Friday, April 26, 2024 08:12 AM
Yesnews Logo
Home News

നാളെ മുതൽ കനത്ത മഴ

സ്വന്തം ലേഖകന്‍ . Oct 19, 2021
tmw-heavy-rain-metro-logical-dept
News

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി  കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍ ശനിയാഴ്ച (ഒക്ടോബര്‍ 23) വരെ വ്യാപകമായ ശക്തമായ മഴക്കും ഒറ്റപെട്ട അതിശക്തമായ മഴക്കും സാധ്യത.

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ GFS മോഡല്‍ പ്രവചനപ്രകാരം  19) മലയോര   നാളെ (ഒക്ടോബര്‍ 20) കേരളത്തില്‍ വ്യാപകമായും മഴ ലഭിക്കാന്‍ സാധ്യത. മലയോര ജില്ലകളില്‍ അതി ശക്തമായ മഴക്കും സാധ്യത.വിവിധ മോഡലുകള്‍  (NCWRF ന്റെ NCUM മോഡല്‍,  ECMWF മോഡല്‍ , GFS മോഡല്‍) പ്രകാരവും  ബുധന്‍ (20.10.2021 ) വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴയും മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴയും പ്രവചിക്കുന്നു.

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്‍ലോ അലേര്‍ട്ടും തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍  ഇന്ന് ഗ്രീന്‍ അലേര്‍ട്ടും, നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച്  അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. 21 ഒക്ടോബര് വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച്  അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്‍ലോ  പ്രഖ്യാപിച്ചിരിക്കുന്നു 

ഭാരതപ്പുഴ,പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11 - 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26  - 37  mm മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 - 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര് 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി,അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38  - 50 mm മഴയും മീനച്ചിലില്‍ 26  - 37  mm മഴയും അച്ചന്‌കോവിലില്‍ 11 - 25 mm മഴയും ലഭിക്കാന്‍ സാധ്യത. 

ഒക്ടോബര് 22 വെള്ളിയാഴ്ച  ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍  പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി,മീനച്ചില്‍ നദീതീരങ്ങളില്‍ 38  - 50 mm മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26  - 37  mm മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Write a comment
News Category