാണത്തിൽ ഉൾപ്പെട്ട  നിർമ്മാണ ലോബി പാറ മട ലോബി വ്യാജ മണൽ ലോബി , എം സാൻഡ് ലോബി ഇവരുടെ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും  അന്വേഷിക്കണം- ഉദോഗസ്ഥരും എൻജിനീയർമാരും അഴിമതിക്ക് കൂട്ട് നിന്നിട്ടുണ്ട്. മറ്റൊരു പാലാരിവട്ടമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി മാറിയ പശ്ചാത്തലത്തിൽ സി.ബി.ഐ യും ഇ.ഡി യും ഉൾപ്പെടയുള്ള  കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകർ നീങ്ങുകയാണ്.

 

Write a comment
News Category