Friday, April 19, 2024 10:31 AM
Yesnews Logo
Home News

ഇന്തോനേഷ്യയുടെ സ്ഥാപക പ്രസിഡണ്ട് സുകാർണോയുടെ പുത്രി ഹിന്ദു മതത്തിലേയ്ക്ക്; സുക്‌മവതി സുകാർണോപുത്രി യാണ് ഹിന്ദുമതം സ്വീകരിയ്ക്കുന്നത്

News Desk . Oct 23, 2021
indonesia-first-president-sukarno-daughter-convert-hinduism
News

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ  ഇന്തോനേഷ്യയുടെ സ്ഥാപക പ്രസിഡന്റായിരുന്ന സുകാർണോയുടെ പുത്രി സുക്‌മവതി   സുകാർണോപുത്രി ഹിന്ദു മതം സ്വീകരിയ്കുന്നു .ഒക്ടോബർ 26  നു ബാലിയിൽ  വച്ച് നടക്കുന്ന ചടങ്ങിൽ അവർ ഔദ്യോഗികമായി ഇസ്ലാമിൽ നിന്ന് ഹിന്ദു മതത്തിലേയ്ക് പരിവർത്തനം ചെയ്യപ്പെടുമെന്നു സി എൻ എൻ ഇൻഡോനേഷ്യ റിപ്പോർട്ടു ചെയ്യുന്നു .`ശുദ്ധി വാദനി' എന്ന ചടങ്ങു ബാലിയിലെ സിംഗരാജ നഗരത്തിലാണ് നടക്കുന്നത് . സുകാർണോയുടെ പൂർവികർ ബാലിയിൽ നിന്നുള്ളവരാണ് .ബാലീ ആഗങ് എന്ന സുകാർണോ സ്മാരകത്തിലായിരുക്കും ചടങ്ങുകൾ. സുക്‌മവതിയുടെ കുടുംബവും അവരുടെ തീരുമാനത്തെ പിന്തുണച്ചിരിക്കുയാണ് . അവരുടെ എഴുപതാം പിറന്നാളിനാണ് ഹിന്ദു മതം സ്വീകരിയ്ക്കുന്നതു .

സുകാർണോയുടെ മൂന്നാം ഭാര്യയിലെ മകളാണ് സുക്‌മവതി . ഇന്തോനേഷ്യയുടെ  അഞ്ചാമത്തെ പ്രെസിഡന്റായിരുന്ന മേഗവതി സുകാർണോപുത്രിയുടെ സഹോദരിയുമാണ്
സുക്‌മവതി. 1984  ൽ ഇവർ വിവാഹമോചനം നേടിയതാണ്. ബാലീ സ്വദേശിയായ മുത്തശ്ശിയുടെ സ്വാധീനമാണ് അവരെ ഹിന്ദു വിശ്വാസങ്ങളിലേയ്ക് അടുപ്പിച്ചത് .ഇന്തോനേഷ്യൻ  നാഷണൽ  പാർട്ടി യുടെ സ്ഥാപക കൂടിയാണ് സുക്‌മവതി . ബാലിയിലെ സുകാർണോ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് റിപ്പേർട്ടുകൾ വ്യക്തമാക്കുന്നു .സുഗമവതി ഹിന്ദു ഫിലോസഫിയിൽ നല്ല ജ്ഞാനമുള്ള വ്യക്തിയാണെന്ന് അവരുടെ അഭിഭാഷകനും സാക്ഷ്യപ്പെടുത്തുന്നു .


സുക്‌മവതിയുടെ സഹോദരങ്ങളും മൂന്നു മക്കളും അവരുടെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട് . കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങു സ്വകാര്യമായിരിക്കുമെന്നു കുടുംബ വൃത്തങ്ങൾ അറിയിച്ചു .അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങുകൾക്ക് സാക്ഷ്യം  വഹിയ്ക്കുക .

Write a comment
News Category