Thursday, May 02, 2024 03:37 AM
Yesnews Logo
Home News

ബംഗ്ലാദേശ് ഹിന്ദു വിരുദ്ധ കലാപം; വിഗ്രഹത്തിനുമുന്നിൽ ഖുർആൻ വച്ച ഇക്ബാൽ ഹുസൈൻ അറസ്റ്റിൽ

News Desk . Oct 22, 2021
bangldesh-riot-hindu-muslim-cctvfootage
News

ബംഗ്ലാദേശിലെ കോമില്ലയിൽ പൂജാ പന്തലയിൽ ദേവി വിഗ്രഹത്തിനു മുന്നിൽ ഖുർആൻ വച്ച ഇക്ബാൽ ഹുസൈനെ ബംഗ്ലാ ദേശ് പോലീസ് അറസ്റ്റു ചെയ്തു . ദേവി വിഗ്രഹത്തിനു  മുന്നിൽ ഖുർആൻ വച്ച് മത നിന്ദ നടത്തിയെന്ന ആരോപണവുമായി ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കു മേൽ ദിവസങ്ങളോളം ഭൂരിപക്ഷ മുസ്ലിങ്ങൾ അക്രമം അഴിച്ചു വിട്ടിരുന്നു . പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസാണ് പ്രതി ഇക്ബാൽ ഹുസൈൻ ആണെന്ന് തിരിച്ചറിഞ്ഞത് .അടുത്തുള്ള മോസ്കിൽ നിന്ന് ഖുർആൻ എടുത്തു കൊണ്ട് വന്നു പ്രതി പൂജ പന്തലിലെ വിഗ്രഹത്തിനു മുന്നിൽ വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു . ഖുർആൻ വച്ചതിനു ശേഷം ഹനുമാൻ വിഗ്രഹത്തിലെ  ഗദയും കൈയിൽ എടുത്തുകൊണ്ടാണ് ഇയാൾ മടങ്ങി പോയത്.  കോക്സ് ബസാർ മേഖലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. 

 ഒക്ടോബർ 13  നാണു പൂജ പന്തലിൽ ഖുർആൻ ഇരിയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ  മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് . തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി  പൂജ പന്തലുകൾ തകർക്കുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു . തുടക്കത്തിൽ നിഷ്ക്രിയമായി നിന്ന ബംഗ്ലാദേശ് ഭരണകൂടം ഇന്ത്യയുടെ ഇടപെടൽ ഉണ്ടായതോടെയാണ് കലാപം നിയന്ത്രിയ്ക്കാൻ തയ്യാറായത് .

തുടർന്നുണ്ടായ അക്രമങ്ങളിലും  പ്രതിഷേധങ്ങളിലും നിരവധി ക്ഷേത്രങ്ങളും നൂറുകണക്കിന് ഹിന്ദു ഭവനങ്ങളും നശിപ്പിയ്ക്കപ്പെട്ടു. ഹിന്ദു ന്യൂനപക്ഷത്തിന് നേർക്കുള്ള അക്രമങ്ങൾ  ബംഗ്ലാദേശിൽ പുതിയതല്ല . ബംഗ്ലാദേശ് രൂപീകൃതമായതോടെ തന്നെ അവിടുത്തെ ഹിന്ദു ജനവിഭാഗം ഭൂരിഭാഗവും ഇന്ത്യയിലേയ്ക് ഓടി പോരുകയായിരുന്നു , അവിടെ തന്നെ തുടരുന്നവരാണ് നിരന്തരം ഇസ്ലാമിക ഭീകരതയ്ക്ക് ഇരയാകേണ്ടി വരുന്നത്. 

Write a comment
News Category