Friday, April 26, 2024 01:52 AM
Yesnews Logo
Home News

കൂട്ടിക്കലിൽ മരണം ഒമ്പതായി ;രക്ഷാപ്രവർത്തനം തുടരുന്നു; സംസ്ഥാനത്ത മരിച്ചവരുടെ എണ്ണം 11

സ്വന്തം ലേഖകന്‍ . Oct 17, 2021
rain-kerala-death-toll-crosses-11-kuttikkal-9-deaths
News

ഉരുൾപൊട്ടലിൽ മരിച്ചവരുടെ 6 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ കൂട്ടിക്കലിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി.കവലയിൽ നിന്ന് ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം  കണ്ടെടുത്തു. ഇനി അഞ്ചു പേരെ കൂടി കണ്ടെത്താനുണ്ട്.രക്ഷാ  പ്രവർത്തനം സജീവമായി തുടരുകയാണ്.

മഴയുടെ ശക്തി ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഇതോടെ കൂടുതൽ വേഗത്തിൽ രക്ഷ പ്രവർത്തനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷ വർധിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ കൂടുതൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടോ  എന്ന സംശയവും അവശേഷിക്കുന്നു. . കണ്ണമ്മൂലയിൽ ആമയിഴഞ്ചാൻ തോട്ടിൽ വീണു കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു

കാഞ്ഞിരപ്പള്ളി എരുമേലി വിഴിക്കത്തോട് പാതയിലെ കുറുവാമൂഴിക്ക് സമീപം മണിമലയാറിൻ്റെ തീരത്തെ 13 വീടുകളാണ് ഒലിച്ച് പോയത്. മുൻപും പ്രദേശത്ത് വെള്ളം കയറിയിരുന്നെങ്കിലും ഇത് ആദ്യമായിട്ടാണ് വീടുകൾ ഒലിച്ച് പോയത്. പ്രദേശത്തെ ആളുകളെ നേരത്തെ തന്നെ വീടുകളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു
 പത്തനംതിട്ട ജില്ലയിൽ മഴക്ക് നേരിയ ശമനമുണ്ടങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മല്ലപളളിയിൽ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. 15 ക്യാമ്പുകൾ ജില്ലയിൽ തുറന്നു.  അച്ചൻകോവിൽ , പമ്പ നദികളിലെ ജലനിരപ്പിൽ നേരിയ കുറവുണ്ട്. 

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ കാസറഗോഡ്  ജില്ലയിൽ  ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്കും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉരുൾപൊട്ടലും മുഴക്കെടുതിയും ഉണ്ടായ മേഖലകൾ സന്ദർശിക്കുന്നതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുറപ്പെട്ടു. ഇടുക്കി കൊക്കയാർ, കോട്ടയം കൂട്ടിക്കൽ, മുണ്ടയ്ക്കൽ പ്രദേശങ്ങളിൽ ഉച്ചയോടെ പ്രതിപക്ഷ നേതാവെത്തും.  ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകളും സന്ദർശിക്കും.


 

Write a comment
News Category