Thursday, December 05, 2024 10:07 PM
Yesnews Logo
Home News

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യ മികച്ച നടൻ

സ്വന്തം ലേഖകന്‍ . Oct 16, 2021
state-award-cinema-jayasoorya--bet-actor
News

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം. അന്ന ബെൻ ആണ് മികച്ച നടി. ചിത്രം കപ്പേള.ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച സിനിമ.

സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിച്ചു.മികച്ച നടനുള്ള പുരസ്കാരങ്ങൾക്കായി ഫഹദ് ഫാസിൽ (മാലിക്, ട്രാൻസ്), ബിജു മേനോൻ (അയ്യപ്പനും കോശിയും), ഇന്ദ്രൻസ് (വേലുക്കാക്ക), സുരാജ് വെഞ്ഞാറമൂട് (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ജയസൂര്യ (വെള്ളം, സണ്ണി) എന്നിവർ തമ്മിൽ കടുത്ത മത്സരം നേരിട്ട വിധിനിർണ്ണയമായിരുന്നു.

നടിമാരിൽ നിമിഷ സജയൻ, അന്നാ ബെൻ, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരുടെ പേരുകളാണ് അവസാന റൗണ്ട് വരെ ഉയർന്ന സാധ്യതയിൽ നിലനിന്നത്.

സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലെ ജൂറിയാണ് വിജയികളെ നിർണ്ണയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ സിനിമകൾ ഡിജിറ്റൽ റിലീസിന് വഴിമാറിയ വർഷം കൂടിയായിരുന്നു 2020. മാർച്ച് മാസം വരെ സിനിമകൾ തിയേറ്റർ റിലീസ് ചെയ്തിരുന്നു.

Write a comment
News Category