Friday, April 26, 2024 01:55 AM
Yesnews Logo
Home News

ജില്ലയിലെ പ്രതിഭകൾക്കും മികച്ച സ്ഥാപനങ്ങൾക്കും വയനാട് ചേംബറിന്റെ ആദരം; വാൽനട്സും റേഡിയോ മാറ്റൊലിയും ഓക്‌സീലിയം സ്‌കൂളും പുരസ്‌കാര മികവിൽ

സ്വന്തം ലേഖകന്‍ . Dec 29, 2021
wayanad--chamber-of-commerce-secretary-milton-francis-award-international-conclave
News

വയനാട്  ജില്ലയിലെ  വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങളെയും  വ്യക്തികളെയും വയനാട് ചേംബർ ഓഫ് കോമേഴ്‌സ് ആദരിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് റിസോർട്ടിൽ നടന്ന ചേംബർ വാർഷിക യോഗത്തിലാണ് പുരസ്കരങ്ങൾ നൽകി ആദരിച്ചത്. പ്രസിഡന്റ്  ജോണി പാറ്റാനി പുരസ്‌കാരങ്ങൾ  വിതരണം ചെയ്തു. സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി. 

ജില്ലയിലെ മികച്ച സംരംഭകരായി ഫുഡ് ചെയിൻ ഗ്രൂപ്പായ വാൾ നട്ട്സ് സാരഥികളായ ബിന്ദു ബെന്നി, അന്ന ബെന്നി എന്നിവരെ തെരഞ്ഞെടുത്തു. രാജ്യാന്തര തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഗ്രൂപ്പ് ശ്രമങ്ങൾ നടത്തുന്നിടയിലാണ് ചേംബർ  പുരസ്കരം  ലഭിക്കുന്നത്. നീലഗിരി മേഖലയിലെ വിദ്യാഭ്യാസ  മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകുന്ന ഓക്‌സീലിയം സ്‌കൂളാണ് എമേർജിങ് സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത്. സിസ്റ്റർ ജിഷ എബ്രഹാം സിസ്റ്റർ ഷേർളി എന്നിവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.ജില്ലയിലെ ഗ്രാമീണവികാരങ്ങൾ  ലോകത്തെ അറിയിച്ച റേഡിയോ മാറ്റൊലി മികച്ച മാധ്യമ സ്ഥാപനമായി. ഫാദർ ബിജോ തോമസ് സ്ഥാപനത്തിനായി പുരസ്കാരം  ഏറ്റു വാങ്ങി.

രാജ്യത്തെ തന്നെ മികച്ച കമ്യൂണിറ്റി റേഡിയോ സ്റ്റേഷനാണ് റേഡിയോ മാറ്റൊലി.    മികച്ച കോഫീ പ്ലന്ററായി എം.പി അശോക്കുമാർ, മികച്ച കോഫീ എക്സ്പോർട്ടിങ് സ്ഥപനമായി ഗ്രീൻ ഗോൾഡ് എക്സ്പ്രസ്സ് മികച്ച സാമൂഹിക പ്രവർത്തകനായി  ഡോക്ടർ സുരേന്ദ്രൻ, മികച്ച റിസോർട്ടായി പ്രണവം റിസോർട്സ് പൊഴുതന, മികച്ച എഫ്.പി ഓ ആയി വേ ഫാം എം.ഡി സാബു പാലാട്ടിൽ . മികച്ച ബാങ്കായി സൗത്ത് ഇന്ത്യൻ ബാങ്കിനെയും മികച്ച ഹോട്ടലായി ജൂബിലി ഹോട്ടലിനെയും  തെരഞ്ഞെടുത്തു.മികച്ചഫാം ടൂറിസത്തിനുള്ള  പുരസ്കാരം  തെക്കുംതറയിലെ ശ്യാം നഴ്സറിക്കാണ്.മികച്ച കർഷകൻ കൂടിയായ ശശീന്ദ്രൻ പുരസ്കാരം  ഏറ്റു വാങ്ങി.   വയനാട്ടിൽ നടക്കുന്ന വെസ്റ്റേൺ ഗട്‌സ്  ഇന്റർനാഷ്ണൽ എക്സ്പോയിലും കോൺക്ലേവിലും അവാർഡ് ജേതാക്കൾ പ്രത്യേക അതിഥികളാകുമെന്ന് സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് അറിയിച്ചു. 
 
രാത്രി യാത്ര നിരോധനം പൂർണ്ണമായും പിൻവലിക്കാൻ ഇടപ്പെടൽ വേണം: വയനാട് ചേംബർ ഓഫ് കൊമേഴ്സ്

കൽപ്പറ്റ:   ദേശീയ 212 ലെ രാത്രിയാത്ര നിരോധനം പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് വാർഷിക കുടുംബ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.   ജനങ്ങൾക്ക് യാത്രാവിലക്ക് ഉണ്ടായിട്ടും പരിഹാരത്തിനുള്ള നടപടികളിൽ സർക്കാർ പിന്നോട്ട് പോയത് പ്രതിഷേധാർഹമാണ്. വയനാട്ടിൽ ടൂറിസം രംഗത്ത് വളർച്ചക്ക്  വിമാനത്താവളം നിർമ്മിക്കാൻ നടപടി വേണമെന്ന പ്രമേയവും  നഞ്ചൻകോട്- നിലമ്പൂർ റയിൽവേ യാഥാർത്ഥ്യമാക്കണമെന്ന മറ്റൊരു പ്രമേയവും യോഗത്തിൽ പാസ്സാക്കി. പ്രസിഡണ്ട് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് ചേംബറിന്റെ ഭാവി പരിപാടികൾ വിശദീകരിച്ചു. 

ട്രഷറർ വീരേന്ദ്ര കുമാർ,വൈസ് പ്രസിഡണ്ട്  ഇ.പി മോഹൻദാസ് തുടങ്ങിയവർ . കെ.ഐ വർഗീസ്എന്നിവർ  പ്രസംഗിച്ചു. വാർഷിക കുടുംബ സംഗമത്തോടനുബന്ധിച്ച് രാധാകൃഷ്ണൻ കൽപ്പറ്റ യുടെ നേതൃത്വത്തിൽ പഴയ ഗാനങ്ങളുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.

Write a comment
News Category